kerala
ഇൻറർ മെഡികോഴ്സ് കലോത്സവം; തിരുവനന്തപുരം മെഡിക്കൽ കോളജ് മുന്നിൽ
113 പോയിന്റുമായി തൃശ്ശൂർ മെഡിക്കൽ കോളജ് രണ്ടാം സ്ഥാനത്തും,111 പോയിന്റുമായി കോഴിക്കോട് മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്ത് തുടരുന്നു

കേരളത്തിലെ എല്ലാ മെഡിക്കൽ കോളജിലെയും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലാകായിക ഉത്സവമായ ” സ്പെട്ര” (Spectra) ഇൻറർ മെഡിക്കോസ് കലോത്സവം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുന്നു..ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 9 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ കേരളത്തിലെ മെഡിക്കൽ കോളജുകളിൽ നിന്നുള്ള പതിനായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഇതുവരെയുള്ള മത്സരം ഫലങ്ങൾ വന്നപ്പോൾ 199 പോയിന്റുമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആണ് മുന്നിൽ.113 പോയിന്റുമായി തൃശ്ശൂർ മെഡിക്കൽ കോളജ് രണ്ടാം സ്ഥാനത്തും,111 പോയിന്റുമായി കോഴിക്കോട് മെഡിക്കൽ കോളജ് മൂന്നാം സ്ഥാനത്ത് തുടരുന്നു
kerala
ദേശീയ പണിമുടക്ക്; ഹെല്‍മറ്റ് ധരിച്ച് ബസോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍
പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തേക്ക് പോയ ബസിലെ ഷിബു തോമസ് ആണ് ഹെല്‍മെറ്റ് ധരിച്ചു വണ്ടി ഓടിച്ചത്.

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു. പലയിടത്തും സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ നിന്നെത്തിയ ബസ്സിലെ കണ്ടക്ടറെ സര്‍വീസ് നടത്തവെ സമരാനുകൂലികള്‍ മര്‍ദിച്ചു. ബസ്സിലെ കണ്ടക്ടര്‍ ശ്രീകാന്തിനാണ് മര്‍ദനമേറ്റത്.
എന്നാല്‍ സമരാനുകൂലികളുടെ മര്‍ദനം പേടിച്ച് ഹെല്‍മറ്റ് ധരിച്ച് ബസോടിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍. പത്തനംതിട്ടയില്‍ നിന്നും കൊല്ലത്തേക്ക് പോയ ബസിലെ ഷിബു തോമസ് ആണ് ഹെല്‍മെറ്റ് ധരിച്ചു വണ്ടി ഓടിച്ചത്. ഈ ബസ് സമരക്കാര്‍ രാവിലെ അടൂരില്‍ തടഞ്ഞിരുന്നു.
kerala
‘ജാനകിയെന്ന ടൈറ്റിൽ മാറ്റണ്ട, പക്ഷേ കോടതി സീനിൽ വേണ്ട’; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡ്
കേസില്‍ ഇന്ന് 1.45ന് ഹര്‍ജി വീണ്ടും പരിഗണിക്കും

‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അയഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. 96 കട്ടുകള്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും രണ്ട് മാറ്റങ്ങളിലേക്ക് സെന്‍സര്‍ ബോര്‍ഡ് എത്തിയിരിക്കുകയാണ്. ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന തരത്തില്‍ സബ് ടൈറ്റില്‍ മാറ്റം വരുത്തണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ച ആവശ്യം. അതോടൊപ്പം കോടതി രംഗത്തിലെ ക്രോസ് വിസ്താര സീനില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാമെന്നാണ് നിലവില്‍ സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുള്ളത്.
എന്നാല്‍ വിചിത്രമായ വാദങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചിരിക്കുന്നത്. ജാനകി എന്ന പേര് നിര്‍മാതാക്കള്‍ ഉപയോഗിച്ചത് മനപൂര്‍വമാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം. രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. അത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും. പ്രത്യേകിച്ച് ക്രോസ് എക്‌സാമിനേഷന്‍ സീനില്‍ പ്രതിഭാഗം അഭിഭാഷകനായ നായകന്‍ ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ മതവിഭാഗത്തില്‍ പെട്ടവരെ വ്രണപ്പെടുത്തുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ, പോണോഗ്രാഫിക് വീഡിയോ കാണുമോ എന്നൊക്കെ അഭിഭാഷകന്‍ ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ ബോര്‍ഡ് അഭിപ്രായപ്പെട്ടു.
ചിത്രം മലയാളമടക്കം അഞ്ചുഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ രാജ്യമൊട്ടാകെ ജാനകി എന്ന പേര് ഉപയോഗിക്കുമ്പോള്‍ അത് പ്രത്യേക മതവിഭാഗത്തെ വ്രണപ്പെടുത്തുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. ജാനകി എന്ന കഥാപാത്രത്തെ മറ്റൊരു മതവിഭാഗത്തില്‍ പെട്ടയാള്‍ സഹായിക്കാന്‍ എത്തുന്നതായി സിനിമയില്‍ കാണിക്കുന്നത് ഗൂഢ ഉദ്ദേശത്തോടെ എന്നും സെന്‍സര്‍ ബോര്‍ഡ്. രാമായണത്തിലെ സീത സഹനത്തിന്റെ പര്യായം ആണെന്നും ജാനകി എന്ന് ഉപയോഗിക്കുന്നത് വഴി പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.
കേസില്‍ ഇന്ന് 1.45ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് കോടതി സിനിമ കണ്ടത്. സിനിമ കണ്ട ശേഷം തീരുമാനം അറിയിക്കുമെന്നാണ് കോടതി പറഞ്ഞത്. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റേയും ടൈറ്റിലിലേയും ജാനകി എന്ന പേര് മാറ്റണമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ ജാനകി പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നാണ് ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി സെന്‍സര്‍ ബോര്‍ഡിനോട് ചോദിച്ചത്. മതവിഭാഗവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ മറുപടി.
crime
ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: ചിഞ്ചു അനീഷിൻ്റേത് സമാനതകളില്ലാത്ത തട്ടിപ്പുകൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.
നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
-
kerala3 days ago
‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം
-
india3 days ago
മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി
-
india3 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala3 days ago
എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും
-
Cricket3 days ago
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്
-
News3 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
kerala3 days ago
വ്യാജ മോഷണക്കുറ്റം; വീട്ടുടമയെയും കുടുംബത്തെയും പൊലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബിന്ദു