More
പ്രീമിയര്‍ലീഗില്‍ ചെല്‍സിമേധം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിമേഥം……ലീഗ് കിരീടം ആറാം തവണയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ചില്ലരമാലയിലേക്ക്. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ആന്റോണിയോ കോണ്ടെയുടെ കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റു മാത്രം ബാക്കി നില്‍ക്കെ, പകരക്കാരനായി ഇറങ്ങിയ മിച്ചി ബാറ്റ്ഷുവിന്റേതായിരുന്നു വിജയ ഗോള്‍. വിജയത്തോടെ, ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ഹോട്‌സ്പറുമായി 10 പോയിന്റ് വ്യത്യാസമാണ് ചെല്‍സിക്കുള്ളത്. അഥവാ, ടോട്ടന്‍ഹാമിന് ബാക്കിയുുള്ള രണ്ടു കളികള്‍ ജയിച്ചാലും ചെല്‍സിയെ മറികടക്കാനാകില്ല. പതിവു നീലയ്ക്കു പകരം കറുത്ത കുപ്പായത്തില്‍ കളിക്കളത്തിലിറങ്ങിയ ചെല്‍സിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു വെസ്റ്റ്‌ബ്രോംവിച്ചിന്റെ തുടക്കം. 30-ാം സെക്കന്‍ഡില്‍ ഡാരന്‍ ഫഌച്ചറിന്റെ ലോഫ്റ്റ്് പാസില്‍ നിന്ന് സലോമന്‍ റാന്‍ഡം പോസ്റ്റിലേക്ക് തല കൊണ്ട് ചെത്തിയിട്ട പന്ത് ചെല്‍സി ഗോളി തിബൗട്ട് കോര്‍ടിയോസ് കോര്‍ണറിനു വഴങ്ങിയാണ് രക്ഷപ്പെടുത്തിയത്. ആദ്യത്തിലെ പരിഭ്രമത്തിന് ശേഷം ചെല്‍സി പതിയെ കളിപിടിച്ചെടുത്തു.
എട്ടാം മിനിറ്റിലായിരുന്നു ചെല്‍സിയുടെ അവസരം. പെനാല്‍റ്റി ബോക്‌സിന് ആറു വാര അകലെ നിന്ന് ഗാരി കാഹില്‍ തൊടുത്ത വലങ്കാലനടി പക്ഷേ, പോസ്റ്റിനെ ഉരുമ്മി കടന്നു പോയി. അതിനു മുമ്പ് വലതുവിങില്‍ നിന്ന് ഹസാര്‍ഡ് എടുത്ത ഫ്രീകിക്കും ലക്ഷ്യം കണ്ടില്ല. ഹസാര്‍ഡ്, പെട്രോ, ഡീഗോ കോസ്റ്റ, സെസാര്‍, വിക്ടര്‍ മോസസ് എന്നിവര്‍ താളം കണ്ടെത്തിയതോടെ ബ്രോംവിച്ച് പ്രതിരോധമതില്‍ വിയര്‍ത്തു. 20-ാം മിനിറ്റില്‍ ബ്രോംവിച്ചിന്റെ ജെയിംസ് മക്്‌ലീനും 36-ാം മിനിറ്റില്‍ ഫീല്‍ഡും മഞ്ഞക്കാര്‍ഡ് കണ്ടു.
ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം വിക്ടര്‍ മോസസിന്റെ ഗോള്‍ ശ്രമത്തിലൂടെയാണ് ചെല്‍സി കളത്തില്‍ വരവറിയിച്ചത്. സെസ്‌ക് ഫാബ്രിഗസ് നല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്‌സിന്റെ വലതുമൂലയില്‍ നിന്ന് തൊടുത്ത ഷോട്ട് പക്ഷേ, ബ്രോംവിച്ച് ഗോളി ബെന്‍ഫോസ്റ്റര്‍ കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 51-ാം മിനിറ്റില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ച സാം ഫീല്‍ഡിന് പകരം ക്ലോഡിയോ യാകോബിനെ ബ്രോംവിച്ച് കളത്തിലിറക്കി. കളിയുടെ ഈ ഘട്ടത്തില്‍ തുടര്‍ച്ചയായ കോര്‍ണറുകള്‍ ലഭിച്ചിട്ടും കോണ്ടെയുടെ കുട്ടികള്‍ക്ക് ഗോളിലേക്ക് വഴി കണ്ടെത്താനായില്ല. ചെല്‍സി ആക്രമണത്തെ തടുത്തു നിര്‍ത്താന്‍ പലപ്പോഴും പരുക്കന്‍ അടവുകള്‍ പുറത്തെടുത്ത ബ്രോംവിച്ച് 71-ാം മിനിറ്റില്‍ കളിയിലെ മൂന്നാം മഞ്ഞക്കാര്‍ഡ് കണ്ടു. ഇത്തവണ മാര്‍ക് വില്‍സണിന്റേതായിരുന്നു ഊഴം.
