Connect with us

kerala

കാറിലെ ഏസി നമ്മളറിയാതെ കൊടുംവില്ലനാകുന്നത് ഇങ്ങനെ

കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് നടന്‍റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Published

on

നടൻ വിനോദ് തോമസിന്റെ അപ്രതീക്ഷിത മരണത്തിന്‍റെ ഞെട്ടലിലാണ് മലയാളികള്‍. വിനോദ് തോമസിനെ ഇന്നലെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇപ്പോഴിതാ മരണകാരണം പുറത്തുവന്നിരിക്കുന്നു. കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതാണ് നടന്‍റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. സ്റ്റാർട്ട് ചെയ്ത കാറിൽ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് അനുമാനം. മരണത്തെ തുടർന്ന് പൊലീസ് വിനോദിന്റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.

– നിർത്തിയിട്ട കാറിലെ ഏസി എങ്ങിനെയാണ് വില്ലനാകുന്നത്? അത്തരം അപകടസാധ്യതകൾ ഒഴിവാക്കാൻ എന്തുചെയ്യണം? ഇതാ അറിയേണ്ടതെല്ലാം

നമ്മളില്‍ പലർക്കും കാര്‍ ഒരു വാഹനം മാത്രമല്ല. അത് ഒരു മൊബൈൽ‌ ബെഡ് പോലെയാണ് നമ്മളില്‍ പലരും പലപ്പോഴും കാര്‍ ഉപയോഗിക്കുന്നത്. പ്രൊഫഷണൽ ഡ്രൈവർമാരടക്കം കാറില്‍ കിടന്ന് മയങ്ങുന്നവര്‍ ധാരാളമുണ്ട്. കാറില്‍ കിടന്നുറങ്ങുമ്പോള്‍ കൂടുതല്‍ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഡോര്‍ ഗ്ലാസ്സ് എല്ലാം ഉയര്‍ത്തിയിട്ട് എയർ കണ്ടീഷനിങ്ങ് (എസി) പ്രവര്‍ത്തിപ്പിക്കാന്‍ പലരും ഇഷ്ടപ്പെടുന്നു. അടുത്തകാലത്ത് ഇത്തരം അപകടങ്ങള്‍ കൂടുകയാണ്. നോയിഡയില്‍ അടുത്തിടെ ഒരു യുവാവിന് ഇത്തരത്തില്‍ ജീവൻ നഷ്‍ചടമായിരുന്നു. 2019-ൽ ചെന്നൈയിലെ ഒരു കാര്‍ ഡ്രൈവർ വണ്ടിക്കുള്ളില്‍ ശ്വാസംമുട്ടി മരിച്ചു, എസി ഓണാക്കി ഉറങ്ങുകയും ജനാലകൾ അടയ്ക്കുകയും ചെയ്തിരുന്നു. കാർ പരിശോധിച്ച പൊലീസ് എസി വഴി കാറിലേക്ക് ചോർന്ന കാർബൺ മോണോക്സൈഡ് ആണ് മരണകാരണം എന്ന് കണ്ടെത്തി.

വിവിധ റിപ്പോർട്ടുകൾ പ്രകാരം, കാറിന്‍റെ എഞ്ചിനിൽ നിന്ന് പുറത്തിറങ്ങിയ വിഷവാതകങ്ങൾ – പ്രധാനമായും കാർബൺ മോണോക്സൈഡ് ശ്വസിച്ച് ശ്വാസംമുട്ടി മരികക്കുകയാണ് ഉണ്ടായത്. ഈ വാതകം വാഹനത്തിന്‍റെ ക്യാബിനിലേക്ക് എസി വെന്റ് വലിച്ചെടുക്കുകയും ഉള്ളിലുള്ളവരെ ഉറക്കത്തിൽ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു.

– എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

ഒരു എഞ്ചിന്‍റെ എക്‌സ്‌ഹോസ്റ്റ് വാതകങ്ങളിലെ പ്രധാന ഘടകം കാർബൺ മോണോക്സൈഡും മറ്റ് വിഷവാതകങ്ങളുമാണ്. കാർബൺ മോണോക്സൈഡ്, അടഞ്ഞ സ്ഥലങ്ങളിൽ വലിയ അളവിൽ കടന്നെത്തിയാല്‍ മാരകമായിത്തീരും. അടിസ്ഥാനപരമായി, കാർബൺ മോണോക്സൈഡ് നിങ്ങളുടെ രക്തത്തിലെ ഓക്സിജന്‍റെ അളവ് കുറച്ചുകൊണ്ടുവന്ന് മരണത്തിലേക്ക് നയിക്കുന്നു.

ഒരാള്‍ വലിയ അളവിൽ കാർബൺ മോണോക്സൈഡ് ശ്വസിക്കുമ്പോൾ അത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു, കാരണം രക്തകോശങ്ങൾ പെട്ടെന്ന് ഓക്സിജൻ പുറന്തള്ളുന്നു. ശരീരത്തിലെ ഓരോ കോശത്തിനും പ്രവർത്തിക്കാൻ ഓക്സിജൻ ആവശ്യമാണ്. കാർബൺ മോണോക്സൈഡുമായി സമ്പർക്കം പുലർത്തുമ്പോൾ ഹീമോഗ്ലോബിനിലെ ഓക്സിജനെ കാർബോക്സിഹെമോഗ്ലോബിൻ ആക്കി മാറ്റുന്നു, ഇത് കോശങ്ങളെ നശിപ്പിക്കുകയും കോശകലകളുടെ പ്രവർത്തനം തടയുകയും ചെയ്യുന്നു. ഈ അവസ്ഥയെ ഹൈപ്പോക്സിയ എന്ന് വിളിക്കുന്നു, ഇത് ആളുകളില്‍ കടുത്ത തലവേദന, തലകറക്കം, ആശയക്കുഴപ്പം എന്നിവയ്ക്ക് കാരണമാകുന്നു. ആള്‍ ഉണർന്നിരിക്കുന്നുവെങ്കിലോ ബോധമുണ്ടെങ്കിലോ കാറിനുപുറത്തിറങ്ങി രക്ഷപ്പെടാം. പക്ഷേ, അവർ മയക്കത്തിലോ മദ്യലഹരിയിലോ ആണെങ്കില്‍ വിഷവാതകം അകത്തുചെല്ലുന്നത് അവര്‍ അറിയാതെ പോകും. അതൊരു നിശബ്ദ മരണത്തിലേക്ക് നയിക്കും എന്നാണ് വിദഗ്ധർ പറയുന്നത്.

നിർഭാഗ്യവശാൽ, എക്‌സ്‌ഹോസ്റ്റ് പുകകൾക്ക് തിരിച്ചറിയാൻ കഴിയുന്ന ദുർഗന്ധം ഉണ്ടെങ്കിലും, കാർബൺ മോണോക്സൈഡ് ദുർഗന്ധമില്ലാത്ത വാതകമാണ്. അതുകൊണ്ട് അടഞ്ഞ സ്ഥലത്ത് ഇത് എത്രമാത്രം ശ്വസിക്കുന്നുവെന്ന് മനസിലാക്കാൻ പ്രയാസമാകും. ഗാരേജുകളിലായാലും ബേസ്മെന്‍റുകളിലായാലും, എഞ്ചിൻ കൂടുതൽ നേരം പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് നമ്മള്‍ എല്ലായ്പ്പോഴും ജാഗ്രത പാലിക്കണം.

എ സി-യ്ക്ക് തകരാറുണ്ടെങ്കിലും ഇങ്ങനെ സംഭവിക്കാമെന്നും വിദഗ്ധർ പറയുന്നു. എ സി പഴയതോ കേടുവന്നതോ ആണെങ്കില്‍, വായുസഞ്ചാരസംവിധാനം തകരാറിലാകുകയും ഉള്ളില്‍ ശുദ്ധ വായു വേണ്ടത്ര നിറയുന്നതിന് ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. ഇതോടെ കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വിഷവാതകങ്ങള്‍ നിറയുന്നു.

പൂർണ്ണ ജ്വലനം നടന്നാൽ കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി ഇവയാണ് ഉണ്ടാവുക. എന്നാൽ അപൂർണ്ണമായ ജ്വലനം നടക്കുമ്പോൾ, അതായത് ജ്വലനത്തിനായി ആവശ്യമായ ഓക്സിജന്റെ അഭാവത്തിൽ ചെറിയ അളവിൽ കാർബൺ മോണോ ഓക്‌സൈഡ് ഉണ്ടാവാനും സാദ്ധ്യത ഉണ്ട്. ഇങ്ങനെ ഇന്ധനം ജ്വലിച്ചു തീരുമ്പോൾ ഏകദേശം 30,000 parts per million (ppm) കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം ഉണ്ടാകും.

