Connect with us

kerala

വി.ഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതിൽ പ്രശസ്തൻ; വിവാദ പ്രസ്താവനവുമായിഇ.പി ജയരാജന്‍

ഒരു ഫോട്ടോയില്‍ തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തല വെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്.

Published

on

വി.ഡി സതീശന്‍ അശ്ലീല വീഡിയോ ഇറക്കുന്നതിന് പ്രശസ്തനാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വൃത്തികെട്ട രാഷ്ട്രീയമാണ് വി.ഡി സതീശന്റേത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ അശ്ലീല വീഡിയോ ഇറക്കിയത് സതീശനാണ്.ഒരു ഫോട്ടോയില്‍ തന്റെ ഭാര്യയുടെ തലവെട്ടി സ്വപ്ന സുരേഷിന്റെ തല വെച്ച് പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്.എറണാകുളത്തെ നേതാവിനെയും ഉപയോഗപ്പെടുത്തിയാണ് വ്യാജ നിര്‍മിതി.

രാജീവ് ചന്ദ്രശേഖറിനൊപ്പം ത്രിപുരയിലെ വനിതാ ബിജെപി നേതാവ് ഇരിക്കുന്ന സ്ഥാനത്ത് തന്റെ ഭാര്യയുടെ തലവെട്ടി സതീശന്‍ പ്രചരിപ്പിക്കുന്നവെന്നും ഇ.പി. ഈ വൃത്തികെട്ട രാഷ്ട്രീയത്തെ എതിര്‍ക്കാന്‍ എല്ലാ നല്ലവരായ മനുഷ്യര്‍ക്കും കഴിയണം. ഇങ്ങനെയൊക്കെ ഫോട്ടോ ഉണ്ടാക്കി പ്രചരിപ്പിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഭാര്യയുടെ ഷെയര്‍ വൈദേഹത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കും .ഷെയര്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കാനാണ് തീരുമാനമെന്നും ഇ.പി പറഞ്ഞു.അതിനുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരുകയാണ്. തന്നെപ്പോലെ ഉള്ള ഒരാളെ കളങ്കപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.അതുകൊണ്ടാണ് ഭാര്യയുടെ ഷെയര്‍ ഒഴിവാക്കുന്നത്. അതല്ലാതെ പ്രതിപക്ഷ ആരോപണങ്ങളെ ഭയന്നിട്ട് അല്ലെന്നും അദ്ദേഹം പറഞ്ഞു.

kerala

അച്ഛന്റെ ക്രൂരതക്ക് ബലിയാടായ ഗോപികയുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി

Published

on

പയ്യോളി: അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എപ്ലസും ഒരു വിഷയത്തില്‍ എയുമാണ് ലഭിച്ചത്.

ഒരു മാസം മുമ്പാണ് അയനിക്കാട് കുറ്റിയില്‍ സ്വദേശി സുമേഷിന്റ മക്കളായ ഗോപികക്കും അനിയത്തി ജ്യോതികക്കും വിഷം നല്‍കിയ ശേഷം തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷയെഴുതിയെത്തിയ അടിത്ത ദിവസമാണ് കൃത്യം നടന്നത്. ഗോപികയുടെ അമ്മ നേരത്തെ മരിച്ചിരുന്നു.

ഗോപികയുടെ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ആ വിജയം അദ്ധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം വേദനയായി മാറി. കലോഝവ വേദികളില്‍ എന്നും നിറസാന്നിധ്യമായിരുന്നു ഗോപിക.

Continue Reading

india

ഹജ്ജിനായി ഇന്ത്യയില്‍ നിന്നുളള ആദ്യ സംഘം ഇന്ന് മദീനയില്‍ എത്തി

കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്

Published

on

ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം ഇന്ന് പുലര്‍ച്ചെ മദീനയില്‍ എത്തി. ഹൈദരാബദില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ് ആദ്യ വിമാനം. പത്തോളം വിമാനങ്ങളിലായി 3000ത്തോളം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇന്ന് മദീനയില്‍ എത്തിയത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്.

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ മദീനയില്‍ എത്തിയത്.ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ തുടക്കമായി. മദീനയില്‍ നിന്നറിങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നുമാണ് മടങ്ങുന്നത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരില്‍ നിന്നാവും. ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. ഈ മാസം 26ന് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്ന് ജൂണ്‍ 1നും വിമാനങ്ങള്‍ പുറപ്പെടും.

Continue Reading

kerala

ആശ്രിത നിയമനത്തിനായി മുസ്ലിം സംവരണ ടേണ്‍ മാറ്റി സര്‍ക്കാര്‍

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ മുസ്ലിം സംവരണത്തില്‍ വീണ്ടും വെട്ട്. ഭരണപരിഷ്‌കാര വകുപ്പ് തയ്യാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശത്തിന്റെ കരടിലാണ് അട്ടിമറി നടത്തിയിരിക്കുന്നത്. ആശ്രിത നിയമത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചത് മുസ്ലിം സംവരണ ടേണായ 16-ാം ഒഴിവാണ്.

സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഈ മാസം രണ്ടിന് പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് മുസ്ലിം സംവരണം അട്ടിമറിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍കൊള്ളിച്ചത്. ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ രണ്ടു ശതമാനം സംവരണം വെട്ടികുറച്ച് ഉത്തരവിറക്കിയതിന് പിന്നാലെയാണ് ഒരു ശതമാനം കൂടി വെട്ടിക്കുറക്കാന്‍ കരട് തയാറാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെക്രട്ടേറിയേറ്റ് അനക്‌സില്‍ കരട് രേഖ ചര്‍ച്ച ചെയ്യുന്നതിന് സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.

റൊട്ടേഷന്‍ ചാര്‍ട്ടിലെ മുസ്ലിം സംവരണമായ 26,76 ടേണുകള്‍ ഭിന്നശേഷി വിഭാഗത്തിന് നീക്കിവെച്ച് 2019 ഒക്‌ടോബറിലാണ് സര്‍ക്കാര്‍ ഉത്തരിറവ് ഇറക്കിയത്. നിയമസഭയില്‍ അടക്കം എം.എല്‍.എമാര്‍ ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സംവരണം വെട്ടിക്കുറക്കാന്‍ നീക്കം നടക്കുന്നത്.

Continue Reading

Trending