kerala
നവകേരള സദസ്സ് അശ്ലീല നാടകം, റോബിന്‍ ബസ്സിനെ പിന്നാലെ നടന്ന് വേട്ടയാടുന്നു’; വിഡി സതീശന്‍
കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും നെല്ല് സംഭരണം ഫലപ്രദമാക്കാന്‍ ഒരു നടപടിയും എടുത്തില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് ഭരണം. അല്ലാതെ ഇതുപോലെ ഇറങ്ങി നടക്കലല്ല ഭരണം. യു.ഡി.എഫ് അനുഭാവികള്‍ ആരും നവകേരളസദസുമായി സഹകരിക്കില്ല.

സര്‍ക്കാരിന്റെ അഴിമതി മറച്ചുവയ്ക്കാനുള്ള അശ്ലീല നാടകമാണ് നവകേരളസദസ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ജനങ്ങളെ ഉപേക്ഷിച്ച് പൗരപ്രമുഖരുമായാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിക്കുകയും ജനങ്ങളോട് ആകാശവാണിയാകുകയും ചെയ്യുന്ന കാഴ്ചയാണ് നവകേരളസദസിലുള്ള മെയ് രണ്ട് മുതല്‍ ജൂണ്‍ നാല് വരെ താലൂക്ക്തലത്തില്‍ മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തുകള്‍ നടന്നിരുന്നു. അന്ന് കിട്ടിയ പതിനായിരക്കണക്കിന് പരാതികളില്‍ ഒരെണ്ണെത്തിനെങ്കില്‍ പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അഞ്ച് മാസം മുന്‍പ് വാങ്ങിവച്ച പരാതികള്‍ തന്നെയാണ് ഇപ്പോഴും വാങ്ങി വയ്ക്കുന്നത്.
നാട്ടുകാരുടെ ചെലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരുവനന്തപുരത്ത് ഇരുന്ന് നന്നായി ഭരിച്ചാല്‍ മതി. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും നെല്ല് സംഭരണം ഫലപ്രദമാക്കാന്‍ ഒരു നടപടിയും എടുത്തില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കലാണ് ഭരണം. അല്ലാതെ ഇതുപോലെ ഇറങ്ങി നടക്കലല്ല ഭരണം. യു.ഡി.എഫ് അനുഭാവികള്‍ ആരും നവകേരളസദസുമായി സഹകരിക്കില്ല.
ഒന്നേകാല്‍ കോടിയോളം ചെലവഴിച്ച് നവകേരളയാത്രയ്ക്ക് ബസ് വാങ്ങിയതൊക്കെ കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്ക് നാണമുണ്ടോ. എല്ലാ ടൂറിസ്റ്റ് ബസുകള്‍ക്കും വെള്ള പെയിന്റ് അടിക്കണമെന്ന് പറഞ്ഞവര്‍ തന്നെയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസിന് എല്ലാ ഇളവുകളും നല്‍കിയത്. മറ്റ് ബസുകള്‍ എല്ലാ ജംഗ്ഷനുകളിലും പിടിച്ചെടുക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു നിയമവും ജനങ്ങള്‍ക്ക് മറ്റൊരു നിയമവും എന്ന സ്ഥിതിയാണ്.
കേരളത്തില്‍ രാജഭരണകാലമല്ല. രാജാവാണെന്നും രാജഭരണമാണെന്നുമുള്ള ധാരണയിലാണ് മുഖ്യമന്ത്രി. അധികാരം തലയ്ക്ക് പിടിച്ചത് കൊണ്ട് ജനാധിപത്യ ഭരണമാണെന്നത് മുഖ്യമന്ത്രി മറന്നു പോയി. നെഗറ്റീവ് പബ്ലിസിറ്റി കിട്ടിയൊരു പരിപാടിയാണ് നവകേരളത്തിന്റെ പേരിലുള്ള കെട്ടുകാഴ്ച. ജനങ്ങളുടെ നികുതിപ്പണം എടുത്തുള്ള ധൂര്‍ത്തിനെ അശ്ലീല നാടകമെന്നല്ലാതെ എന്ത് പറയും.
