Connect with us

india

തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു; പുക ശ്വസിച്ച് ഡൽഹിയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

ഡല്‍ഹി അലിപുരില്‍ കല്‍ക്കരി കത്തിച്ച പുക ശ്വസിച്ച് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തണുപ്പകറ്റാനാണ് കല്‍ക്കരി കത്തിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഡല്‍ഹി ഖേര കലന്‍ ഗ്രാമത്തില്‍ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആണ്‍മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്.

ബിഹാര്‍ സ്വദേശിയായ രാകേഷ് ടാങ്കര്‍ ട്രക്ക്ഡ്രൈവറായി
ജോലി ചെയ്തു വരികയായിരുന്നു. വാതിലും ജനാലകളും അടച്ചിട്ട് കല്‍ക്കരി (അങ്കിതി) കത്തിച്ചശേഷം ഉറങ്ങാന്‍ പോയതായിരുന്നു. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രവികുമാര്‍ സിങ് പറഞ്ഞു. നേരത്തേ കല്‍ക്കരി കത്തിച്ച പുക ശ്വസിച്ച് ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചിരുന്നു.

 

india

ഡല്‍ഹിയില്‍ വീണ്ടും ബോംബ് ഭീഷണി; ആശങ്കയില്‍ ജനങ്ങള്‍

ഇത്തവണ നിരവധി ആശുപത്രികള്‍ക്ക് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഡല്‍ഹില്‍ വീണ്ടും ബോംബ് ഭീഷണി. ദിവസങ്ങളായി ഡല്‍ഹിയില്‍ ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ തോതിലുളള ആശങ്കയാണ് നിലനില്‍ക്കുന്നത്. ഇത്തവണ നിരവധി ആശുപത്രികള്‍ക്ക് ഇമെയിലായി ബോംബ് ഭീഷണി സന്ദേശമെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ആശുപത്രികളിലെല്ലാം ശക്തമായ പരിശോധനയാണ് നടക്കുന്നത്.

ദീപ് ചന്ദ് ബന്ധു, ജിടിബി, ദാദാ ദേവ്, ഹേഡ്‌ഗേവാര്‍ ഉള്‍പ്പടെയുളള ആശുപത്രിക്കെതിരാണ് ഭീഷണി സന്ദേശം എത്തിയത്. നേരത്തെ സ്വകാര്യ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശമുണ്ടായിരുന്നു. എന്നാല്‍ സന്ദേശം വ്യാജമായിരുന്നു എന്ന് പിന്നീടാണ് കണ്ടത്തിയത്. തുടര്‍ന്ന് ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ഭീഷണി സന്ദേശം എത്തി.

Continue Reading

india

എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടി

Published

on

എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയകക്ഷികള്‍ അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് യുഎപിഎ നിയമപ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണപ്രവര്‍ത്തനങ്ങളും തുടരുന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു.

സംഘടനയുടെ നേതാക്കള്‍ വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എല്‍ടിടിഇ ഇപ്പോഴും ഭീഷണിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു. 1991ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ നിരോധിക്കുന്നത്.

Continue Reading

india

ഭീമാ കൊറേഗാവ് കേസ്; അഞ്ച് വര്‍ഷത്തിന് ശേഷം ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം

വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്

Published

on

ന്യൂഡൽഹി: ഭീമാ കൊറേഗാവ് കേസിൽ വിചാരണത്തടവിൽ കഴിയുകയായിരുന്ന സാമൂഹ്യ പ്രവർത്തകൻ ഗൗതം നവ് ലാഖയ്ക്‌ ജാമ്യം.വിചാരണ ഉടൻ അവസാനിക്കില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി നവ്‌ലാഖയുടെ പ്രായം പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. തടങ്കലിലായി അഞ്ച് വർഷത്തിന് ശേഷമാണ് നവ്‌ലാഖയ്ക്ക് ജാമ്യം ലഭിക്കുന്നത്.

നവാഖയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്ന നിരീക്ഷണങ്ങളും കോടതി വാദത്തിൽ പരിഗണിക്കുകയുണ്ടായി. ഭീമ കൊറേഗാവ് കേസിൽ പ്രതികളായ 16 പേരിൽ ചിലർക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

യു.എ.പി.എയുടെ 15ാം വകുപ്പ് പ്രകാരം നവ് ലാഖ ഭീകരപ്രവർത്തനം നടത്തിയെന്ന് അനുമാനിക്കാൻ വകയില്ലെന്ന് ബോംബൈ ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

തുടർന്ന് കഴിഞ്ഞ ഡിസംബറിൽ ജസ്റ്റിസുമാരായ എ.എസ്‌. ഗഡ്‌കരി, ശിവകുമാർ ദിഗെ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിക്കുകയും ചെയ്‌തിരുന്നു.

2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ ഉണ്ടായ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു നവ്ലാഖയെ അറസ്റ്റ് ചെയ്‌തത്. 2020 ഏപ്രിൽ 14ന് ആണ് നവ്‌ലാഖ അറസ്റ്റിലാകുന്നത്. നവ്ലാഖയെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അദ്ദേഹത്തെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ 2022 നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തുടർന്ന് മുംബൈയിലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് ലൈബ്രറിയുടെ ഭാഗമായ കെട്ടിടത്തിൽ വീട്ടുതടങ്കലിലായിരുന്നു നവ്‌ലാഖ.

കർശന വ്യവസ്ഥകളോടെയാണ് ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റിയത്. വീട്ടുതടങ്കലിന് നിയോഗിക്കുന്ന പൊലീസുകാരുടെ ചെലവിലേക്കായി നവി മുംബൈ സി.പിയുടെ പേരിൽ 2.40 ലക്ഷത്തിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് കെട്ടിവെക്കണമെന്നായിരുന്നു കോടതിയുടെ പ്രധാന വ്യവസ്ഥ.

73 കാരനായ നവ്‌ലാഖ 2018 ഓഗസ്റ്റ് മുതൽ തടങ്കലിൽ കഴിയുകയാണ്. ഭീമാ കൊറേഗാവിൽ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയ മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഗൗതം നവ്ലാഖയടക്കമുള്ള സാമൂഹ്യ പ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചുമത്തിയാണ് ഇവരെ തടങ്കലിലാക്കിയത്. അർബൻ നക്സലുകൾ എന്നാണ് പൊലീസും മഹാരാഷ്ട്ര സർക്കാരും ഇവരെ അന്ന് വിശേഷിപ്പിച്ചത്.

Continue Reading

Trending