75-ാം മിനിറ്റില്‍ എഡന്‍ ഹസാര്‍ഡിന് പകരം, വില്ലനും 76-ാം മിനിറ്റില്‍ പെട്രോയ്ക്ക് പകരം ബാറ്റ്ഷുവും കളിക്കളത്തിലെത്തി. പത്താം നമ്പറുകാരനായ പെട്രോയ്ക്ക് പകരമാണ് 24 കളികള്‍ മാത്രം കുപ്പായമണിഞ്ഞിട്ടുള്ള ബാറ്റ്ഷു മൈതാനത്തെത്തിയത്. 82-ാം മിനിറ്റിലായിരുന്നു ചെല്‍സി കാത്തിരുന്ന ഗോള്‍. പന്തുമായി പോസ്റ്റിന്റെ വലതു മൂലയിലെത്തിയ സെസാര്‍ ബോക്‌സില്‍ നിന്ന് എതിര്‍ഡിഫന്‍ഡറെ വെട്ടിച്ച് കൈമാറിയ പന്ത്് ഇടതുകാല്‍ കൊണ്ട് വലയിലേക്ക് പ്ലേസ് ചെയ്യുകയായിരുന്നു. ചെല്‍സിയുടെ ആക്രമണത്തിനിടെ, പ്രത്യാക്രമണത്തില്‍ ഗോള്‍ ലക്ഷ്യം വെക്കുക എന്നതായിരുന്നു വെസ്റ്റ്‌ബ്രോംവിച്ചിന്റെ തന്ത്രം. പലപ്പോഴും നിര്‍ഭാഗ്യം കൊണ്ടു മാത്രമാണ് ടോണി പുലിസിന്റെ കുട്ടികള്‍ക്ക് ഗോള്‍ കണ്ടെത്താനാകാതെ പോയത്. 32 ശതമാനം മാത്രമായിരുന്നു വെസ്റ്റ്‌ബ്രോമിച്ച് കളിയില്‍ പന്ത് കൈവശം വെക്കാനായത് എങ്കിലും അവര്‍ അഞ്ച് കോര്‍ണര്‍ കിക്കുകള്‍ നേടി. 68 ശതമാനം പന്ത് കൈവശം വെച്ച ചെല്‍സിക്ക് എട്ടു കോര്‍ണറുകള്‍ മാത്രമാണ് നേടാനായത്. പെപ് ഗ്വാര്‍ഡിയോള, ജോസ് മൊറീഞ്ഞോ എന്നീ സൂപ്പര്‍ കോച്ചുമാരുടെ യുഗത്തിന് ശേഷം ആന്റോണിയോ കോന്റെ എന്ന പുതിയ തന്ത്രജ്ഞന്റെ ഉദയത്തിന്റെ സാക്ഷ്യമാണ് ചെല്‍സിയുടെ കിരീടനേട്ടം. യുവന്റസിനായി മൂന്ന് സീരി എ കിരീടങ്ങള്‍ നേടിക്കൊടുത്ത ശേഷമാണ് കോന്റെ ചെല്‍സിയിലെത്തിയത്.
