Connect with us

kerala

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ഈ മാസം 22 വരെ റിമാൻഡിൽ

തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതിയാണ് രാഹുലിന്റെ ഹര്‍ജി തള്ളിയത്

Published

on

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസ് ആരോപിച്ച് പൊലീസ് അറസ്റ്റിലായ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതി റിമാന്റ് ചെയ്തു. രാഹുല്‍ നല്‍കിയ ജാമ്യഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് 2 കോടതിയാണ് രാഹുലിന്റെ ഹര്‍ജി തള്ളിയത്. 14 ദിവസത്തേക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്റ് ചെയ്തിരിക്കുന്നത്.

പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുലര്‍ച്ചെ അടൂരിലെ വീടുവളഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാഹുലിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ പൊലീസ് പറഞ്ഞു. സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന ആരോപിച്ചാണ് ജാമ്യാപേക്ഷ പൊലീസ് എതിര്‍ത്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്

ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.

Published

on

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.

പണം നല്‍കിയാണ് ടൂറിസം വകുപ്പ് ഇവരെ എത്തിച്ചത്. കൂടാതെ യാത്രയും താമസവും ഒരുക്കിക്കൊടുത്തു.

വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം – എത്ര സുന്ദരം – ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ എന്ന പരിപാടിയില്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.

അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ഇവര്‍ കേരള സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം. കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്.

Continue Reading

kerala

‘കൂട്ടിലായ കടുവയെ കാട്ടില്‍ വിടരുത്’; കരുവാരക്കുണ്ടില്‍ വന്‍ പ്രതിഷേധം

കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

Published

on

മലപ്പുറം കാളികാവില്‍ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ നരഭോജി കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ സംഭവത്തില്‍ വന്‍ പ്രതിഷേധം. കരുവാരക്കുണ്ട് പാന്ത്രയില്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ കാട്ടില്‍ തുറന്ന് വിടരുതെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കടുവയെ പിടികൂടിയെങ്കിലും നാട്ടുകാരുടെ ആശങ്ക കുറക്കണം. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്ന് എ.പി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.

മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. രണ്ട് മാസത്തോളമുള്ള ശ്രമത്തിലാണ് കടുവയെ പിടികൂടാനായത്.

അതേസമയം, ഇപ്പോള്‍ കൂട്ടിലായ കടുവ ഗഫൂറിനെ കൊന്ന കടുവ തന്നെയാണോ എന്ന കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

Continue Reading

kerala

ഇരട്ടക്കൊല നടത്തിയെന്ന വെളിപ്പെടുത്തല്‍; അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു

താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

Published

on

കോഴിക്കോട്: ഇരട്ടക്കൊല നടത്തിയെന്ന വേങ്ങര സ്വദേശിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. താന്‍ രണ്ട് പേരെ കൊലപ്പെടുത്തിയെന്ന മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ (54) വെളിപ്പെടുത്തലിലാണ് ടൗണ്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. കൂടരഞ്ഞിയിലും വെള്ളയിലുമായി രണ്ട് പേരെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്.

1986 ല്‍ 14 വയസുള്ളപ്പോള്‍ കൂടരഞ്ഞിയില്‍ വെച്ച് തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ചവിട്ടിയെന്നും പിന്നീട് അയാള്‍ മരിച്ചുവെന്നാണ് അറിഞ്ഞതെന്നും മുഹമ്മദലി വെളിപ്പെടുത്തി. മരിച്ച വ്യക്തിക്ക് അപസ്മാരം ഉണ്ടായിരുന്നതോടെ സ്വഭാവിക മരണമായി കണക്കാക്കിയ കേസ് പോലീസ് അവസാനിപ്പിച്ചു. ഏറ്റെടുക്കാന്‍ ആരും വരാത്തതിനാല്‍ അഞ്ജാത മൃതദേഹമായി സംസ്‌കരിച്ചെന്നും കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദലി ഏറ്റുപറഞ്ഞു.

അതേസമയം വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പൊലീസ് മുഹമ്മദലിക്കെതിരെ കേസെടുത്ത് റിമാന്റ് ചെയ്തു. 1989 – ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ ഒരാളെ കൊലപ്പെടുത്തിയതായും ഇയാള്‍ മൊഴി നല്‍കി.
എന്നാല്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടോ എന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Continue Reading

Trending