Connect with us

News

ഇംഗ്ലണ്ട് ഇന്ന് ഓസീസിനെതിരെ

ഐ.സി.സി ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇതിനോടകം പുറത്തായ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഇന്ന് ഓസീസിനെ നേരിടും.

Published

on

അഹമ്മദാബാദ്: ഐ.സി.സി ക്രിക്കറ്റ് ലോകകപ്പില്‍ നിന്നും ഇതിനോടകം പുറത്തായ നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ഇന്ന് ഓസീസിനെ നേരിടും. സെമി പ്രവേശനം ഉറപ്പ് വരുത്താന്‍ കങ്കാരുപ്പടയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.

അതേ സമയം നാണക്കേടിന്റെ ചരിത്രം പേറേണ്ട അവസ്ഥയിലുള്ള ഇംഗ്ലണ്ടാവട്ടെ ഇതുവരെ ആറു മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് ജയിച്ചിട്ടുള്ളത്. രണ്ട് പോയിന്റുമായി പട്ടികയില്‍ അവസാന സ്ഥാനത്താണ് ഇംഗ്ലീഷുകാര്‍. മികച്ച ബാറ്റിങ്, ബൗളിങ് നിരയുണ്ടെങ്കിലും ഇന്ത്യന്‍ ഗ്രൗണ്ടുകളില്‍ ഇതുവരെ ഇംഗ്ലീഷുകാര്‍ ക്ലച്ചു പിടിച്ചിട്ടില്ല. അവസാനത്തെ നാലു മത്സരങ്ങളിലും അഞ്ചു തവണ ചാമ്പ്യന്‍മാരായ ഓസീസ് ബാറ്റിങ് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

എന്നാല്‍ ഇംഗ്ലണ്ട് അവസാനത്തെ മൂന്നു മത്സരങ്ങളിലും 200 പോലും കടന്നിട്ടില്ല. മിച്ചല്‍ മാര്‍ഷിന്റേയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റേയും അഭാവം ഇന്ന് ഓസീസിന് തലവേദന തീര്‍ക്കുന്നുണ്ട്. മാര്‍ഷ് പരിക്കിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയപ്പോള്‍ മാക്‌സ് വെല്ലിന് ഇന്ന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും പകരം കാമറൂണ്‍ ഗ്രീനും മാര്‍കസ് സ്റ്റോയ്‌നിസും കളത്തിലിറങ്ങിയേക്കും. 2025ലെ ചാമ്പ്യന്‍സ് ട്രോഫി യോഗ്യത പോലും തുലാസിലായ ഇംഗ്ലണ്ടിന് ജയം അനിവാര്യമാണ്. ലോകകപ്പിലെ ആദ്യ ഏഴു ടീമുകള്‍ക്കു മാത്രമാണ് യോഗ്യത ലഭിക്കുക. ഓസീസുമായി 155 തവണ ഏറ്റുമുട്ടിയപ്പോള്‍ 87 തവണയും ഇംഗ്ലണ്ട് പരാജയപ്പെട്ടിട്ടുണ്ട്. ലോകകപ്പില്‍ മൂന്നു തവണ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ആറു തവണയും തോറ്റു. പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വുഡ്, ആദം സാംപ എന്നിവരടങ്ങുന്ന ഓസീസ് ബൗളിങ് നിരയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ടാമത് ബാറ്റു ചെയ്യുന്നവര്‍ക്കാണ് അഹമ്മദാബാദിലെ മോദി സ്‌റ്റേഡിയത്തില്‍ അല്‍പം മുന്‍തൂക്കം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

india

ബി.ജെ.പി നേതാവിന്റെ മകന്‍ ഇന്‍ഡ്യ റാലിയില്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്

Published

on

ഹസാരിബാഗ് (ഝാര്‍ഖണ്ഡ്): മുതിര്‍ന്ന ബി.ജെ.പി നേതാവ് ജയന്ത് സിന്‍ഹയുടെ മകന്‍ ആശിഷ് സിന്‍ഹ ഇന്‍ഡ്യ സഖ്യം ഹസാരിബാഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍. കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുക്കാനെത്തിയത്. ഹസാരിബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജെ.പി. പട്ടേലിന് ആശിഷ് എല്ലാവിധ പിന്തുണയും റാലിയില്‍ പ്രഖ്യാപിച്ചു.

ആശിഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹമോ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വമോ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആശിഷ് ഇന്‍ഡ്യ റാലിയില്‍ പങ്കെടുത്തുവെന്നതകൊണ്ട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു എന്ന് അര്‍ഥമില്ലെന്ന് ഝാര്‍ഖണ്ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് രാജേഷ് താക്കൂര്‍ പ്രതികരിച്ചു. യശ്വന്ത് സിന്‍ഹയെ റാലിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രതിനിധിയായി ആശിഷ് പങ്കെടുക്കുകയായിരുന്നു വെന്നും താക്കൂര്‍ വിശദീകരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹയുടെ ചെറുമകനാണ് ആശിഷ്. ഹസാരിബാഗിലെ ബര്‍ഹിയില്‍ നടന്ന ഇന്‍ഡ്യ റാലിയിലാണ് ആശിക് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ റാലിയില്‍ സംബന്ധിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആശിഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

Trending