കിരീട നേട്ടത്തില്‍ ഇനി ചെല്‍സിക്കു മുമ്പിലുള്ളത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാത്രമാണ്. 13 തവണയാണ് യുണൈറ്റഡ് കിരീടം നേടിയിട്ടുള്ളത്.
kerala
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ്പ് അടക്കമുള്ള മുഴുവന്‍ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തുക, ഇ ചലാന്‍ വഴി പൊലീസ് അനാവശ്യമായി പിഴയിടാക്കി ബസ്സുടമകളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതെന്ന് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജ് കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പികെ പവിത്രന്‍, കെ വിജയന്‍ എന്നിവര്‍ അറിയിച്ചു.
ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ഓപറേറ്റേഴ്സ് ഫോറം പണിമുടക്കില്‍ നിന്നും പിന്‍മാറിയിരുന്നു. എന്നാല്‍ മറ്റ് സംഘടനകള്‍ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
kerala
ജപ്തി ഭീഷണി; സ്‌കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
വീട്ടിലുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു

കോഴിക്കോട്: ജപ്തി ഭീഷണിയിലുള്ള വീട് ബാങ്ക് ജീവനക്കാരെത്തി പൂട്ടിപോയതിനാൽ സ്ക്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്. കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശി റിയാസിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ നേരിട്ടത്. പതിനൊന്നും പതിനാറും വയസുള്ള രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തെ താത്കാലികമായി പുനരധിവസിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ബാങ്ക് ജീവനക്കാർ പൊലീസുമായി ചെങ്ങോട്ടുകാവിലെ റിയാസിന്റെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു. തുടർന്നാണ് കുടുംബം തൊട്ടടുത്ത സ്ക്കൂൾ വരാന്തയിൽ അഭയം തേടിയത്.
മുസ്‌ലിം ലീഗ് നഗരസഭ കൗൺസിലർ സാദിഖിന്റെ നേതൃത്വത്തിൽ കുടുംബത്തെ തത്കാലം ഒരു വീട്ടിലേക്ക് മാറ്റി. സ്വകാര്യ ബാങ്കിൽ നിന്നും ലോണെടുത്ത 44 ലക്ഷം രൂപയിൽ 32 ലക്ഷം റിയാസ് തിരിച്ചടച്ചു. പ്രവാസിയായ റിയാസിന് കോവിഡ് പ്രതിസന്ധിയിൽ ഖത്തറിലെ ജോലി നഷ്ടമായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്കധികൃതർ നൽകിയില്ലെന്നും റിയാസ് ആരോപിച്ചു.
kerala
‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ

മലപ്പുറം:നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാത്തത് സിപിഎമ്മിൻ്റെ പിന്തുണയുള്ളത് കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ. നിലമ്പൂരിലെ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നുവെങ്കിൽ വെള്ളാപ്പള്ളി വീണ്ടും ഇതുപോലെ ആവർത്തിക്കില്ലായിരുന്നു. വെള്ളാപ്പള്ളി നടേശൻ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തല്ല, ആർഎസ്എസിന്റെ തലപ്പത്താണ് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃയോഗത്തില്‍ വെള്ളപ്പള്ളി നടേശന്‍ മലപ്പുറം ജില്ലക്കെതിരെയും മുസ്‍ലിം സമുദായത്തിനെതിരെയും പ്രസംഗിച്ചിരുന്നു.
‘മുസ്‌ലിം സമുദായം ജനസംഖ്യ വർധിപ്പിക്കുവാൻ തുടങ്ങി. നമ്മൾ ജനസംഖ്യ നിയന്ത്രിച്ചാൽ ഇല്ലാതാവും. കേരളത്തിൽ മുസ്‌ലിം ലീഗ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നു. വിഎസ് അച്യുതാനന്ദൻ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‍ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തിൽ മറ്റിടങ്ങളിൽ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോൾ മലപ്പുറത്ത നാല് സീറ്റ് കൂടി.അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും സീറ്റ് കൂടുതൽ ചോദിക്കും.മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവർ സീറ്റ് ചോദിക്കും. എന്നിട്ട് അവർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണെന്നും’ വെള്ളപ്പാള്ളി പറഞ്ഞു.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
kerala3 days ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യൂതി ലൈന്‍ ഉള്ളപ്പോള്‍ സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാടില്ല: മന്ത്രി വി.ശിവന്‍കുട്ടി
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
-
kerala3 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിനെ ഷാര്‍ജയില്‍ സംസ്കരിക്കും; ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി