Connect with us

kerala

വംശീയ അധിക്ഷേപത്തിനെതിരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പരാതി നല്‍കി ബ്ലാസ്റ്റേഴ്‌സ്

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ഐബാന്‍ബ ഡോഹ്‌ലിങിനെതിരെ, ബെംഗളൂരുവിന്റെ വിദേശ താരം റയാന്‍ വില്യംസ് വംശീയ അധിക്ഷേപം നടത്തിയതായി പരാതി.

Published

on

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് താരം ഐബാന്‍ബ ഡോഹ്‌ലിങിനെതിരെ, ബെംഗളൂരുവിന്റെ വിദേശ താരം റയാന്‍ വില്യംസ് വംശീയ അധിക്ഷേപം നടത്തിയതായി പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വംശീയമായി അപമാനിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങള്‍ ഐബാന്‍ബക്കെതിരെ വില്യംസ് കാണിക്കുന്നതായി വീഡിയോയില്‍ വ്യക്തമാണെന്ന് ആരാധകര്‍ പറയുന്നു. സംഭവത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ടീം പരാതി നല്‍കിയിട്ടുണ്ട്.

കളിയുടെ 82ാമത്തെ മിനിറ്റിലാണ് സംഭവം. പന്തിനായി പോരാടുന്നതിനിടെ ഐബാന്‍ വില്യംസുമായി കൊമ്പുകോര്‍ത്തു. തൊട്ടുപിന്നാലെ മൂക്ക് പൊത്തി വായ്‌നാറ്റം സൂചിപ്പിക്കുന്ന പോലെ വില്യംസ് പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. താരത്തിനെതിരെ നടപടി വേണമെന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഐഎസ്എലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം ആവശ്യമുയര്‍ത്തുന്നുണ്ട്. മുമ്പ് വംശീയക്കെതിരേ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പ്രതികരിച്ച താരമാണ് വില്യംസ്. ഈ സീസണിലാണ് ഓസ്‌ട്രേലിയക്കാരനായ വിങര്‍ ബെംഗളൂരു എഫ്‌സിയിലെത്തുന്നത്. ഐഎസ്എലില്‍ വില്യംസിന്റെ ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. 27കാരനായ ഐബാന്‍ബ ഗോവ എഫ്‌സിയില്‍ നിന്നാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിലെത്തിയത്.

kerala

വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍

വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ചോർന്നതും ആയി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് കെ.ഇസ്മാഈല്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാദാപുരം, സെക്രട്ടറി ഡോ.കെ.പി വഹീദ എന്നിവരാണ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.

നേരത്തെ ഇക്കാര്യത്തില്‍ കമ്മീഷന് എല്‍.ജി.എം.എല്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, തിരുവള്ളൂര്‍, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടികയാണ് ചോര്‍ന്നത്. മൂന്ന് പഞ്ചായത്തുകളുടെ രേഖകളാണ് ലഭിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി എല്‍.ജി.എം.എല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു

വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

Published

on

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.മരിച്ച വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.

വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവ് നിധീഷില്‍ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്‍കിയിരുന്നു. ഇത് സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ വിപഞ്ചികയെടുത്തിരുന്നു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്‍ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.

Continue Reading

kerala

പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം; പി.കെ ഫിറോസ്

പുത്തുമല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ ഇപ്പോൾ പ്രഖ്യാപിച്ച സർക്കാറിൻ്റെ പുനരധിവാസ പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്.

Published

on

കോഴിക്കോട് : പുത്തുമലയിലെ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പ് കാണിച്ച് തരുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പുത്തുമല ദുരന്തത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയെ പോലെ തന്നെയാകുമോ ഇപ്പോൾ പ്രഖ്യാപിച്ച സർക്കാറിൻ്റെ പുനരധിവാസ പദ്ധതിയെന്നും ഇരകൾ ഭയപ്പെടുകയാണ്. പുത്തുമലയിൽ 103 കുടുംബങ്ങൾക്ക് 11.4 ഏക്കറിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പ് കള്ളാടി വാഴക്കാല എസ്റ്റേറ്റിൽ നിർമ്മിക്കുമെന്നായിരുന്നു സർക്കാറിൻ്റെ പ്രഖ്യാപനം.

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് പുനരധിവാസത്തിനായി 763 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലയാളികളും അല്ലാത്തവരുമായ മനുഷ്യസ്നേഹികൾ സംഭാവന നൽകിയത്. സർക്കാറിൻ്റെ കണക്ക് പ്രകാരം 402 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ഇതിൽ മുസ്‌ലിം ലീഗിൻ്റെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 87 എണ്ണവും വിവിധ സന്നദ്ധ സംഘടനകൾ നൽകുന്ന നൂറിലധികം വീടുകളും ചേർന്നാൽ ഇരുന്നൂറോളം വീടുകൾ സർക്കാർ ഇതര പദ്ധതികളിലൂടെ നിർമ്മിക്കുന്നുണ്ട്. വീട് നഷ്ടപ്പെട്ട മൂന്ന് പോലീസുകാർക്ക് സർക്കാർ പദ്ധതിയെ കാത്ത് നിൽക്കാതെ പൊലീസ് അസോസിയേഷൻ തന്നെ വീട് നിർമ്മിച്ച് കൈമാറിയത് ആഭ്യന്തര വകുപ്പിൻ്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാർ നിർമ്മിക്കേണ്ട വീടുകൾക്ക് സ്ഥലവും അനുബന്ധ ചെലവുകളും ഉൾപ്പടെ ഏകദേശം നൂറ് കോടി രൂപ ചിലവായാലും ബാക്കി 660 കോടി രൂപ ഉണ്ട്.

ദുരന്തത്തിൽ കൃഷിഭൂമിയും വിളകളും കടകളും ടാക്സി വാഹനങ്ങളും റിസോർട്ടുകൾ ഉൾപ്പടെ കോടികൾ നഷ്ടമുണ്ടായവർക്ക് ഒരു വർഷമായിട്ടും ഒരു രൂപ പോലും സർക്കാർ നൽകിയിട്ടില്ലെന്നും ഫിറോസ് കുറ്റപ്പെടുത്തി. ദുരന്തബാധിതരോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ ജൂലായ് 29 ന് പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ നിന്നും ആരംഭിച്ച് വയനാട് കലക്ട്രേറ്റിലേക്ക് ലോങ്ങ് മാർച്ച് സംഘടിപ്പിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. മുസ്‌ലിംലീഗ് പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിക്കെതിരെ ഉയർന്ന് വരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്. എല്ലാ രേഖകളുമുള്ള നിർമ്മാണ യോഗ്യമായ ഭൂമിയാണ് മുസ്‌ലിം ലീഗ് ഏറ്റെടുത്തത്. മുസ്‌ലിം ലീഗ് വില കുറഞ്ഞ ഭൂമിയാണ് ഉയർന്ന വിലക്ക് വാങ്ങിയതെന്ന് വാർത്ത കൊടുത്ത മാധ്യമപ്രവർത്തകരെ പരിശോധിക്കാൻ വയനാട്ടിലേക്ക് ക്ഷണിക്കുകയാണെന്നും മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമിക്ക് സമാനമായി മാർക്കറ്റ് വിലകുറഞ്ഞ ഭൂമി കണ്ടെത്തിയാൽ ഏറ്റെടുക്കാൻ തയ്യാറാണെന്നും ഫിറോസ് വെല്ലുവിളിച്ചു.

Continue Reading

Trending