Connect with us

india

ഇ.ഡിയെ പേടിക്കുന്നവരല്ലാതെ മറ്റൊരു ക്രൈസ്തവ വിശ്വാസിയും ബി.ജെ.പിയുമായി സന്ധിചേരില്ല: ഹൈബി ഈഡന്‍

എന്ത് കൊണ്ടാണ് മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കാത്തതെന്നും എന്ത് കൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ പള്ളികള്‍ മാത്രം മണിപ്പൂരില്‍ തകര്‍ക്കപ്പെടുന്നത് എന്നും ഹൈബി ചോദിച്ചു.

Published

on

ഇ.ഡിയെ പേടിക്കുന്നവരല്ലാതെ മറ്റൊരു ക്രൈസ്തവ വിശ്വാസിയും ബി.ജെ.പിയുമായി സഹകരിക്കില്ലെന്ന് ഹൈബി ഈഡന്‍ എം.പി. ക്രൈസ്തവ സഭകള്‍ക്ക് ബി.ജെ.പിയുടെ ആശയങ്ങളോട് ഒരിക്കലും യോജിക്കാനാകില്ലെന്നും ബി.ജെ.പിയുടെ അടിസ്ഥാന തത്വങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസിന്റെ മറ്റു താത്വിക ആചാര്യന്‍മാരും പറഞ്ഞിട്ടുള്ളത് ന്യൂനപക്ഷങ്ങലെ പുറത്താക്കണമെന്നാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു. എന്ത് കൊണ്ടാണ് മണിപ്പൂരില്‍ കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാറിനും മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാറിനും സാധിക്കാത്തതെന്നും എന്ത് കൊണ്ടാണ് ന്യൂനപക്ഷങ്ങളുടെ പള്ളികള്‍ മാത്രം മണിപ്പൂരില്‍ തകര്‍ക്കപ്പെടുന്നത് എന്നും ഹൈബി ചോദിച്ചു.

‘ ക്രൈസ്തവ സഭകള്‍ക്ക് എങ്ങനെയാണ് ബി.ജെ.പിയുടെ ആശയത്തോട് യോജിക്കാന്‍ സാധിക്കുന്നത്. കാരണം, ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസിന്റെ താത്വികാചാര്യന്‍മാരും പറഞ്ഞിട്ടുള്ളത് ന്യൂനപക്ഷങ്ങളെ പുറത്താക്കണമെന്നും ന്യൂനപക്ഷങ്ങളെ തുടച്ചുനീക്കണമെന്നുമാണ്. അതാണ് അവരുടെ അടിസ്ഥാന തത്വം.
കേന്ദ്ര സര്‍ക്കാറിനും, സംസാഥന സര്‍ക്കാറിനും എന്ത് കൊണ്ടാണ് മണിപ്പൂരിലെ കലാപം തടയാന്‍ സാധിക്കാത്തത്. എന്ത് കൊണ്ടാണ് അവിടെ ന്യൂനപക്ഷങ്ങളുടെ ആരാധാനാലയങ്ങള്‍ മാത്രം തകര്‍ക്കപ്പെടുന്നത്. നോര്‍ത്തിന്ത്യയില്‍ ആരാധനാലയങ്ങള്‍ക്ക് പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണ്. ബീഫ് കഴിക്കാനും ഹിജാബ് ധരിക്കാനും സ്വാതന്ത്ര്യമില്ല.
കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇ.ഡിയുടെ സഹായം ആവശ്യമുള്ളവരല്ലാതെ ഒരു ക്രൈസ്തവ വിശ്വാസിയും, ഇസ്‌ലാംമത വിശ്വാസിയും ന്യൂനപക്ഷവിഭാഗത്തില്‍ പെടുന്ന ആളും ബി.ജെ.പിയുമായി സന്ധി ചെയ്തുപോകുമെന്നും അവരടെ ആത്മാഭിമാനം അടിയറവ് വെക്കുമെന്നും തോന്നുന്നില്ല,’ ഹൈബി ഈഡന്‍ പറഞ്ഞു

india

കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍.

Published

on

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.

Continue Reading

india

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

Published

on

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.

ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.

അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Continue Reading

india

ടോയ്‌ലറ്റില്‍ നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു

വെര്‍ച്വല്‍ കോടതിയില്‍ പങ്കെടുക്കുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചത്.

