News
പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി
ഇന്ന്
മാഞ്ചസ്റ്റര്‍ ഡെര്‍ബി

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവര്‍ ഇന്ന് രാത്രി 9ന് കളി കാണാന്‍ മറക്കരുത്. മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ രാത്രി അയല്‍ക്കാര്‍ നേര്‍ക്കുനേര്‍. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മൈതാനത്ത് ചാമ്പ്യന്മാരായ സിറ്റിക്കാര്. നിലവില്‍ പോയിന്റ് ടേബിളില്‍ ഒന്നാമത് ടോട്ടനമാണ്.
10 മല്‍സരങ്ങളില്‍ നിന്ന് 26 പോയിന്റാണ് അവരുടെ സമ്പാദ്യം. ഇന്നലെ നേടിയ തകര്‍പ്പന്‍ ജയത്തോടെ ആഴ്സനല്‍ രണ്ടാമത് വന്നു. സിറ്റി ഒമ്പത് മല്‍സരങ്ങളില്‍ 21 പോയന്റുമായി മൂന്നാമതാണ്. യുനൈറ്റഡാവട്ടെ ഒമ്പത് കളികളില്‍ 15 പോയിന്റുമായി എട്ടാമതാണ്. സിറ്റിക്കും യുനൈറ്റഡിനും ഇന്നത്തെ മല്‍സരം തോല്‍ക്കാനാവില്ല. അതിനാല്‍ ഗംഭീര പോരാട്ടമാവും നടക്കുക.

മുതിര്‍ന്ന നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളില്‍ സരോജ ദേവി അഭിനയിച്ചിട്ടുണ്ട്. ‘അഭിനയ സരസ്വതി’, ‘കന്നഡത്തു പൈങ്കിളി’ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന അവര്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ മികച്ച നടിമാരില്‍ ഒരാളാണ്.
1955-ല്‍ മഹാകവി കാളിദാസ എന്ന കന്നഡ ക്ലാസിക്കിലൂടെ 17-ാം വയസ്സില്‍ സിനിമയിലേക്കുള്ള സരോജാദേവിയുടെ യാത്ര ആരംഭിച്ചു. 1958-ല്‍ നാടോടി മന്നന് എന്ന ചിത്രത്തിലൂടെയാണ് അവരുടെ പ്രശസ്തി ഉറപ്പിച്ചത്. ഈ ചിത്രം അവരെ തമിഴ് സിനിമയിലെ താരപരിവേഷത്തിലേക്ക് നയിച്ചു.
തന്റെ കരിയറില്‍ ഉടനീളം, സിനിമയ്ക്ക് നല്കിയ സംഭാവനകള്‍ക്ക് സരോജാ ദേവിക്ക് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു. 1969-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷണും നല്കി അവരെ ആദരിച്ചു. കൂടാതെ, തമിഴ്നാട്ടില്‍ നിന്നുള്ള കലൈമാമണി അവാര്‍ഡും ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഓണററി ഡോക്ടറേറ്റും അവര്‍ക്ക് ലഭിച്ചു. അവളുടെ സ്വാധീനം അഭിനയത്തിനപ്പുറം വ്യാപിച്ചു; 53-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളുടെ ജൂറി അധ്യക്ഷയായ അവര്‍ കന്നഡ ചലച്ചിത്ര സംഘത്തിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. സിനിമയോടുള്ള അവരുടെ അര്‍പ്പണബോധം ഈ വേഷങ്ങളിലൂടെ പ്രകടമായിരുന്നു.
kerala
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
ജനുവരിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

തിരുവനന്തപുരം: വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയേക്കുമെന്ന് സൂചന. ജനുവരിയില്‍ വിജിലന്‍സ് ഡയറക്ടര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.
ആവശ്യമുന്നയിച്ച് വിജലന്‍സ് ഡയറക്ടര്‍ നല്കിയ കത്ത് പുറത്തുവന്നു. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം വിവരങ്ങള്‍ നല്കുന്നതില് നിന്ന ഒഴിവാക്കണം എന്നാണ് കത്തിലെ ആവശ്യം.
kerala
നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടല്‍ നടത്തി കാന്തപുരം
കൊല്ലപ്പെട്ട യമന്‍ പൗരന്റെ സഹോദരനുമായി സംസാരിച്ചു

യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടല്‍ നടത്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്.
യമനിലെ സുന്നി പണ്ഡിതന് സഈദ് ഉമര്‍ ഹഫീസ് വഴിയാണ് തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച തുടരാന്‍ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരമൊരുക്കിയത്. കൊല്ലപ്പെട്ട യമന്‍ പൗരന് തലാല്‍ അബ്ദു മെഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു.
അതേസമയം, ജൂലൈ 16ന് യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ (38) മോചിപ്പിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിക്കുക.
നയതന്ത്ര മാര്‍ഗങ്ങള്‍ എത്രയുംവേഗം പരിശോധിക്കണമെന്ന് അഭിഭാഷകന് സുഭാഷ് ചന്ദ്രന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 10ന് വിഷയം അടിയന്തരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ശരീഅത്ത് നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് ദയാധനം നല്കുന്ന കാര്യം പരിശോധിക്കാമെന്ന് അഭിഭാഷകന് വാദിച്ചിരുന്നു.
ദയാധനം നല്കിയാല് മരിച്ചയാളുടെ കുടുംബം നിമിഷപ്രിയക്ക് മാപ്പ് നല്‍കിയേക്കാമെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഹരജിയുടെ പകര്‍പ്പ് അറ്റോണി ജനറലിന് നല്കാന് ബെഞ്ച് അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടുണ്ട്. സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ സംഘടനയാണ് ഹരജി നല്‍കിയത്.
2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഗസ്റ്റില്‍ നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. യമന്‍ പൗരനായ അബ്ദുമഹ്ദിയെ പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനി നിമിഷ പ്രിയയും കൂട്ടുകാരിയും ചേര്‍ന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
india3 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്
-
kerala3 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala3 days ago
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്