Connect with us

kerala

പൊന്‍മുടി മരംമുറിയ്ക്കല്‍: കൂടുതല്‍ മരങ്ങള്‍ മുറിച്ചത് വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല; മുറിച്ച മരങ്ങളുടെ കൃത്യമായ കണക്കും വനംവകുപ്പിന്റെ പക്കലില്ല

ഇക്കോ ടൂറിസം പദ്ധതിയുടെ മറവിലും മരംമുറിയുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം. 

Published

on

പൊന്‍മുടി മരംമുറിയ്ക്കലില്‍ കൃത്യമായ കണക്കില്ലാതെ വനംവകുപ്പ്. വനത്തിനുള്ളില്‍ നിന്ന് കൂടുതല്‍ മരങ്ങള്‍ മുറിച്ച് മാറ്റിയത് പോലും വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ സംശയമുണ്ടാക്കുന്നുണ്ട്. ഇക്കോ ടൂറിസം പദ്ധതിയുടെ മറവിലും മരംമുറിയുണ്ടായിട്ടുണ്ടെന്നാണ് ആക്ഷേപം.

വനത്തിനരികിലെ റോഡരികില്‍ നിന്ന് ചെറുമരങ്ങള്‍ മാത്രമല്ല മുറിച്ചുമാറ്റിയിരുന്നു. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നിരുന്ന കൂടുതല്‍ മരങ്ങള്‍ മുറിച്ചതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ  പുറത്തുവന്നിരുന്നു.
എന്നാല്‍ ഇതിന്റെ യാതൊരു കൃത്യമായ കണക്കുകളും വനംവകുപ്പിന്റെ പക്കല്‍ ഇല്ല.

തെരഞ്ഞെടുപ്പ് മറയാക്കി നടന്ന മരം മുറിയില്‍ 260 മരങ്ങള്‍ മാത്രമല്ലെന്ന സൂചനയും  ലഭിച്ചിട്ടുണ്ട്. മുളയും ഈറയും മുറിക്കാമെങ്കിലും പൊന്മുടി ഇക്കോ ടൂറിസം പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിച്ചു.വേലി കെട്ടി. അതിന്റെ മറവിലും കടത്തു നടന്നുവെന്നും ആക്ഷേപമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിന്റെ അന്തരീക്ഷം സൗഹൃദത്തിന്റേത്: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

കേരളത്തില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട സര്‍ക്കാര്‍

Published

on

കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം സൗഹൃദത്തിന്റെ അന്തരീക്ഷമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെള്ളാപ്പള്ളി ഇടയ്ക്കിടെ ഓരോന്ന് പറയുന്നത് ഗൗരവത്തിലെടുക്കുന്നില്ല. സാമുദായിക നേതാക്കളും മത നേതാക്കളും സൗഹൃദ അന്തരീക്ഷം കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. പ്രതികരണശേഷി നഷ്ടപ്പെട്ട ഭരണകൂടമാണ് കേരളത്തിലുള്ളത്. അതുകൊണ്ടാണ് പലയിടത്തും പലതും പറയേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് ആത്മസംയമനം പുലര്‍ത്തുന്നതാണ് നല്ലത്. അല്ലാതെ വിദ്വേഷം പരത്താന്‍ ശ്രമിക്കുകയല്ലല്ലോ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. മൗനം വിദ്വാന് ഭൂഷണം എന്നുള്ളത് ഈ കാര്യത്തില്‍ അര്‍ത്ഥവത്താണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

രണ്ട് ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിക്ക് സുഖമാകും: പി.എം.എ സലാം

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം.

Published

on

വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. രണ്ടു ഗുളിക അധികം കഴിച്ചാല്‍ വെള്ളാപ്പള്ളിയുടെ അസുഖം മാറും എന്നും, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്നും പിഎംഎ സലാം പറഞ്ഞു.

വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്ക് അത് കേള്‍ക്കുന്നവര്‍ തന്നെ അദ്ദേഹത്തിനുള്ള മറുപടി മനസ്സില്‍ പറയുന്നുണ്ട്. ഇത് അധികം മുന്നോട്ടു കൊണ്ടു പോകേണ്ട ആവശ്യമില്ല. രണ്ടു ഗുളിക അധികം കഴിച്ചാല്‍ സുഖമാകും എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Published

on

നിയമ വ്യവഹാരങ്ങളിലെ എഐ ടൂളുകളുടെ ഉപയോഗത്തില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം. സുപ്രിംകോടതിയോ ഹൈക്കോടതിയോ അംഗീകരിച്ച എഐ ടൂളുകള്‍ മാത്രമേ ഉപയോഗിക്കാവൂ. വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കാനും വിധിന്യായങ്ങള്‍ തയ്യാറാക്കാനും എഐ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അംഗീകാരമില്ലാത്ത എഐ ടൂളുകളിലേക്ക് കേസ് വിവരങ്ങളോ വ്യക്തി വിവരങ്ങളോ നല്‍കരുത്. ക്ലൗഡ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. അംഗീകൃത എഐ ടൂളുകള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

 

Continue Reading

Trending