india
ആഗ്രയില്‍ അധ്യാപകനെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി വെടിവെച്ചിട്ട് വിദ്യാര്‍ഥികള്‍
മൊത്തം 40 ബുള്ളറ്റുകള്‍ അധ്യാപകനുനേരെ ഉപയോഗിക്കുമെന്നും അടുത്ത ആറുമാസത്തിനുള്ളില്‍ 39 തവണകൂടി വെടിവെക്കുമെന്നും വിദ്യാര്‍ഥികള്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്.

ലക്നൗ: കോച്ചിങ് സെന്ററിലെ അധ്യാപകനെ ക്ലാസില്‍നിന്ന് വിളിച്ചിറക്കി കാലില്‍ വെടിവെച്ച് കൗമാരക്കാരായ രണ്ടു വിദ്യാര്‍ഥികള്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ തന്നെ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇടതുകാലില്‍ പരിക്കേറ്റ സുമിത് സിങ് എന്ന അധ്യാപകന് ആശുപത്രിയില്‍ ചികിത്സയിലാണ്.
മൊത്തം 40 ബുള്ളറ്റുകള്‍ അധ്യാപകനുനേരെ ഉപയോഗിക്കുമെന്നും അടുത്ത ആറുമാസത്തിനുള്ളില്‍ 39 തവണകൂടി വെടിവെക്കുമെന്നും വിദ്യാര്‍ഥികള്‍ വീഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്. വെടിവെച്ച ശേഷം ബൈക്കില്‍ കയറി രക്ഷപ്പെടുന്നതും 25 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ സ്വയം ഗുണ്ടകള്‍ എന്ന് വിശേഷിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികളെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. സുമിത്തിന്റെ കോച്ചിങ് ക്ലാസിലെ വിദ്യാര്‍ഥികളാണ് ഇവര്‍. അധ്യാപകന്റെ സഹോദരനുമായുള്ള തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.
india
ഡല്‍ഹിയില്‍ ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മേല്‍ മദ്യപിച്ച് കാര്‍ കയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍
സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.

സൗത്ത് ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പ്രദേശത്ത് ശനിയാഴ്ച രാത്രി ഫുട്പാത്തില്‍ ഉറങ്ങിക്കിടന്ന അഞ്ചു പേരുടെ മുകളിലേക്ക് മദ്യപിച്ച് കാറോടിച്ചയാള്‍ അറസ്റ്റില്‍.
സംഭവം നടക്കുമ്പോള്‍ രണ്ട് ദമ്പതികളും കുട്ടിയും ഉള്‍പ്പെടെ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്നു.
ജൂലൈ 9 ന് പുലര്‍ച്ചെ 1:45 ഓടെയാണ് സംഭവം. തുടര്‍ന്ന് ഡ്രൈവറെ പിടികൂടി. ഉത്സവ് ശേഖര്‍ (40) എന്ന ഡ്രൈവറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഡ്രൈവിങ്ങിനിടെ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുമ്പോഴേക്കും പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചിരുന്നു.
40 വയസ്സുള്ള ലാധി, എട്ട് വയസ്സുള്ള മകള്‍ ബിംല, 45 വയസ്സുള്ള ഭര്‍ത്താവ് സബാമി (ചിര്‍മ്മ എന്ന പേര്), 45 വയസ്സുള്ള രാം ചന്ദര്‍, 35 വയസ്സുള്ള ഭാര്യ നാരായണി എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. രാജസ്ഥാന് സ്വദേശികളാണ്.
പോലീസിന്റെയും ദൃക്സാക്ഷി വിവരണങ്ങളുടെയും പ്രാഥമിക അന്വേഷണത്തില്‍ ഫുട്പാത്തില്‍ ഉറങ്ങുകയായിരുന്ന ഇരകളുടെ മേല്‍ വെള്ള ഔഡി കാര്‍ ഇടിച്ചുകയറ്റിയതായും ദ്വാരക സ്വദേശിയായ ശേഖറിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടിയതായും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.
india
തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവം: റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി
തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി.

തമിഴ്നാട് തിരുവള്ളൂരില്‍ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ അപകടസ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. റയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാന്‍ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസല്‍ കൊണ്ടുവന്ന ട്രെയ്നിനാണ് തീപിടിത്തമുണ്ടായത്. ഇതില്‍ അഞ്ചു ബോഗികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഈ റെയില്‍ പാതയില്‍ ട്രെയിന്‍ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെയാണ് തീപിടിത്തമുണ്ടായത്.
അഗ്നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് അഗ്നിശ സേന പറഞ്ഞു. മണാലിയില്‍ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംഭവത്തെത്തുടര്‍ന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
GULF
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്കി അമ്മ
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന് ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.
പബ്ലിക് പ്രൊസിക്യൂഷന് ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും.
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala23 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala3 days ago
കീം റാങ്ക് ലിസ്റ്റ്; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍
-
kerala3 days ago
കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം