kerala
കണ്ണൂരില്‍ ആവേശമായി കെ. സുധാകരന്‍റെയും സാദിഖലി ശിഹാബ് തങ്ങളുടെയും റോഡ് ഷോ
രാജ്യത്തിന്‍റെ ഉന്നതമൂല്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന ബിജെപിക്ക് എതിരായ വിധിയെഴുത്ത് ഉണ്ടാവണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

യുഡിഎഫ് പ്രവർത്തകർക്ക് ആവേശമായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെയും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെയും റോഡ് ഷോ. ഇരിക്കൂറിലും കണ്ണൂരിലുമാണ് ഇരു നേതാക്കളും പങ്കെടുത്ത റോഡ് ഷോ നടന്നത്. രാജ്യത്തിന്‍റെ ഉന്നതമൂല്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന ബിജെപിക്ക് എതിരായ വിധിയെഴുത്ത് ഉണ്ടാവണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ചേടിച്ചേരി നിന്നാണ് ഇരിക്കൂർ നിയോജക മണ്ഡലത്തിലെ റോഡ് ഷോ ആരംഭിച്ചത്. മൂവർണ്ണക്കൊടിയും ഹരിത പതാകയുമേന്തി നൂറു കണക്കിന് യുഡിഎഫ് പ്രവർത്തകരാണ് റോഡ് ഷോയിൽ അണിചേർന്നത്. നിരവധി ഇരുചക്രവാഹനങ്ങളും ബാൻഡ് വാദ്യവും റോഡ് ഷോയ്ക്ക് കൊഴുപ്പേകി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ ഇരിക്കൂർ വളവുപാലത്തിന് സമീപത്ത് വെച്ച് റോഡ് ഷോയിൽ പങ്കാളിയായി.
ഇതോടെ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി. ഇരിക്കൂർ മണ്ണുർ പാലത്ത് റോഡ് ഷോ സമാപിച്ചു. രാജ്യത്തിന്‍റെ ഉന്നത മൂല്യങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഭരണം നടത്തുന്ന ബിജെപിക്ക് എതിരായ വിധിയെഴുത്ത് ഉണ്ടാവണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
കണ്ണൂർ സിറ്റിയിലെത്തിയ കെ. സുധാകരനും സാദിഖലി ശിഹാബ് തങ്ങൾക്കും ആവേശകരമായ സ്വീകരണമാണ് യുഡിഎഫ് പ്രവർത്തകർ നൽകിയത്. ബാൻഡ് വാദ്യത്തിനൊപ്പം പ്രവർത്തകർ നൃത്തം വെച്ചു. സാദിഖലി ശിഹാബ് തങ്ങളുടെ സന്ദർശനം യുഡിഎഫ് പ്രവർത്തകരിൽ വലിയ ആവേശമാണ് ഉളവാക്കിയിരിക്കുന്നത്.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala2 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
-
kerala1 day ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala1 day ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
തിരുവനന്തപുരത്ത് പൊലീസ് ടെലികമ്യൂണിക്കേഷന്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി