Connect with us

india

മുസ്‍ലിം കടകൾ ആദ്യം അടപ്പിക്കൂവെന്ന് ബി.ജെ.പി നേതാവ്; മെഹ്ദിപട്ടണത്ത് പൊലീസുമായി സംഘർഷം

രാത്രി ഡ്യൂട്ടിയിലായിരുന്ന ആസിഫ്‌നഗര്‍ എ.സി.പി കിഷന്‍ കുമാര്‍ കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം.

Published

on

മുസ്‌ലിം കടകള്‍ ആദ്യം അടപ്പിക്കൂവെന്ന് പൊലീസിനോട് ബി.ജെ.പി നേതാവ്. ഇന്നലെ മെഹ്ദിപട്ടണത്ത് ഗുഡിമല്‍കാപൂരില്‍ രാത്രി 11 മണിയോടെ കടകള്‍ അടക്കാന്‍ നിര്‍ദേശം നല്‍കിയ പൊലീസുമായി ആദ്യം മുസ്‌ലിം കടകള്‍ അടപ്പിക്കൂവെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് അമര്‍ സിങ് വാഗ്വാദം തുടങ്ങുകയായിരുന്നു.

രാത്രി ഡ്യൂട്ടിയിലായിരുന്ന ആസിഫ്‌നഗര്‍ എ.സി.പി കിഷന്‍ കുമാര്‍ കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം. തുടര്‍ന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

അതിനിടെ അമര്‍ സിങ്ങിനെ അസിസ്റ്റന്റ് കമ്മീഷണര്‍ കിഷന്‍ കുമാര്‍ മര്‍ദിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഗുഡിമല്‍കാപൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധ പ്രകടനം നടത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി.

 

india

ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു

മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

Published

on

ബിഹാറിലെ പട്‌നയില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ ആശുപത്രിയില്‍ അതിക്രമിച്ച് കയറി വെടിവെച്ചു കൊന്നു. മെഡിക്കല്‍ പരോളിലായിരുന്ന ബുക്‌സാര്‍ സ്വദേശി ചന്ദനെയാണ് വെടിവെച്ച് കൊന്നത്.

ഐസിയുവിലായിരുന്ന ചന്ദനെ തോക്കുമായി ആശുപത്രിയിലെത്തിയ അഞ്ചംഗ സംഘമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ചന്ദന്‍ നിരവധി കൊലപാതക കേസില്‍ പ്രതിയാണെന്നും എതിരാളികളായിരിക്കാം കൊലപാതകം നടത്തിയതെന്നും പട്‌ന എസ്എസ്പി കാര്‍ത്തികേയ് ശര്‍മ പറഞ്ഞു.

Continue Reading

india

അദിതി ചൗഹാന്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

Published

on

ഇന്ത്യന്‍ ഗോള്‍കീപ്പര്‍ അദിതി ചൗഹാന്‍ 17 വര്‍ഷത്തെ കരിയറിന് ശേഷം ബുധനാഴ്ച പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു.

‘അവിസ്മരണീയമായ 17 വര്‍ഷങ്ങള്‍ക്ക് ശേഷം, അഗാധമായ നന്ദിയോടും അഭിമാനത്തോടും കൂടി ഞാന്‍ പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കുന്നു,” അവര്‍ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ കുറിച്ചു.

2015-ല്‍, വെസ്റ്റ് ഹാം യുണൈറ്റഡുമായി ഒപ്പുവെച്ചപ്പോള്‍ ഇംഗ്ലണ്ടിലെ വനിതാ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി അദിതി ശ്രദ്ധ പിടിച്ചുപറ്റി.

‘ഈ ഗെയിം എനിക്ക് ഒരു കരിയര്‍ മാത്രമല്ല, എനിക്ക് ഒരു ഐഡന്റിറ്റി നല്‍കി. ഡല്‍ഹിയില്‍ ഒരു സ്വപ്നത്തെ പിന്തുടരുന്നത് മുതല്‍ യുകെ വരെ എന്റെ സ്വന്തം പാത വെട്ടിത്തുറന്നു, അവിടെ ഞാന്‍ സ്പോര്‍ട്സ് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി വെസ്റ്റ് ഹാം യുണൈറ്റഡിനായി കളിച്ചു – വ്യക്തമായ ഭൂപടമില്ലാത്ത വഴിയിലൂടെ ഞാന്‍ നടന്നു. വിദ്യാഭ്യാസവും അഭിനിവേശവും തമ്മില്‍ ഒരിക്കലും തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല.

വിരമിച്ചെങ്കിലും, കായികരംഗത്ത് നല്‍കാന്‍ തനിക്ക് ഇനിയും ധാരാളം ബാക്കിയുണ്ടെന്ന് അവര്‍ പറഞ്ഞു.

‘ഞാന്‍ ഇപ്പോള്‍ പിച്ചിന് അപ്പുറത്തുള്ള ജീവിതത്തിലേക്ക് ചുവടുവെക്കുമ്പോള്‍, ഞാന്‍ ആ വിശ്വാസം എന്നോടൊപ്പം കൊണ്ടുപോകുന്നു – ഇനി ഒരു കളിക്കാരന്‍ എന്ന നിലയിലല്ല, മറിച്ച് അടുത്ത തലമുറയ്ക്കായി ശക്തമായ പാതയും ആവാസവ്യവസ്ഥയും കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധനായ ഒരാളെന്ന നിലയിലാണ്. എന്റെ രണ്ടാം പകുതി എനിക്ക് എല്ലാം തന്ന ഗെയിമിന് തിരികെ നല്‍കുന്നതാണ്,’ അദിതി എഴുതി.

Continue Reading

Education

യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

Published

on

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

ഫലം എങ്ങനെ പരിശോധിക്കാം?

സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

Continue Reading

Trending