Connect with us

india

ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

പൊതു-സ്വകാര്യ ബാങ്കുകളിൽ ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക.

Published

on

ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ). പൊതു-സ്വകാര്യ ബാങ്കുകളിൽ ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക.

നാല് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക. നിലവിൽ ബാങ്കുകളിലെ ജീവനക്കാർക്ക് അധിക ജോലിഭാരമാണെന്നും മതിയായ നിയമനം നടത്തണമെന്നുമാണ് പ്രധാന ആവശ്യം.

സ്ഥിരനിയമന തസ്തികകളിൽ പുറംകരാർ ജോലിക്കാരെ ഏർപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. നേരത്തെ നവംബർ 13ന് മിന്നൽ പണിമുടക്ക് നിശ്ച‌‌യിച്ചിരുന്നെങ്കിലും പീന്നീട് മാറ്റിവെച്ചിരുന്നു.

india

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു

ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

Published

on

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

സംസ്ഥാനത്തെ വഡോദര ജില്ലയിലെ പാലം 1985ലാണ് നിര്‍മ്മിച്ചതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഒമ്പത് മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനില്‍ ധമേലിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായത് അത്യന്തം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെക്കാലമായി നശിപ്പിക്കപ്പെട്ടു, ഇത് ചിലപ്പോള്‍ ഹൈവേകളിലും പാലങ്ങളിലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നു.

2022-ല്‍, കൊളോണിയല്‍ കാലത്തെ കേബിള്‍ തൂക്കുപാലം ഗുജറാത്തിലെ മച്ചു നദിയിലേക്ക് തകര്‍ന്നു, നൂറുകണക്കിന് ആളുകള്‍ വെള്ളത്തില്‍ മുങ്ങി 132 പേരെങ്കിലും മരിച്ചിരുന്ു.

Continue Reading

india

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി സൂചന

ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം.

Published

on

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.

Continue Reading

india

പറന്നുയര്‍ന്നതിന് പിന്നാലെ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം

രാവിലെ 8.42 ന് പറ്റ്‌നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Published

on

പറന്നുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.42 ന് പറ്റ്‌നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പറ്റ്‌നയിലെ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.

പറ്റ്‌ന വിമാനത്താവളത്തില്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ റണ്‍വേയില്‍ ഒരു ചത്ത പക്ഷിയെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.’ഒരു എഞ്ചിനിലെ വൈബ്രേഷന്‍ കാരണം വിമാനം പറ്റ്‌നയിലേക്ക് തിരികെ വരാന്‍ നിര്‍ദേശിച്ചിതായി അപ്രോച്ച് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് സന്ദേശം ലഭിച്ചു. വിമാനം റണ്‍വേ 7 ല്‍ 0903 ഐഎസ്ടി ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,’ എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Continue Reading

Trending