സര്‍ക്കാരിന്റെ അഴിമതിയും കഴിവുകേടും ജനജീവിതത്തെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരായ അമര്‍ഷവും പ്രതിഷേധവുമാണ് ജനങ്ങള്‍ക്ക് ഈ സര്‍ക്കാരിനോടുള്ളത്. ഇതുവരെ കാണാത്ത ധനപ്രതിസന്ധിയിലൂടെ സര്‍ക്കാര്‍ കടന്നു പോകുന്നത്. ആരോഗ്യ വിദ്യാഭ്യാസ പദ്ധതികളെല്ലാം പാളം തെറ്റി. കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, സപ്ലൈകോ, ട്രാന്‍സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തകര്‍ന്നു.
വിപണി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ച് നിര്‍ത്തേണ്ട സപ്ലൈകോയ്ക്ക് 3000 മുതല്‍ 4000 കോടിയാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. 1500 കോടിയോളം രൂപയാണ് സപ്ലൈകോ വിതരണക്കാര്‍ക്ക് നല്‍കാനുള്ളത്. സപ്ലൈകോ പൂട്ടിപ്പോകേണ്ട അവസ്ഥയിലാണ്. ഏഴ് വര്‍ഷം കൊണ്ട് കെ.എസ്.ഇ.ബിയുടെ കടം 1083 കോടിയില്‍ നിന്നും നാല്‍പ്പതിനായിരം കോടിയിലേക്ക് വര്‍ധിച്ചു. വൈദ്യുതി ചാര്‍ജ് എല്ലാ വര്‍ഷവും കൂട്ടുമെന്നാണ് മന്ത്രി പറയുന്നത്. കെട്ടിട നികുതിയും വെള്ളക്കരവും വൈദ്യുതി ചാര്‍ജും ഇന്ധന നികുതിയും വര്‍ധിപ്പിച്ചിട്ടും സര്‍ക്കാരിന്റെ ധനപ്രതിസന്ധിക്ക് മാത്രം ഒരു മാറ്റവുമില്ല. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ നല്‍കിയിട്ട് നാല് മാസമായി.
കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷനും ശമ്പളവുമില്ല. കോടികളുടെ ബാധ്യതയാണ് സര്‍ക്കാര്‍ വരുത്തി വച്ചിരിക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ ജനങ്ങളുടെ ചെലവിലാണ് ഈ നാടകം നടത്തുന്നത്. നവകേരള സദസ് കൊണ്ട് ആര്‍ക്കാണ് പ്രയോജനം? ഏതെങ്കിലും ജനകീയ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമോ. റബറിന് 250 രൂപയാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞവര്‍ അതിന് തയാറായില്ല. 717 കോടി രൂപ ലൈഫ് മിഷന്‍ നീക്കി വച്ചിട്ടി 18 കോടി മാത്രമാണ് നല്‍കിയത്. പരാജയത്തിന്റെയും ദാരിദ്രത്തിന്റെയും കഥയാണ് എല്ലാ വകുപ്പുകളിലും. കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണം പോലും നല്‍കാത്ത സര്‍ക്കാരാണ് ഈ കെട്ടുകാഴ്ച നടത്തുന്നത്. ജനങ്ങള്‍ ഈ നാടകത്തെ പരിഹസിക്കുകയാണ്.
