Connect with us

Cricket

ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം ലാഹിരു തിരിമന്നെയ്ക്ക് വാഹനാപകടം; ആശുപത്രിയിൽ

ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ.

Published

on

ശ്രീലങ്കൻ ക്രിക്കറ്റ് മുൻ താരം ലാഹിരു തിരിമന്നെയ്ക്ക് വാഹനാപകടം. താരത്തിന്റെ തലയ്ക്ക് ​ഗുരുതര പരിക്കേറ്റെന്നാണ് റിപ്പോർട്ട്. എങ്കിലും ആശുപത്രിയിൽ കഴിയുന്ന തിരിമന്നെ അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റൊരാൾ കൂടെ താരത്തിനൊപ്പം കാറിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇയാളും ഇപ്പോൾ ചികിത്സയിലാണ്.

ലെജൻഡ്സ് ക്രിക്കറ്റിൽ ന്യൂയോർക്ക് സ്ട്രൈക്ക്സിന്റെ താരമാണ് തിരിമന്നെ ഇപ്പോൾ. അപകടത്തിന് പിന്നാലെ താരം വേ​ഗത്തിൽ സുഖപ്പെടട്ടേയെന്ന് ന്യൂയോർക്ക് സ്ട്രൈക്ക്സ് പ്രതികരിച്ചു. അമ്പലത്തിൽ സന്ദർശനം നടത്തിയ ശേഷം തിരികെ മടങ്ങുമ്പോൾ താരത്തിന്റെ കാറിൽ ലോറി ഇടിച്ചതാണെന്നും റിപ്പോർട്ടുകളുണ്ട്.
ശ്രീലങ്കയ്ക്കായി 2010-ലാണ് തിരമന്നെ അരങ്ങേറ്റം നടത്തിയത്. മൂന്ന് ട്വന്റി 20 ലോകകപ്പിലും രണ്ട് ഏകദിന ലോകകപ്പിലും താരം കളിച്ചിരുന്നു. അഞ്ച് ഏകദിനങ്ങളില്‍ ശ്രീലങ്കൻ നായകനായിട്ടുണ്ട്. 44 ടെസ്റ്റുകളിൽ നിന്ന് താരം 2088 റണ്‍സെടുത്തിട്ടുണ്ട്. 127 ഏകദിനങ്ങളിൽ കളിച്ചിട്ടുള്ള തിരിമന്നെ 3194 റണ്‍സും നേടി. ട്വന്റി 20യില്‍ 26 മത്സരങ്ങള്‍ കളിച്ച തിരിമന്നെ 291 റണ്‍സ് നേടി.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

Published

on

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.

3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.

Continue Reading

Cricket

കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Published

on

കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയില്‍ കൂടുതലും നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.

ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. മൂന്ന് ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ 7.4 ലക്ഷം എന്ന ഉയര്‍ന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജു സാംസണ്‍ തകര്‍ത്തു.

ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഷോണ്‍ റോജറെ 4.40 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായിരുന്നു ഷോണ്‍ റോജര്‍.

എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. കെ.എം. ആസിഫ് 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. ജലജ് സക്‌സേനയെ 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്.

Continue Reading

Cricket

നീണ്ട 18 വര്‍ഷങ്ങള്‍! ഐപിഎല്‍ കന്നി കിരീടം നേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

പഞ്ചാബ് കിംഗ്‌സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി

Published

on

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന ഐപിഎല്‍ 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവരുടെ കന്നി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്രോഫി ഉയര്‍ത്തി. 20 ഓവറില്‍ 184/7 എന്ന നിലയില്‍ പഞ്ചാബ് കിംഗ്സിനെ പരിമിതപ്പെടുത്താനും ചരിത്ര വിജയം നേടാനും അച്ചടക്കവും നിശ്ചയദാര്‍ഢ്യവുമുള്ള പ്രകടനം കാഴ്ചവെച്ചു.

