തിരുവനന്തപുരം: പമ്പുകളുടെ കമ്മീഷന്‍ സംബന്ധിച്ച ധാരണ നടപ്പാക്കാന്‍ എണ്ണകമ്പനികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പ് ഡീലേഴ്‌സ് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമരം തുടരുന്നു. അര്‍ധരാത്രിയോടെ ആരംഭിച്ച സമരം 24 മണിക്കൂര്‍ തുടരും. സംസ്ഥാനത്തെ പകുതിയിലേറെ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്. അതേസമയം, സപ്ലൈക്കോയുടെ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറില്‍ കമ്മീഷന്‍ വര്‍ധന നടപ്പിലാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കമ്പനികള്‍ ഇതുവരെ നടപ്പാക്കാന്‍ തയാറായിട്ടില്ലെന്ന് പമ്പുടമകള്‍ ആരോപിക്കുന്നു. നോട്ട് അസാധുവാക്കല്‍ വന്നതോടെയാണ് വര്‍ധന നടപ്പാക്കുന്നത് ആദ്യഘട്ടത്തില്‍ മാറ്റിവെച്ചത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിടും ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്ന് പമ്പുടകമകള്‍ പറയുന്നു.