ഒണാഘോഷം നടത്തിയതിന്റെ പണം പോലും നല്‍കാതെയാണ് രണ്ട് മാസം കഴിഞ്ഞ് കേരളീയം നടത്തിയത്. റോഡിലെ കുഴിയോ വെള്ളക്കെട്ടോ പരിഹരിക്കാന്‍ സാധിക്കാത്തവരാണ് കേരളീയവും നവകേരള സദസും പോലുള്ള കെട്ടുകാഴ്ചകളുമായി വരുന്നത്. ഇതിനെതിരെ ഡിസംബര്‍ 2 മുതല്‍ 22 വരെ 140 നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫ് വിചാരണ സദസ് സംഘടിപ്പിക്കും. സര്‍ക്കാരിന്റെ അഴിമതികളെ ജനങ്ങള്‍ക്ക് മുന്നില്‍ വിചാരണ ചെയ്യും. നവകേരള സദസിന് ആളെക്കൂട്ടാന്‍ ഉദ്യോഗസ്ഥരെ വിട്ടിരിക്കുകയാണ്. കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും പൊലീസുകാരെയും ഭീഷണിപ്പെടുത്തിയാണ് പരിപാടിയില്‍ എത്തിക്കുന്നത്. ഭയപ്പെടുത്തി കൊണ്ട് വരുന്നവരല്ലാതെ ഈ കെട്ടുകാഴ്ച കാണാന്‍ ജനങ്ങളാരും വരില്ല. സര്‍ക്കാരിരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരകളായവരെ പങ്കെടുപ്പിച്ച് കൊണ്ടാണ് യു.ഡി.എഫ് വിചാരണ സദസ് സംഘടിപ്പിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസിനെതിരെ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ച് ഇറങ്ങിയിരിക്കുകയാണ്. എട്ട് ലക്ഷം പേരാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. അതില്‍ ഏതെങ്കിലും തരത്തില്‍ പുഴുക്കുത്തുകള്‍ ഉണ്ടെങ്കില്‍ അന്വേഷിച്ച് നടപടി എടുക്കട്ടേ. അന്വേഷിക്കട്ടെയെന്ന് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി എടുക്കണം. എന്നാല്‍ ശത്രുതാ മനോഭാവത്തോടെയാണ് ഭിന്നശേഷിക്കാരനായ ബസുടമയെ വേട്ടയാടുന്നത്. മുഖ്യമന്ത്രി സഞ്ചരിക്കുന്ന ബസിന് ഇതൊന്നും ബാധകമല്ലേ. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ നിയമലംഘനത്തിന് ആര്‍ക്കെതിരെ കേസെടുക്കും?
സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോഴാണ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം നടക്കുന്നത്. പ്രതിസന്ധി മാറുമ്പോള്‍ രണ്ട് കൂട്ടരും ഒന്നാകും. സംഘപരിവാറും സി.പി.എമ്മും തമ്മിലുള്ള ധാരണയുടെ ഭാഗമായാണ് 38 തവണയും ലാവലിന്‍ കേസ് മാറ്റിവച്ചത്. സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ കേസുകളിലും ഇതേ നാടകമാണ് നടന്നത്. കരുവന്നൂരിലും ഇതേ നാടകമാണ് നടക്കാന്‍ പോകുന്നത്.
kerala
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്‍; കൂടുതൽ മലപ്പുറത്ത്
കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്

തിരുവനന്തപുരം∙ സംസ്ഥാനത്ത് നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്.
മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ്പ കണ്ടെത്തിയതിനെ തുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ്പ സ്ഥിരീകരണത്തിനായി അയച്ച സാംപിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിനു മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ചു പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. മലപ്പുറത്തെ രോഗിയുടെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. രണ്ട് നിപ്പ കേസുകളുമായി ബന്ധപ്പെട്ടു കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്നു വിദഗ്ധര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുന്ന പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റൂട്ട് മാപ്പ് ഉടന്‍ തന്നെ പുറത്തിറക്കണം.
കഴിഞ്ഞ മാസം 25, 26 തീയതികളിലാണു നിപ്പ ബാധിച്ച രണ്ടു പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം.
സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും സ്ഥാപിച്ചു. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. രണ്ട് നിപ്പ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയാറാക്കി വരുന്നു. രണ്ട് ജില്ലകളില്‍ കണ്ടെയ്‍ൻമെന്റ് സോണുകള്‍ കലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കണ്ടെയ്‍ൻമെന്റ് സോണുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
kerala
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
മന്ത്രിമാരും സൂപ്രണ്ടും കാരണമാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് പരാതിയിൽ പറയുന്നു

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്. മന്ത്രിമാരും സൂപ്രണ്ടും കാരണമാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ ആണ് പരാതി നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ചയും മനുഷ്യാവകാശ ലംഘനവും എന്ന് പരാതിയിൽ പറയുന്നു.