Published

on

ടോയ്‌ലറ്റില്‍ നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു. വെര്‍ച്വല്‍ കോടതിയില്‍ പങ്കെടുക്കുന്നതിനിടെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് അദ്ദേഹത്തിനെതിരെ ആരംഭിച്ച കോടതിയലക്ഷ്യ നടപടിയില്‍ ഒരു ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചത്.

ജൂണ്‍ 20 ന് ജസ്റ്റിസ് നിര്‍സാര്‍ ദേശായിയുടെ കോടതിയില്‍ ആകെ 74 മിനിറ്റ് വെര്‍ച്വല്‍ നടപടികളില്‍ ഇയാള്‍ ടോയ്ലറ്റ് സീറ്റിലിരുന്ന് പങ്കെടുത്തതായും കോടതി രജിസ്ട്രിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയതായി ജസ്റ്റിസ് എ എസ് സുപെഹിയ, ജസ്റ്റിസ് ആര്‍ ടി വച്ചാനി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

തിങ്കളാഴ്ച കോടതിയില്‍ നേരിട്ട് ഹാജരായ സൂറത്തുകാരനോട് ജൂലൈ 22 ന് അടുത്ത ഹിയറിംഗിന് മുമ്പ് ഒരു ലക്ഷം രൂപ കോടതി രജിസ്ട്രിയില്‍ നിക്ഷേപിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേ ദിവസം, ബിയര്‍ മഗ്ഗില്‍ നിന്ന് മദ്യപിച്ച് വെര്‍ച്വല്‍ നടപടിയില്‍ ഹാജരായതിന് നിരുപാധികം മാപ്പ് പറഞ്ഞ മുതിര്‍ന്ന അഭിഭാഷകന്‍ ഭാസ്‌കര്‍ തന്നയ്ക്കെതിരായ സ്വമേധയാ കോടതിയലക്ഷ്യ ഹര്‍ജിയും കോടതി പരിഗണിച്ചു. കോടതിയെ അനാദരിക്കാന്‍ ‘ഉദ്ദേശമില്ല’ എന്ന് സമര്‍പ്പിച്ച ഡിവിഷന്‍ ബെഞ്ച് തന്നയുമായുള്ള വാക്കാലുള്ള സംഭാഷണത്തിനിടെ, ‘ഉദ്ദേശ്യമില്ലായ്മ ഒരു നിന്ദ്യമായ പ്രവൃത്തിയെ ഇല്ലാതാക്കുമോ’ എന്ന് ചോദിച്ചു.

സൂറത്തിലെ ആളുടെ കേസില്‍, കോടതിയില്‍ ഉചിതമായ പെരുമാറ്റത്തെക്കുറിച്ച് ഉപദേശിച്ചിട്ടുണ്ടോയെന്നും കോടതി അദ്ദേഹത്തിന്റെ അഭിഭാഷകനോട് ചോദിച്ചു. ഉചിതമായ രീതിയില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സൂറത്ത് സ്വദേശി പരാതിക്കാരിയായ കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ജൂണ്‍ 20 ന് നടന്ന ഹിയറിംഗില്‍ അഭിഭാഷകന്‍ ഇയാള്‍ക്ക് വേണ്ടി ഹാജരായിരുന്നു.

അതേസമയം, ജൂണ്‍ 26 ന് ജസ്റ്റിസ് സന്ദീപ് ഭട്ടിന് മുമ്പാകെ ‘ഫോണില്‍ സംസാരിക്കുന്നതും ബിയര്‍ മഗ്ഗില്‍ മദ്യപിക്കുന്നതും കണ്ടപ്പോള്‍’ മുതിര്‍ന്ന അഭിഭാഷകന്‍ 26 മിനിറ്റ് വെര്‍ച്വല്‍ നടപടികളുമായി ബന്ധപ്പെട്ടിരുന്നതായി കോടതി രജിസ്ട്രി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ബെഞ്ച് പറഞ്ഞു.

കോടതിയലക്ഷ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, ‘ഓണ്‍ലൈന്‍ നടപടികളില്‍ അപകീര്‍ത്തികരമായ വ്യവഹാരങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തെക്കുറിച്ച്’ വിവര സാങ്കേതിക രജിസ്ട്രാര്‍ കോടതിയെ ബോധിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. മെക്കാനിസത്തിന്റെ രൂപീകരണം ഏറ്റെടുത്ത് ചീഫ് ജസ്റ്റിസിന്റെ അനുമതിക്കായി സമര്‍പ്പിച്ചതായി ഡിവിഷന്‍ ബെഞ്ച് അറിയിച്ചപ്പോള്‍ ജൂലൈ 22 ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.

Continue Reading

Trending