Connect with us

kerala

നെഞ്ചുവേദന; എൻ. ഭാസുരാംഗനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ രാവിലെ 10 മണിടോടെയാണ് എറണാകുളം ജയിലില്‍വച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായെന്ന് പറയുന്നത്

Published

on

തിരുവനന്തപുരത്തെ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ സിപിഐ മുന്‍ ജില്ല കൗണ്‍സില്‍ അംഗവും മുന്‍ ബാങ്ക് പ്രസിഡന്റുമായ ഭാസുരാംഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഭാസുരാംഗനെ പ്രവേശിപ്പിച്ചത്.

ഭാസുരാംഗന് ശാരീരിക അവശതകളുണ്ടെങ്കില്‍ ചികിത്സ ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ 10 മണിടോടെയാണ് എറണാകുളം ജയിലില്‍വച്ച് ഭാസുരാംഗന്റെ ആരോഗ്യനില മോശമായെന്ന് പറയുന്നത്. തുടര്‍ന്ന് നേരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

പ്ലസ് വണ്‍ സീറ്റ്: പ്രതിസന്ധി രൂക്ഷം; മലബാറില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളും പടിക്ക് പുറത്ത്‌

46,053 വിദ്യാർത്ഥികളാണ് രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്കുന്നത്, 13,814 സീറ്റുകളാണ് മെറിറ്റിൽ ശേഷിക്കുന്നത്

Published

on

മലബാറിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം. മലപ്പുറത്താണ് പ്രതിസന്ധി കൂടുതലുള്ളത്. 46,053 വിദ്യാർത്ഥികളാണ് രണ്ടാം അലോട്ട്മെന്റിന് കാത്തിരിക്കുന്നത്. 13,814 സീറ്റുകളാണ് മെറിറ്റിൽ ശേഷിക്കുന്നത്.

ഈ മാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്മെന്റ് നടക്കുക. പ്ലസ് വൺ ഒന്നാം അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ പോലും കടുത്ത നിരാശയിലാണ്. അപേക്ഷിച്ച സീറ്റിന് പകരം മറ്റ് വിഷയങ്ങളിൽ താൽകാലിക അഡ്മിഷൻ എടുത്ത് രണ്ടാം ഘട്ട അലോട്ട്മെന്റിനായി കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.

നിലവിൽ ജില്ലയിൽ രണ്ടാം ഘട്ട അലോട്ട്മെന്റിനായി കാത്തിരിക്കുന്നത് 46,053 വിദ്യാർത്ഥികളാണ്. ജില്ലയിൽ ഇത്തവണ 82, 446 വിദ്യാർത്ഥികളാണ് ആകെ അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ മെറിറ്റ് സീറ്റിൽ ആകെ 50,207 സീറ്റാണുള്ളത്. ഇതിൽ 36,393 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്മെന്റ് നടത്തിയത്. ഇനി ആകെ മെറിറ്റിൽ ശേഷിക്കുന്നത് 13,814 സീറ്റുകളാണ്.

Continue Reading

Education

മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷം; മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവർ വരെ നിരാശയിൽ

ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കുക.

Published

on

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം. 46,053 വിദ്യാര്‍ത്ഥികളാണ് രണ്ടാം അലോട്ട്‌മെന്റിന് കാത്തിരിക്കുന്നത്. 13,814 സീറ്റുകളാണ് മെറിറ്റില്‍ ശേഷിക്കുന്നത്. ഈമാസം പന്ത്രണ്ടിനാണ് രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കുക. പ്ലസ് വണ്‍ ഒന്നാം അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ജില്ലയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചവര്‍ പോലും കടുത്ത നിരാശയിലാണ്.

അപേക്ഷിച്ച സീറ്റിന് പകരം മറ്റ് വിഷയങ്ങളില്‍ താല്‍കാലിക അഡ്മിഷന്‍ എടുത്ത് രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. നിലവില്‍ ജില്ലയില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റിനായി കാത്തിരിക്കുന്നത് 46,053 വിദ്യാര്‍ത്ഥികളാണ്. ജില്ലയില്‍ ഇത്തവണ 82, 446 വിദ്യാര്‍ത്ഥികളാണ് ആകെ അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ മെറിറ്റ് സീറ്റില്‍ ആകെ 50,207 സീറ്റാണുള്ളത്. ഇതില്‍ 36,393 സീറ്റുകളിലേക്കാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്. ഇനി ആകെ മെറിറ്റില്‍
ശേഷിക്കുന്നത് 13,814 സീറ്റുകളാണ്.

അതേസമയം സംവരണ സീറ്റുകളില്‍ ജില്ലയില്‍ 2882 സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ട്. 3502 സീറ്റില്‍ ആകെ 621 സീറ്റിലേക്ക് മാത്രമാണ് ഒന്നാം അലോട്ടമെന്റ് നടത്തിയത്. അതിനിടെ സ്‌പോര്‍ട്‌സ് ക്വാട്ടയിലേക്കുള്ള പ്രവേശനം പൂര്‍ത്തിയായി.

Continue Reading

kerala

സംസ്ഥാനത്ത് 11 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.  

Published

on

സംസ്ഥാനത്ത് ഇന്ന് മുതൽ 11 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്ക് കര്‍ശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
  • വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

 

Continue Reading

Trending