മന്ത്രിയുടെയും ഉദ്യോഗസ്ഥന്റെയും നിലപാട് കാരണമാണ് സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്താൻ കഴിയാതിരുന്നത് എന്ന് പരാതിയിൽ ആരോപിച്ചു. അതേസമയം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളിലെ ദുരവസ്ഥയിൽ അടിയന്തിര നടപടിയാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. അടിസ്ഥാന സൗകര്യവും ഉപകരണങ്ങളും ഉറപ്പുവരുത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യം. കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ ബിന്ദുവിന്റെ കാര്യങ്ങൾ അടക്കം ചൂണ്ടിക്കാണിച്ച് സ്വകാര്യ വ്യക്തിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
kerala
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി

സൂംബാ ഡാൻസ് പദ്ധതിയെ വിമർശിച്ച വിസ്ഡം ജനറൽ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ അഷ്‌റഫിനെതിരായ നടപടി ശരിയായില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ”അഭിപ്രായം പറഞ്ഞതിനൊക്കെ നോട്ടീസ് പോലും കൊടുക്കാതെ സസ്പെൻഡ് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഉത്തരേന്ത്യൻ മോഡലായി. ഇത് മോശം പ്രവണതയാണ്. കാരണം, അഭിപ്രായ സ്വാതന്ത്ര്യംപോലും ഇല്ല. ഒരേ പന്തിയിൽ രണ്ട് സമീപനം എന്ന് പറഞ്ഞപോലെയായി. ഇതിന് മുമ്പ് എത്ര അധ്യാപകർ ഇങ്ങനെ അഭിപ്രായം പറഞ്ഞിട്ടുണ്ടാകും.
അവർക്കൊക്കെയും സസ്പെൻഷൻ എന്ന നടപടി ഇതിന് മുമ്പ് കേരളത്തിൽ പതിവുണ്ടോ. ഇത് പക്ഷപാതപരമായ നടപടിയായിപ്പോയി”- കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള പ്രാർത്ഥനകൾ സ്‌കൂളുകളിൽ നിന്നൊഴിവാക്കാനുള്ള തീരുമാനം ഏകപക്ഷീയമായി എടുക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ”അതിലൊക്കെ ചർച്ച ആവശ്യമുണ്ട്. കേരളത്തിൽ ഇടതുപക്ഷ അഭിപ്രായം മാത്രം നടപ്പിലാക്കാൻ ഒക്കില്ല”- കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
-
kerala3 days ago
‘ഹേമചന്ദ്രനെ കൊന്നതല്ല, ആത്മഹത്യയായിരുന്നു, ശേഷം കുഴിച്ചിട്ടു: സൗദിയില്‍ നിന്നും ഫേസ്ബുക്ക് വിഡിയോയുമായി മുഖ്യപ്രതി
-
local3 days ago
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
-
News3 days ago
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
-
kerala3 days ago
ഹേമചന്ദ്രന്റേത് ആത്മഹത്യയെന്ന വാദം തള്ളി പൊലീസ്; കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍
-
kerala3 days ago
‘പണപ്പിരിവില്‍ തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജിവെയ്ക്കാം; ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് പിന്‍വലിച്ചിട്ടില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍
-
News3 days ago
ഗസ്സയെ ഇല്ലാതാക്കാന്‍ ഇസ്രാഈലിന്റെ പങ്കാളികളായ കമ്പനികളുടെ പട്ടിക പുറത്തുവിട്ട് യുഎന്‍
-
News3 days ago
യുഎന്‍ ആണവ നിരീക്ഷക സമിതിയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇറാന്
-
india3 days ago
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആര്‍എസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖാര്‍ഗെ