Connect with us

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; റബ്‌കോ എം.ഡിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തു

ബാ​ങ്കും റ​ബ്കോ​യും ത​മ്മി​ൽ ന​ട​ത്തി​യ ചി​ല ഇ​ട​പാ​ടു​ക​ളി​ൽ വ്യ​ക്​​ത​ത വ​രു​ത്താ​നാ​ണ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പി.​വി. ഹ​രി​ദാ​സ​നെ വി​ളി​പ്പി​ച്ച​ത്.

Published

on

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ന്​ റ​ബ്കോ എം.​ഡി ര​ണ്ടാം ദി​വ​സ​വും എം​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റി​ൽ​  ഹാ​ജ​രാ​യി. വ്യാ​ഴാ​ഴ്ച ഇ​​ദ്ദേ​ഹ​ത്തെ​യ​ട​ക്കം 5​ പേ​രെ​യാ​ണ്​ ചോ​ദ്യം ചെ​യ്ത​ത്. ബാ​ങ്കും റ​ബ്കോ​യും ത​മ്മി​ൽ ന​ട​ത്തി​യ ചി​ല ഇ​ട​പാ​ടു​ക​ളി​ൽ വ്യ​ക്​​ത​ത വ​രു​ത്താ​നാ​ണ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ പി.​വി. ഹ​രി​ദാ​സ​നെ വി​ളി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്​​ച​യും ഹ​രി​ദാ​സ​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. റ​ബ്കോ​യും ക​രു​വ​ന്നൂ​ര്‍ ബാ​ങ്കും ത​മ്മി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ പ​ത്ത് വ​ര്‍ഷ​ത്തെ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കാ​നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ന​ൽ​കി​യി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ആ​വ​​ശ്യ​മെ​ങ്കി​ൽ ന​ൽ​കു​മെ​ന്നും ഓ​ൺ​ലൈ​നി​ൽ വി​വ​രം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഹ​രി​ദാ​സ​ൻ പ്ര​തി​ക​രി​ച്ചു.

റ​ബ്കോ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​രു​വ​ന്നൂ​ർ ബാ​ങ്കു​വ​ഴി വി​ൽ​പ​ന ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് തേ​ടി​യ​ത്. റ​ബ്കോ​യെ സ​ഹാ​യി​ക്കാ​നാ​യി ക​രു​വ​ന്നൂ​ർ ബാ​ങ്ക് ന​ൽ​കി​യ 7.57 കോ​ടി​ക്കു പു​റ​മേ, വ്യാ​പാ​ര ഇ​ന​ത്തി​ൽ ബാ​ങ്കി​ന് 9.79 കോ​ടി​യും തി​രി​കെ ന​ൽ​കാ​നു​ണ്ട്.

റ​ബ്കോ​യി​ൽ​നി​ന്ന്​ ബാ​ങ്ക്​ വാ​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ വി​റ്റ​ഴി​ക്കാ​നാ​കാ​ത്ത വി​ധം കേ​ടാ​യ​വ​യു​ടെ വി​ല​യാ​ണ്​ 9.79 കോ​ടി. എ​ന്നാ​ൽ, ബാ​ങ്കി​ന്‍റെ വ്യാ​പാ​ര വീ​ഴ്ച​യാ​യി കാ​ട്ടി റ​ബ്കോ ഈ ​തു​ക ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ബാ​ങ്കാ​ക​ട്ടെ ഈ ​തു​ക തി​രി​ച്ചു പി​ടി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്തു​മി​ല്ല.

ജീ​വ​ന​ക്കാ​ർ​ക്ക്​ 15 ശ​ത​മാ​നം ക​മീ​ഷ​ൻ ന​ൽ​കി രൊ​ക്കം തു​ക​ക്കാ​ണ്​ റ​ബ്​​കോ കോ​ടി​ക​ളു​ടെ ഇ​ട​പാ​ട്​ ബാ​ങ്കു​മാ​യി ന​ട​ത്തി​യി​രു​ന്ന​ത്. കേ​സി​​ലെ ഒ​ന്നാം പ്ര​തി പി. ​സ​തീ​ഷ്കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ പി. ​ശ്രീ​ജി​ത്ത്, കേ​സി​ലെ സാ​ക്ഷി​ക​ൾ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ സി.​പി.​എം. കൗ​ൺ​സി​ല​ർ മ​ധു അ​മ്പ​ല​പു​രം, കു​റ്റ​കൃ​ത്യം ന​ട​ക്കു​മ്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ.​എ​സ്.​പി യാ​യി​രു​ന്ന ഫെ​യ്മ​സ്​ വ​ർ​ഗീ​സ്, ക​ള്ള​പ്പ​ണം ഉ​പ​യോ​ഗി​ച്ച്​ പ്ര​തി​ക​ൾ വ​ൻ​തോ​തി​ൽ സ്വ​ർ​ണം വാ​ങ്ങി​യ ജ്വ​ല്ല​റി​യു​ടെ ഉ​ട​മ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ​യും വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ശനിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. രണ്ട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. ശനിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാനോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ പാടില്ല.

വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകള്‍ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങള്‍ പൊതുവിടങ്ങളില്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.

ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവയും കാറ്റില്‍ വീഴാന്‍ സാധ്യതയുള്ളതിനാല്‍ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചുവെയ്ക്കുകയോ ചെയ്യുക. കാറ്റും മഴയും ഉള്ളപ്പോള്‍ ഇതിന്റെ ചുവട്ടിലും സമീപത്തും നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ അരുത്.

ചുമരിലോ മറ്റോ ചാരിവെച്ചിട്ടുള്ള കോണി പോലെയുള്ള, കാറ്റില്‍ വീണുപോകാന്‍ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവെയ്ക്കേണ്ടതാണ്.

കാറ്റ് വീശി തുടങ്ങുമ്പോള്‍ തന്നെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. ജനലുകളുടെയും വാതിലുകളുടെയും സമീപത്ത് നില്‍ക്കാതിരിക്കുക. വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കുക.

ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ മുന്നറിയിപ്പ് വരുന്ന ഘട്ടങ്ങളില്‍ അധികൃതര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടതാണ്.

തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതി പ്രകാരം കണ്ടെത്തിയിട്ടുള്ള ഇത്തരം ആളുകളെ റിലീഫ് ക്യാമ്പുകളിലേക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ മാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കേണ്ടതാണ്.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക. തകരാര്‍ പരിഹരിക്കുന്ന പ്രവര്‍ത്തികള്‍ കാറ്റ് തുടരുന്ന ഘട്ടത്തില്‍ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ച ശേഷം മാത്രം നടത്തുകയും ചെയ്യുക. കെഎസ്ഇബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം റിപ്പയര്‍ വര്‍ക്കുകള്‍ ചെയ്യാതിരിക്കുക.

പത്രം-പാല്‍ വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. എന്തെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

കൃഷിയിടങ്ങളില്‍ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക.

നിര്‍മാണ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ ജോലി നിര്‍ത്തിവെച്ച് സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണം.

അടുത്ത 3 മണിക്കൂറില്‍ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ http://mausam.imd.gov.in/thiruvananthapuram/ എന്ന വെബ്സൈറ്റില്‍ കൃത്യമായ ഇടവേളകളില്‍ അപ്ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരുക.

Continue Reading

kerala

കീം റാങ്ക് ലിസ്റ്റ്; സര്‍ക്കാരിന് വീണ്ടും തിരിച്ചടി, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി

റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Published

on

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കേരളത്തിലെ എന്‍ജിനീയറിംഗ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച കിം റാങ്ക് ലിസ്റ്റ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസമാണ് തള്ളിയത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് പ്രോസ്പെക്ടസില്‍ സര്‍ക്കാര്‍ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതികരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ഡി കെ സിംഗിന്റെ ഉത്തരവ്.

ഫെബ്രുവരി 19ന് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയതോടെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.

Continue Reading

kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി

കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

Published

on

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി. കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

2023 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ മര്‍ദിച്ചതിലാണ് കേസ്.

Continue Reading

Trending