ഇത് എക്സ്ഹോസ്റ്റ് പൈപ്പിൽ ഘടിപ്പിച്ച ‘ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ’ എന്ന സംവിധാനം വച്ച് വിഷം അല്ലാത്ത കാർബർ ഡൈ ഓക്സൈഡ് ആക്കി മറ്റും. സാധാരണ ഗതിയിൽ കാറുകളിൽ ഇത് യാതൊരു പ്രശനവും ഉണ്ടാക്കാറില്ല. എന്നിരുന്നാലും, തുരുമ്പിച്ചോ, മറ്റു കാരണങ്ങൾ കൊണ്ട് ദ്രവിച്ചോ പൈപ്പിൽ ദ്വാരങ്ങൾ വീണാൽ ‘ക്യാറ്റലിറ്റിക്ക് കോൺവെർട്ടറിൽ’ എത്തുന്നതിനും മുൻപേ കാർബൺ മോണോക്സൈഡ് എന്ന വിഷ വാതകം പുറത്തേക്കു വരാം. (ക്യാറ്റലിറ്റിക്ക് കോൺവെർട്ടർ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലും ഇങ്ങനെ സംഭവിക്കാം).

എസി ഓൺ സ്റ്റാറ്റസ് ഉള്ള നിങ്ങളുടെ കാറിന്റെ ഒരു മണിക്കൂറോളം നിഷ്ക്രിയാവസ്ഥ കാർബൺ മോണോക്സൈഡ് അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കും. വാതകം ഉള്ളിൽ കെട്ടിക്കിടന്ന് നിങ്ങളെ കൊന്നേക്കാം. കാർബൺ മോണോക്സൈഡ് വാതകം കാറിനുള്ളിൽ പ്രചരിക്കുന്നു, തൽഫലമായി, നിങ്ങൾ വളരെയധികം ശ്വാസം മുട്ടിക്കാൻ തുടങ്ങും. കുറച്ച് മിനിറ്റിനുള്ളിൽ ഇത് സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ ബോധം നഷ്ടപ്പെടുകയും ശ്വാസതടസ്സം മൂലം കാറിനുള്ളിൽ മരിക്കുകയും ചെയ്യാം.

കാർബൺ മോണോക്സൈഡ് വാതകത്തിന്റെ പ്രധാന പ്രശ്നം, തുടർച്ചയായി ശ്വസിച്ചാൽ ഒരു വ്യക്തിക്ക് സ്വയം തിരിച്ചറിയാൻ കഴിയില്ല എന്നതാണ്. തൽഫലമായി, കാറിനുള്ളിലെ വ്യക്തികൾക്ക് കാറിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണ്.

ഏസി പരിപാലനം പ്രധാനമാണ്
നിങ്ങളുടെ കാറിന്‍റെ എക്‌സ്‌ഹോസ്റ്റ് സിസ്റ്റം എല്ലാ വർഷവും പരിശോധിക്കുക. ദീർഘദൂര യാത്രയ്‌ക്കായി കാർ എടുക്കുന്നതിന് മുമ്പ് നിങ്ങളുടെ എസി സിസ്റ്റം പരിശോധിച്ച് കേടുപാടുകൾ, തടസ്സങ്ങൾ അല്ലെങ്കിൽ അടഞ്ഞ ഫിൽട്ടറുകൾ ഉണ്ടെങ്കിൽ അവ അറ്റകുറ്റപ്പണികൾ നടത്തുക.

യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ കാറിൽ ഉറങ്ങുകയോ അല്ലെങ്കിൽ കൂടുതൽ നേരം അകത്തിരിക്കുകയോ ചെയ്താൽ, കുറച്ചു സമയം വാഹനത്തിൽ നിന്ന് ഇറങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക, ചെറിയ ഇടവേളകൾ എടുക്കുന്നുവെന്ന് ഉറപ്പാക്കുക.

നിര്‍ത്തിയിട്ട കാറില്‍ എസി ഓണാക്കി കിടന്നുറങ്ങുമ്പോൾ, കുറച്ച് വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കാൻ വിൻഡോ ഭാഗികമായി തുറന്നുവെക്കുക. കാറിനുള്ളിൽ ഉറങ്ങുന്നത് ഒഴിവാക്കുന്നതാണ് ഉചിതം.

കാറിനുള്ളിൽ സ്ഥിരമായി ഉറങ്ങുന്ന വ്യക്തികളോടും മുകളിൽ പറഞ്ഞ വിവരങ്ങൾ നിങ്ങൾക്ക് വിശദീകരിക്കാം. നിങ്ങളുടെ വിശദീകരണം ഒരു ആത്മാവിനെ അപകടത്തിൽ നിന്ന് രക്ഷിച്ചേക്കാം!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending