Connect with us

kerala

സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം ബില്ലുകൾ

ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്.

Published

on

മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പ് അനുമതി നൽകാത്തതാണ് ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം.

ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്. മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകൾ.

31-നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കൽ 64.90 ശതമാനമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾകൂടി പാസാക്കിയിരുന്നെങ്കിൽ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ പദ്ധതിപ്പണം ചെലവഴിക്കലായിരുന്നു ഇത്തവണത്തേത്.

2019-20-ലെ കോവിഡ് കാലത്ത് ചെലവഴിക്കൽ 55.87 ശതമാനമായിരുന്നു. കഴിഞ്ഞ സാമ്പത്തികവർഷം പദ്ധതിനിർവഹണം 85.28 ശതമാനമായിരുന്നു. 2021-22-ൽ 88.12 ശതമാനവും.കെട്ടിക്കിടക്കുന്ന 79,764 ബില്ലുകളിൽ ഏറ്റവും കൂടുതൽ മാറാനുള്ളത് ഗ്രാമപ്പഞ്ചായത്തുകളുടേതാണ് -1,001.52 കോടി രൂപയുടെ 56,327 ബില്ലുകൾ. മാർച്ച് 31 വരെ 69.88 ശതമാനം മാത്രമാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതിനിർവഹണം.

india

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

Published

on

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.

ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.

അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

Continue Reading

kerala

നിപ; സംസ്ഥാനത്ത് 675 പേര്‍ സമ്പര്‍ക്ക പട്ടികയില്‍

178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്.

Published

on

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്. 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറത്ത് 210 പേരും പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് 2, തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 13 പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ഇതുവരെ 82 സാംപിളുകള്‍ നെഗറ്റീവായി. പാലക്കാട് 12 പേര്‍ ഐസൊലേഷന്‍ ചികിത്സയിലാണ്. 5 പേര്‍ ആശുപത്രി വിട്ടു. സംസ്ഥാനത്ത് ആകെ 38 പേര്‍ ഹൈ റിസ്‌കിലും 139 പേര്‍ ഹൈ റിസ്‌ക് വിഭാ?ഗത്തില്‍ നിരീക്ഷണത്തിലുമുണ്ട്.

മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Continue Reading

kerala

വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധന: ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍

വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധനയടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍.

Published

on

വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധനയടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. ഈ മാസം 22ാം തിയതി മുതല്‍ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് മാറ്റി മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കി ഉയര്‍ത്തുക എന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരക്കാണ് ചര്‍ച്ച.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം ഏഴാം തിയതി ബസുടമകള്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഗതാഗത കമീഷണര്‍ ആദ്യ ഘട്ടത്തില്‍ ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷമാണ് സൂചനസമരം നടന്നത്. അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുകയാണെന്നും ബസുടമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യ ബസ് ഉടമകളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം, മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകള്‍ മുന്നോട്ട് വെക്കുന്നത്.

Continue Reading

Trending