Connect with us

kerala

ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി

Published

on

ചൂരൽമലയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങൾ കനത്ത മഴയിൽ താഴേക്ക് വന്നതാകാമെന്നാണ് ജില്ലാ കളക്ടറുടെ നിഗമനം. ഉരുള്‍പൊട്ടിയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയാണ് ദുരന്ത നിവാരണ അതോറിറ്റിയും.

ദുരന്ത നിവാരണ അതോറിറ്റിയെ വിവരം അറിയിച്ചിട്ടുണ്ട്. അപകട മേഖലയിൽ നിന്ന് ആളുകളെ പൂർണമായും മാറ്റിപ്പാർപ്പിച്ചു. പുഴയിൽ നിന്നുള്ള മണ്ണും പാറയും ചെളിയും നീക്കം ചെയ്യുന്ന ജോലി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

വയനാട്ടിലെ ചൂരൽമല മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴയിൽ നീരൊഴുക്ക് കൂടി. പുതിയ വില്ലേജ് റോഡിൽ വെള്ളം കയറി. പ്രദേശത്ത് ഉരുൾപൊട്ടിയതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റവന്യൂ അധികൃതരും പൊലീസും സ്ഥലത്തേക്ക് പുറപ്പെട്ടു. കൽപ്പറ്റയിൽ നിന്നും ഉദ്യോഗസ്ഥർ ചൂരൽമലയിലേക്ക് പുറപ്പെട്ടു.

kerala

കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Published

on

കാസര്‍കോട്: കാസര്‍കോട് സബ് ജയിലില്‍ റിമാന്‍ഡിലുണ്ടായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദേളി, കുന്നുപാറ സ്വദേശിയായ മുബഷീര്‍ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജയിലധികാരികള്‍ മുബഷീരിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുബഷീര്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

മലാക്ക കടലിടുക്കില്‍ സെന്യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

Published

on

തിരുവനന്തപുരം: മലാക്ക കടലിടുക്കിനും ഇന്തോനീഷ്യയ്ക്കും മുകളിലായി സെന്യാര്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു. അറബിയില്‍ ‘സിംഹം’ എന്നര്‍ത്ഥമുള്ള ഈ പേര് നല്‍കിയത് യുഎഇയാണ്. 2001-ല്‍ രൂപപ്പെട്ട വാമേ ചുഴലിക്കാറ്റിന് ശേഷമുള്ള രണ്ടാം തവണയാണ് ഈ പ്രദേശത്ത് ചുഴലിക്കാറ്റ് രൂപപ്പെടുന്നത്.

ഉച്ചയ്ക്ക് ശേഷം ചുഴലിക്കാറ്റ് ഇന്തോനേഷ്യയില്‍ കര കയറി തുടര്‍ന്ന് കിഴക്കോട്ട് നീങ്ങി ദുര്‍ബലമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ക്ക് യാതൊരു ഭീഷണിയും ഇല്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അതേസമയം, കന്യാകുമാരി കടലിന് സമീപമുള്ള ന്യൂനമര്‍ദം ശക്തിപ്രാപിച്ച് ഉടന്‍ തീവ്രന്യൂനമര്‍ദമാകാന്‍ സാധ്യത. ഈ മേഖലയില്‍ മത്സ്യബന്ധനം പൂര്‍ണമായി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്.

ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

വീണ്ടും കുതിച്ച് സ്വര്‍ണവില; രണ്ട് ദിവസത്തില്‍ 2,000 രൂപയുടെ വര്‍ധന

മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുകയറി. ഇന്ന് പവന് വില ഒറ്റയടിക്ക് 640 രൂപ ഉയര്‍ന്നതോടെ 93,800 രൂപയായി. ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ച് പുതിയ വില 11,725 രൂപയായി. ഇന്നലെ മാത്രം പവന് 1,400 രൂപ കൂടിയതായി രേഖപ്പെടുത്തിയിരുന്നത്.

മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നതിനാല്‍, രണ്ടു ദിവസത്തിനുള്ളിലെ മൊത്തം വര്‍ധന 2,000 രൂപവരെ എത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിന് വില 89,080 രൂപയായി കുറഞ്ഞ് മാസത്തിലെ താഴ്ന്ന നിലയിലായിരുന്നു. പിന്നീട് നിരക്ക് ക്രമേണ ഉയര്‍ന്ന് 13ന് 94,320 രൂപയാണ് ഇതുവരെ മാസത്തിലെ ഉയര്‍ന്ന നിരക്ക്.

മാറിമറിയുന്ന അന്താരാഷ്ട്ര സാഹചര്യങ്ങളാണ് വിലയില്‍ പ്രകടമായ ഉയര്‍ച്ചയ്ക്ക് കാരണമായി കാണുന്നത്. യുഎസ് സമ്പദ് വ്യവസ്ഥയുടെ സജീവ നിക്ഷേപകരുടെ ഓഹരി വിപണിയിലേക്കുള്ള തിരിച്ചുവരവ്, ഡോളര്‍ ശക്തിപ്രാപിച്ചത് എന്നിവ സ്വര്‍ണവില ഉയരാന്‍ കാരണമായി എന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.

Continue Reading

Trending