crime
ടോള്‍ അടക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു; ടോള്‍ ബൂത്ത് തകര്‍ത്ത് ജെ.സി.ബി ഡ്രൈവര്‍ -വിഡിയോ
ഡല്‍ഹി – ലഖ്‌നോ ദേശീയപാതയിലെ ഛിജാര്‍സിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്.

യു.പിയിലെ ഹാപുരില്‍ ടോള്‍ അടക്കാന്‍ ആവശ്യപ്പെട്ടതില്‍ കുപിതനായി ടോള്‍ ബൂത്ത് തകര്‍ത്ത് ജെ.സി.ബി ഡ്രൈവര്‍. ഡല്‍ഹി – ലഖ്‌നോ ദേശീയപാതയിലെ ഛിജാര്‍സിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജെ.സി.ബി ഉപയോഗിച്ച് ടോള്‍ പ്ലാസയുടെ എക്‌സിറ്റ് ഗേറ്റും ടോള്‍ ബൂത്തും തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ടോള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ഡ്രൈവര്‍ ഗേറ്റും ടോള്‍ ബൂത്തുകളും തകര്‍ക്കുകയായിരുന്നുവെന്ന് ടോള്‍ ജീവനക്കാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കു വേണ്ടി തിരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞയാഴ്ച ടോള്‍ ജീവനക്കാരനെ കാര്‍ ഡ്രൈവര്‍ ഇടിച്ചു തെറുപ്പിച്ച സംഭവം നടന്നതും ഛിജാര്‍സിയിലാണ്.
After the resounding victory of the Samajwadi Party in UP loksabha, a bulldozer driver got furious when asked to pay the toll
He demolished two booths at the toll plaza, forcing the staff to flee for their lives
This incident took place at Chhijarsi Toll Plaza in Hapur district pic.twitter.com/QsKvWYPHTp
— Ashwini Shrivastava (@AshwiniSahaya) June 11, 2024
crime
ആറ്റിങ്ങലിൽ വൻ ലഹരിവേട്ട; രണ്ട് കോടിയുടെ എംഡിഎംഎയും വിദേശമദ്യവും പിടികൂടി
എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലിൽ ഒന്നേകാൽ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്. എംഡിഎംഎ കടത്താൻ ശ്രമിച്ച നാലു പേരെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സഞ്ജു(42), നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രവീൺ (35) എന്നിവരാണ് പിടിയിലായത്.
വിദേശത്തുനിന്നും കടത്തിക്കൊണ്ടുവന്ന ഒന്നേകാൽ കിലോ എംഡിഎംഎയും 17 ലിറ്റർ വിദേശ മദ്യവും അടങ്ങുന്ന രണ്ടുകോടിയിൽ അധികം വിലവരുന്ന ലഹരി ശേഖരമാണ് തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് സംഘം പിടികൂടിയത്. ഈത്തപ്പഴത്തിന്റെ പെട്ടികൾക്കുള്ളിൽ കറുത്ത കവറിൽ ആക്കിയായിരുന്നു ലഹരി ശേഖരം ഒളിപ്പിച്ച് കൊണ്ടുവന്നത്. മയക്കു മരുന്ന് മാഫിയയുടെ ഇടയിൽ ഡോൺ എന്നാണ് സഞ്ജു അറിയപ്പെടുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു. ഇയാളുടെ നേതൃത്വത്തിൽ രാസലഹരി വില്‍പ്പന നടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.
