Connect with us

kerala

കൊണ്ടോട്ടി മണ്ഡലം ഹജ്ജ് സാങ്കേതിക പഠന ക്ലാസ് 24-ന്

വിവരങ്ങൾ അറിയാൻ 9895339169

Published

on

കൊണ്ടോട്ടി സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ തീർഥാടകർക്കുള്ള സാങ്കേതിക പഠന ക്ലാസ് 24-02-2024ന് എട്ടുമണി മുതൽ കരിപ്പൂർ ഹജ്ജ് ഹൗസിൽ നടക്കും. ഓരോ കവറിലുള്ള മുഴുവൻ ഹാജിമാരും പങ്കെടുക്കണം.

മറ്റു നിയോജ കമണ്ഡലങ്ങളിലെ ഹാജിമാർ കൊണ്ടോട്ടിയിലെ ക്ലാസ്സിൽ പങ്കെടുക്കരുത്. വിവരങ്ങൾ അറിയാൻ 9895339169.

kerala

കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Published

on

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

അംഗന്‍വാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടുകള്‍, കേന്ദ്രീയ വിദ്യാലയം, റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

Continue Reading

kerala

ആര്‍എസ്എസ് വിദ്യാഭ്യാസ സമ്മേളനം; സംസ്ഥാനത്തെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍

കണ്ണൂര്‍, സെന്‍ട്രല്‍, കേരള, കാലിക്കറ്റ്, കുഫോസ് സര്‍വകലാശാലയിലെ വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്.

Published

on

സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന എന്ന വിമര്‍ശനം നിലനില്‍ക്കെ ആര്‍എസ്എസ്സിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ അഞ്ച് സര്‍വകലാശാല വി.സി.മാര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. കണ്ണൂര്‍, സെന്‍ട്രല്‍, കേരള, കാലിക്കറ്റ്, കുഫോസ് സര്‍വകലാശാലയിലെ വി.സിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.

നേരത്തെ ആര്‍എസ്എസ് സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ പേരില്‍ നാളെ മുതല്‍ നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമ്മേളനം. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത് ഇത്തരം സംഘടന നടത്തുന്ന ഇത്തരം സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും വിവരമുണ്ട്.

Continue Reading

kerala

പീരുമേട്ടിലെ ആദിവാസി സ്ത്രീ സീതയുടെ മരണം; കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്

കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത്.

Published

on

ഇടുക്കി പീരുമേട്ടില്‍ ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കാട്ടാന ആക്രണത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നായിരുന്നു ഫൊറന്‍സിക് സര്‍ജന്‍ പറഞ്ഞത്. എന്നാല്‍ ശരീരത്തിലെ പരിക്കുകള്‍ കാട്ടാനയുടെ ആക്രമണത്തിലുണ്ടായതാണെന്ന് പൊലീസ് പറഞ്ഞു. റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

സീതയുടേത് കൊലപാതകമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നല്‍കിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്. മൃതദേഹത്തിലുണ്ടായ പരിക്കുകളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാനയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അടുത്തയാഴ്ച തന്നെ പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

Continue Reading

Trending