വിരാട് കോഹ്ലി 35 പന്തില്‍ 43 റണ്‍സുമായി ആര്‍സിബിയുടെ ടോപ്സ്‌കോറര്‍, ക്യാപ്റ്റന്‍ രജത് പതിദാര്‍ 16 പന്തില്‍ 26 റണ്‍സെടുത്ത് വീണു. പഞ്ചാബിന്റെ മികച്ച സ്‌കോര്‍. 48ന് 3, യുസ്വേന്ദ്ര ചാഹല്‍, 37 ഓവറില്‍ 1 വിക്കറ്റ് വീഴ്ത്തി. ഇന്നിംഗ്സിന് ഒരിക്കലും ആക്കം കണ്ടെത്തിയില്ല, കാരണം തുടക്കത്തെ ഗണ്യമായ സ്‌കോറുകളാക്കി മാറ്റാന്‍ ബാറ്റര്‍മാര്‍ പാടുപെട്ടു. കോഹ്ലി വീണ്ടും അവതാരകന്റെ റോള്‍ ഏറ്റെടുത്തു, പക്ഷേ അദ്ദേഹത്തിന്റെ മുട്ടിന് ഒഴുക്ക് ഇല്ലായിരുന്നു. അവര്‍ വെറും മൂന്ന് ബൗണ്ടറികള്‍ അടിച്ചു – അവയില്‍ രണ്ടെണ്ണം ഒമ്പതാം ഓവറിന് ശേഷമായിരുന്നു – 122.85 എന്ന സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തു. 55/1 എന്ന വാഗ്ദാനമായ പവര്‍പ്ലേയ്ക്ക് ശേഷം, RCB ഗണ്യമായി കുറഞ്ഞു, 6 നും 11 നും ഇടയില്‍ 42 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

ഓപ്പണിംഗ് ഓവറില്‍ ഒരു സിക്‌സും ഫോറും അടിച്ച് ഫില്‍ സാള്‍ട്ട് തകര്‍പ്പന്‍ പ്രകടനത്തോടെയാണ് തുടങ്ങിയത്, എന്നാല്‍ 16 റണ്‍സിന് ശ്രേയസ് അയ്യര്‍ ജാമിസണിന്റെ പന്തില്‍ ക്യാച്ച് നല്‍കിയത് ആര്‍സിബിയുടെ കുതിപ്പിന് തടസ്സമായി. മായങ്ക് അഗര്‍വാള്‍ (24), പട്ടീദാര്‍ (26), ലിയാം ലിവിംഗ്സ്റ്റണ്‍ (25) എന്നിവര്‍ പരാജയപ്പെട്ടു. സാള്‍ട്ട്, പാട്ടിദാര്‍, ലിവിംഗ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള തന്റെ സമര്‍ത്ഥമായ വ്യതിയാനങ്ങളും നിര്‍ണായക മുന്നേറ്റങ്ങളും കൊണ്ട് ജാമിസണ്‍ വലിയ സ്വാധീനം ചെലുത്തി. ജിതേഷ് ശര്‍മ്മയുടെ അവസാന അതിഥിയും (10 പന്തില്‍ 24) റൊമാരിയോ ഷെപ്പേര്‍ഡിന്റെ (9 പന്തില്‍ 17) ഹ്രസ്വമായ തകര്‍ച്ചയും ആര്‍സിബിയെ മത്സര സ്‌കോറിലേക്ക് നയിച്ചു. 17-ാം ഓവറില്‍ ജിതേഷും ലിവിംഗ്സ്റ്റണും ചേര്‍ന്ന് 23 റണ്‍സ് നേടി ജെമിസണിന്റെ കണക്കുകള്‍ തകര്‍ന്നു. എന്നിരുന്നാലും, ലിവിംഗ്സ്റ്റണിനെ ഫുള്‍ ടോസില്‍ എല്‍ബിഡബ്ല്യു വീഴ്ത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി. അവസാന ഓവറില്‍ മികച്ച രീതിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ്, അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി-ക്രുണാല്‍ പാണ്ഡ്യ (4), ഭുവനേശ്വര്‍ കുമാര്‍ (1), ഷെപ്പേര്‍ഡ് – ആര്‍സിബിയുടെ അവസാന ചിരി. 18 വര്‍ഷത്തെ ഹൃദയാഘാതങ്ങള്‍ക്കും സമീപത്തെ മിസ്സുകള്‍ക്കും ശേഷം ഒടുവില്‍ ഐപിഎല്‍ ട്രോഫി വീട്ടിലെത്തിക്കാന്‍ ആര്‍സിബിയുടെ ബൗളര്‍മാര്‍ ആവേശകരമായ പ്രകടനം നടത്തിയതിനാല്‍ മതിയായതായി തെളിയിക്കപ്പെട്ടു.

Continue Reading

Trending