വിദേശത്തുനിന്നും ലഹരി ശേഖരവുമായി എത്തിയ പ്രതികളായ സഞ്ജുവിനെയും നന്ദുവിനെയും കൂട്ടിക്കൊണ്ടുപോകാനായെത്തിയ ഉണ്ണിക്കണ്ണനെയും പ്രവീണിനെയും കല്ലമ്പലം പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. കുറച്ച് ദിവസങ്ങളായി റൂറൽ ഡാൻസാഫ് സംഘത്തിൻറെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ. ഇന്നലെ രാത്രിയാണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് ഇന്നോവ കാറിലും പിക് അപ് ലോറിയിലുമായി എത്തിയ ലഹരി സംഘത്തെ പിടികൂടിയത്.
crime
ന്യൂസിലൻഡ് ജോലി വാഗ്ദാന തട്ടിപ്പ്: ചിഞ്ചു അനീഷിൻ്റേത് സമാനതകളില്ലാത്ത തട്ടിപ്പുകൾ, കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂസിലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ചിഞ്ചു അനീഷ് സംസ്ഥാനത്തുടനീളം നടത്തിയിരിക്കുന്നത് സമാനതകളില്ലാത്ത തട്ടിപ്പുകൾ. തൃശൂർ തൃപ്പയാറുള്ള കർമ അസിസ്റ്റൻസ് എന്ന ട്രാവൽ ഏജൻ്റിനെ കബളിപ്പിച്ച് ഒരു കോടി 94 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിൽ നിന്ന് ചിഞ്ചു അനീഷ് വാങ്ങിയ രേഖകളാണ് ലഭിച്ചത്. 97 ഉദ്യോഗാർഥികളിൽ നിന്നാണ് ട്രാവൽ ഏജൻറ് ഈ പണം ചിഞ്ചുവിന് വാങ്ങി നൽകിയത്.
നേരിട്ടും അല്ലാതെയുമായി രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തു. പണം തട്ടിയെടുത്തത് കൂടാതെ ഓസ്ട്രേലിയ, സിംഗപ്പൂർ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രതി, വ്യാജമായി പ്രിൻറ് ചെയ്ത് നൽകിയ വിസയുടെ പകർപ്പുകളും പുറത്ത് വന്നിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന വ്യാജനിൽ ട്രാവൽ ഏജൻ്റ് പോലും കമ്പളിപ്പിക്കപ്പെട്ടു. 2022 മുതലാണ് കർമ അസിസ്റ്റൻ്റ് തട്ടിപ്പിന് വിധേയമായത്. 2023ൽ എറണാകുളം നോർത്ത് പൊലീസ് പിടികൂടിയതോടെയാണ് തങ്ങളും കബളിപ്പിക്കപ്പെട്ടെന്ന് വ്യക്തമായത്. തുടർന്ന് കർമ്മാ അസിസ്റ്റൻസ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ചിഞ്ചു അനീഷ് ഒന്നാം പ്രതിയാണ്. പക്ഷേ പ്രതിയെ പിടികൂടാൻ വലപ്പാട് പൊലീസിന് കഴിഞ്ഞിട്ടില്ല. ചിഞ്ചു അനീഷ് പിടിയിലായിട്ടും വലപ്പാട് പൊലീസ് ഫോർമൽ അറസ്റ്റിനൊ, പ്രൊഡക്ഷൻ വാറൻ്റ് നൽകാനോ മുതിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
ചിഞ്ചു ജയിലിലായ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് കർമ അസിസ്റ്റൻ്റ്സ് ഉടമകളുടെ തീരുമാനം. അതേസമയം, കാലടി പൊലീസ് ഫോർമൽ അറസ്റ്റ് ചെയ്ത പ്രതിയെ പ്രോഡക്ഷൻ വാറൻ്റിലൂടെ കസ്റ്റഡിയിൽ വാങ്ങാൻ കടവന്ത്ര പൊലീസും നീക്കങ്ങൾ ആരംഭിച്ചു. ചിഞ്ചു പിടിയിലായ ശേഷം കരുനാഗപ്പള്ളി പൊലീസിന് കഴിഞ്ഞ ദിവസം ലഭിച്ച പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
crime
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
kerala3 days ago
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്മാന്
-
kerala3 days ago
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍
-
Football2 days ago
ക്ലബ് ലോകകപ്പിൽ ചെൽസി- ഫ്ലുമിനൻസ് പോരാട്ടം
-
india2 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
india2 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി