Connect with us

kerala

പോസ്റ്ററടിക്കാൻ താമസം, സ്വന്തം പൈസയ്ക്ക് പോസ്റ്ററടിച്ചാൽ വിതരണവും ചെയ്യില്ല; പരാതിയുമായി കൃഷ്ണകുമാർ

സ്ഥാനാർത്ഥി നിർണ്ണയം വൈകിയതിനാൽ പോസ്റ്റുകൾ അച്ചടിക്കാൻ താമസം ഉണ്ടെന്നായിരുന്നു തുടക്കത്തിൽ ജില്ലാ നേതൃത്വത്തിൻ്റെ വാദം.

Published

on

ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. തന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും പ്രചാരണ രംഗത്ത് ജില്ലാ നേതൃത്വം നിസഹകരണം കാട്ടുകയാണെന്നുമാണ് സ്ഥാനാർത്ഥിയുടെ പരാതി. പരാതിയ്ക്ക് പിന്നാലെ ആർ എസ് എസ് ഇടപെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഒരുക്കി.

ബിജെപി ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചാണ് കൃഷ്ണകുമാർ കൊല്ലത്ത് സ്ഥാനാർത്ഥിയായി എത്തുന്നത്. ഇതോടെ തുടങ്ങിയതാണ് ജില്ലാ നേതൃത്വത്തിൻ്റെ നിസംഗതയെന്നാണ് ആക്ഷേപം. സ്ഥാനാർത്ഥി നിർണ്ണയം വൈകിയതിനാൽ പോസ്റ്റുകൾ അച്ചടിക്കാൻ താമസം ഉണ്ടെന്നായിരുന്നു തുടക്കത്തിൽ ജില്ലാ നേതൃത്വത്തിൻ്റെ വാദം. ഇതോടെ കൃഷ്ണകുമാർ സ്വന്തമായി പോസ്റ്ററുകൾ തയ്യാറാക്കി.എന്നാൽ ഇത് വിതരണം ചെയ്യാൻ ജില്ലാ നേതൃത്വം തയ്യാറായില്ല.പുതിയ പ്രിൻറിംഗ് ഓഡറുകൾ നൽകിയതും ഇല്ല.

താൻ സ്വന്തം നിലയ്ക്ക് അച്ചടിച്ച പോസ്റ്ററുകൾ പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ല. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണകുമാർ സംസ്ഥാന നേതൃത്വത്തിനെ പരാതിയറിയിച്ചത്. പരാതി ബോധ്യപ്പെട്ട ആർ എസ് എസ് കൊല്ലത്തെ ജില്ലാ നേതൃത്വത്തെ കൊണ്ട് പണിയെടുപ്പിക്കാനായി സംയോജകനെ ചുമതലപ്പെടുത്തി.

ബി ജെ പി മത്സരിക്കുന്ന കൊല്ലo മണ്ഡലത്തിൽ മാത്രമാണ് ഇത്തരത്തിൽ പ്രത്യേകയാളെ ചുമതലപ്പെടുത്തിരിക്കുന്നത്. ജില്ലാ പ്രസിഡൻ്റ് ആയിരിക്കും സ്ഥാനാർത്ഥിയാവുകയെന്നായിരുന്നു വിവരം. ഇതിനെ വെട്ടിയാണ് പാർട്ടി നേതൃത്വം നടൻ കൂടിയായ കൃഷ്ണകുമാറിൻ്റെ സ്ഥാനാർത്ഥിയാക്കിയത്. ഇതിലുള്ള അതൃപ്തിയാണ് ജില്ലാ നേതൃത്വത്തിൻ്റെ നിസംഗതയ്ക്ക് കാരണമെന്നാണ് വിവരം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

 സഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്

4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

Published

on

തിരുവനന്തപുരം പെരിങ്ങമല ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ക്ക് കുരുക്ക് മുറുകുന്നു. 4.16 കോടി രൂപയുടെ അഴിമതിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് ഉത്തരവിട്ടു.

നിയമം ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിന് 4.16 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍. എസ്. സുരേഷ് ഉള്‍പ്പെടെ 16 പേരാണ് ബാങ്കിന്റെ ഭരണസമിതിയില്‍ ഉണ്ടായിരുന്നത്. ഭരണസമിതി അംഗങ്ങള്‍ അതേ ബാങ്കില്‍ നിന്ന് വായ്പയെടുക്കരുതെന്ന ചട്ടം നിലനില്‍ക്കെ, ഇത് ലംഘിച്ച് വായ്പയെടുത്തതിലൂടെ ബാങ്കിനുണ്ടായ നഷ്ടത്തിന്റെ പേരിലാണ് നടപടി.

ഭരണസമിതി അംഗങ്ങളായ 16 പേരും പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ബാങ്ക് പ്രസിഡന്റും ആര്‍.എസ്.എസ് മുന്‍ വിഭാഗ് ശാരീരിക പ്രമുഖുമായ ജി. പത്മകുമാര്‍ 46 ലക്ഷം രൂപ തിരിച്ചടയ്ക്കണം. 16 അംഗ ഭരണസമിതിയില്‍ ഏഴ് പേര്‍ 46 ലക്ഷം രൂപ വീതവും, ബാക്കിയുള്ള ഒമ്പത് പേര്‍ 16 ലക്ഷം രൂപ വീതവും പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം

Continue Reading

kerala

തദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി

ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ സ്ഥാനാര്‍ഥി വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി. വൈഷ്ണയ്ക്ക് ഇനി മത്സരിക്കാം. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് കമ്മീഷന്റെ തീരുമാനം. ഹിയറിങ് പൂര്‍ത്തിയായതിന് പിന്നാലെ ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

വൈഷ്ണയെ സപ്ലിമെന്റെറി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തും. വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ നിന്നും വെട്ടിയ സംഭവത്തില്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹിയറിങ് നടത്തിയിരുന്നു. വൈകിട്ട് മൂന്നിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ നടന്ന ഹിയറിങ്ങില്‍ വൈഷ്ണയ്‌ക്കൊപ്പം പരാതിക്കാരന്‍ ധനേഷ് കുമാറും ഹാജരായിരുന്നു.

വൈഷ്ണയുടെ ഹരജിയില്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. തുടര്‍ന്നാണ് കമ്മീഷന്‍ ഹിയറിങ്ങിന് വിളിച്ചതും തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും. മുട്ടട വാര്‍ഡില്‍ വ്യാജ മേല്‍വിലാസം ഉപയോഗിച്ച് വൈഷ്ണയും കുടുംബാംഗങ്ങളും വോട്ട് ചേര്‍ത്തു എന്നായിരുന്നു പരാതി. മുട്ടടയിലെ സ്ഥിരതാമസക്കാരിയായ വൈഷ്ണയെ സ്ഥിരതാമസക്കാരിയല്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വോട്ടര്‍പട്ടികയില്‍ നിന്ന് കമ്മീഷന്‍ ഒഴിവാക്കിയത്.

എന്നാല്‍, വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് അനീതിയാണെന്നും രാഷ്ട്രീയകാരണങ്ങളാല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടിയെടുക്കണം. മത്സരിക്കാന്‍ ഇറങ്ങിയ ഒരാളെ രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടത്. 24 വയസുള്ള പെണ്‍കുട്ടിക്ക് സാങ്കേതിക കാരണം പറഞ്ഞ് തെരഞ്ഞെടുപ്പ് മത്സരിക്കാനുള്ള സാധ്യത ഇല്ലാതാക്കരുതെന്നും കോടതി പറഞ്ഞിരുന്നു.

Continue Reading

kerala

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്

മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

Published

on

മലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത. പറപ്പൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിക്കാന്‍ സിപിഐ രംഗത്ത്. മുന്നണി മര്യാദകള്‍ പാലിക്കാതെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിച്ചെന്ന് ആരോപിച്ചാണ് സിപിഐ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ഥി എ.എം ദിവ്യക്കെതിരെ സിപിഐ സ്ഥാനാര്‍ഥിയായി മുനീറ റിഷ്ഫാനയാണ് മത്സരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷമാണ് പറപ്പൂരില്‍ സിപിഐ കമ്മിറ്റി രൂപീകരിക്കുന്നതും പ്രവര്‍ത്തമാരംഭിക്കുകയും ചെയ്യുന്നത്. അതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തങ്ങള്‍ക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി സിപിഐ രംഗത്ത് വരികയായിരുന്നു. എട്ടാം വാര്‍ഡ് സിപിഐക്ക് നല്‍കാമെന്ന് തീരുമാനമായെങ്കിലും അവസാനനിമിഷം സിപിഎം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുകയായിരുന്നു.

ഇതോടെ, സ്വാഭാവികമായും സിപിഐ മാറിക്കൊടുക്കുകയും ഏഴാം വാര്‍ഡിന് വേണ്ടി ആവശ്യമുന്നയിക്കുകയും ചെയ്തു. എന്നാല്‍, സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഏഴാം വാര്‍ഡിലും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഭിന്നത രൂക്ഷമായത്. തുടര്‍ന്ന് സിപിഐ തങ്ങളുടെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയായിരുന്നു.

Continue Reading

Trending