Connect with us

india

ഹജ്ജ് യാത്രക്കാരോടുള്ള അനീതിക്ക് അടിയന്തിര പരിഹാരമുണ്ടാക്കണമെന്ന് ലോക്‌സഭയില്‍ ഡോ. എം.പി അബ്ദുസ്സമദ് സമദാനി

വ്യക്തമായ വിവേചനമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന് സമദാനി പറഞ്ഞു

Published

on

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോടുള്ള കടുത്ത അനീതി പരിഹരിക്കാന്‍ ഇടപെടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വ്യക്തമായ വിവേചനമാണ് കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന് സമദാനി പറഞ്ഞു. ഒരു കാരണവുംകൂടാതെ ഭാരിച്ച ഒരു തുകയാണ് അധികം നല്‍കാന്‍ അവര്‍ നിര്‍ബന്ധിതരായിരിക്കുന്നത്. റീടെന്‍ഡറിംഗ് നടത്തിയോ മറ്റു വിധേനയോ അതിന് അടിയന്തിരമായ പരിഹാരമുണ്ടാക്കണം. പ്രശ്‌നപരിഹാരത്തിനായി ഇടപെട്ട് ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാന്‍ ഉടന്‍ നടപടിയുണ്ടാകണമെന്ന് സമദാനി ആവശ്യപ്പെട്ടു.

ശൂന്യമേളയില്‍ സമദാനിയുടെ ആവശ്യപ്രകാരം ഒരു മിനിറ്റ് കൊണ്ട് വിഷയമവതരിപ്പിക്കാന്‍ ചെയര്‍ അനുവദിക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

india

മോദി അധികാരത്തില്‍ വരില്ല; ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും: കെജ്‌രിവാള്‍

. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു രാജ്യം ഒരു നേതാവ് എന്നതിനാണ് മോദിയുടെ ശ്രമം. വീണ്ടും മോദി ജയിച്ചാല്‍ എല്ലാ പ്രതിപക്ഷനേതാക്കളും ജയിലിലാകും. മോദി ജയിച്ചാല്‍ യോഗി ആദിത്യനാഥിനെ ഒതുക്കും. രണ്ടുമാസത്തിനകം യു.പിയില്‍ മുഖ്യമന്ത്രി മാറുമെന്നും കെജ്‌രിവാള്‍. അടുത്ത വര്‍ഷം മോദിക്ക് 75 വയസാകും; മോദി വിരമിക്കുമോയെന്നും കെജ്‌രിവാള്‍ ചോദ്യം ചെയ്തു. അങ്ങനെയെങ്കില്‍ അമിത് ഷാ പ്രധാനമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാന്‍ നോക്കുംതോറും ശക്തി പ്രാപിക്കും.

പാര്‍ട്ടിയെ തകര്‍ക്കാന്‍ പ്രധാനമന്ത്രി സാധ്യമായതെല്ലാം ചെയ്തു. അഴിമതിക്കെതിരെ എങ്ങനെ പോരാടണമെന്ന് എന്നെക്കണ്ട് പഠിക്കണമെന്നും കെജ്‌രിവാള്‍പറഞ്ഞു. പ്രധാനമന്ത്രി തങ്ങള്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ എല്ലാ വലിയ അഴിമതിക്കാരെല്ലാം ബി.ജെ.പിയില്‍ ആണുള്ളതെന്നും കെജ്‌രിവാള്‍ ആരോപിച്ചു.

മോദി ഗാരന്റി എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് കെജ്‌രിവാള്‍ ചോദിച്ചു. മോദി അധികാരത്തില്‍ വരില്ല. ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് സീറ്റ് കുറയും. രാജ്യത്തിനായി പോരാടാനും രക്തം ചിന്താനും ഞാന്‍ തയാര്‍. മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങള്‍ എന്നെ പ്രലോഭിപ്പിക്കുന്നില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Continue Reading

india

പുല്‍വാമയും സര്‍ജിക്കല്‍ സ്‌ട്രൈക്കും ഉപയോഗിച്ച് മോദി രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചു-രേവന്ദ് റെഡ്ഡി

എല്ലാത്തിനും ജയ്ശ്രീരാം എന്നതാണ് അവര്‍ക്കുത്തരം. പുല്‍വാമ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. വലിയ പരാജയമായിരുന്നു അത്. ഐ.ജിയും ഇന്റലിജന്‍സ് ബ്യൂറോയുമൊക്കെ എന്തെടുക്കുകയായിരുന്നുവെന്നും രേവന്ദ് റെഡ്ഡി ചോദിച്ചു.

Published

on

പുല്‍വാമ ആക്രമണവും സര്‍ജിക്കല്‍ സ്ട്രൈക്കും ഉപയോഗിച്ച് മോദി രാഷ്ട്രീയ ലാഭത്തിന് ശ്രമം നടത്തിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി. മോദിക്ക് എല്ലാം രാഷ്ട്രീയമാണ്, എല്ലാം തിരഞ്ഞെടുപ്പ് വിജയത്തിനുള്ള തന്ത്രമാണ്. മോദിയുടെ ചിന്തകളൊന്നും രാഷ്ട്ര നന്മയ്ക്ക് വേണ്ടിയുള്ളതല്ലെന്നും രേവന്ദ് റെഡ്ഡി ആരോപിച്ചു.

എല്ലാത്തിനും ജയ്ശ്രീരാം എന്നതാണ് അവര്‍ക്കുത്തരം. പുല്‍വാമ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. വലിയ പരാജയമായിരുന്നു അത്. ഐ.ജിയും ഇന്റലിജന്‍സ് ബ്യൂറോയുമൊക്കെ എന്തെടുക്കുകയായിരുന്നുവെന്നും രേവന്ദ് റെഡ്ഡി ചോദിച്ചു.

സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ യഥാര്‍ഥ ദിവസം ആര്‍ക്കുമറിയില്ല. എനിക്ക് ഒറ്റ ചോദ്യമേ മോദിയോട് ചോദിക്കാനുള്ളൂ. എങ്ങനെ പുല്‍വാമ സംഭവിച്ചു, അങ്ങനെയൊന്ന് സംഭവിക്കുന്നതിന് എന്തിന് അനുവദിച്ചു, ഐ.ബിയേയും റോയിനേയുമൊക്ക എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നും രേവന്ദ് ചോദിച്ചു.

അതുകൊണ്ട് ആഭ്യന്തര സുരക്ഷ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമാണ്. ആരുടേയെങ്കിലും കയ്യില്‍ രാജ്യത്തെ വിട്ടുകൊടുക്കാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും രേവന്ദ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രേവന്ദിന്റെ പ്രസംഗം.

 

Continue Reading

Trending