Connect with us

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഇസ്രാഈല്‍ ആക്രമണം; ഖത്തറില്‍ രക്തസാക്ഷികളായവരെ ഖബറടക്കി

കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്.

Published

on

ഖത്തറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രക്തസാക്ഷികളായവരെ ഖബറടക്കി. കൊല്ലപ്പെട്ട സുരക്ഷാ സേനാംഗം സഅദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കം ആറു പേരെയാണ് ഖബറടക്കിയത്. അല്‍ ദോസരിക്ക് പുറമേ ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യയുടെ ഓഫീസ് ഡയറക്ടര്‍ ജിഹാദ് ലബാദ്, അല്‍ഹയ്യയുടെ മകന്‍ ഹുമാം അല്‍ഹയ്യ, അംഗരക്ഷകരായ അബ്ദുല്ല അബ്ദുല്‍ വാഹിദ്, മുഅ്മിന്‍ ഹസ്സൗന, അഹമ്മദ് അല്‍മംലൂക്ക് എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നത്.

ദോഹയിലെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ ജനാസ നമസ്‌കാരം നടന്നു. ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ ഥാനി നമസ്‌കാരത്തില്‍ പങ്കെടുത്തു. മിസൈമീര്‍ മഖ്ബറയിലാണ് ഖബറടക്കിയത്.

Continue Reading

gulf

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് സലാലയില്‍; ഒമാന്‍ സുല്‍ത്താനുമായി ഔദ്യോഗിക കൂടിക്കാഴ്ച

ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

Published

on

സലാല: സ്വകാര്യ സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച സലാലയിലെ അല്‍ ഹുസ്ന്‍ കൊട്ടാരത്തിലാണ് നടന്നത്. ഖത്തര്‍, ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം ശൈഖ് മുഹമ്മദ് സലാലയില്‍ എത്തിയപ്പോള്‍ ഇരു നേതാക്കള്‍ പരസ്പര സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും പ്രാദേശിക സമാധാനം, സ്ഥിരത എന്നിവ ഉറപ്പാക്കുന്നതും സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതവും സമൃദ്ധവുമായ ജീവിതം ഉറപ്പാക്കാന്‍ സംയുക്ത നീക്കങ്ങള്‍ക്കായി ഇരുവരും പ്രതിബദ്ധത ആവര്‍ത്തിച്ചു. കൂടിക്കാഴ്ച, യു.എ.ഇയും ഒമാനും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദ ബന്ധവും പൊതു ലക്ഷ്യങ്ങള്‍ക്കായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള താല്പര്യവും ഊട്ടിയുറപ്പിക്കുന്നു.

Continue Reading

gulf

ഇസ്രായേല്‍ ആക്രമണം; പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം; തിരിച്ചടിച്ചിരിക്കും; ഖത്തര്‍ പ്രധാനമന്ത്രി

രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി.

Published

on

ഖത്തറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ച് ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്നും തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി വ്യക്തമാക്കി. ദോഹയില്‍ ഇന്നലെ രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേല്‍ നടത്തിയത് ഭീകരാക്രമണം തന്നെയാണെന്നും, മേഖലയില്‍ കൂസലില്ലാതെ ഭീകരപ്രവര്‍ത്തനം നടത്തുന്നയാളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവെന്നും ഖത്തര്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

വഞ്ചനയെന്നു മാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ. ഖത്തറിന്റെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം ഒരുതരത്തിലും അംഗീകരിക്കാനാകില്ല. ചരിത്രം ഈ ആക്രമണത്തെ രേഖപ്പെടുത്തും. അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, ധാര്‍മികതയെയും ഇസ്രായേല്‍ കാറ്റില്‍പ്പറത്തി. ഇസ്രായേലിനെതിരെ രാജ്യാന്തര തലത്തില്‍ നിയമനടപടികള്‍ക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍, ആക്രമണവിവരം അറിയിച്ചെന്ന അമേരിക്കന്‍ അവകാശവാദത്തെ ഖത്തര്‍ പ്രധാനമന്ത്രി തള്ളി. ആക്രമണത്തിന് പത്തു മിനിറ്റിന് ശേഷമാണ് അമേരിക്ക വിവരം അറിയിച്ചത്.
റഡാര്‍ വഴി കണ്ടെത്താന്‍ കഴിയാത്ത ആയുധമാണ് ഇസ്രായേല്‍ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. പ്രാദേശിക സുരക്ഷയെയും സുസ്ഥിരതയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ ആക്രമണം. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ സാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending