Connect with us

News

കൊവിഡ് കാരണം ആഴ്‌ചയിൽ 1700 പേർ മരിക്കുന്നു: ലോകാരോഗ്യ സംഘടന

ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാഗം.

Published

on

ലോകമെമ്പാടും കൊറോണ വൈറസ് കാരണം ഇപ്പോഴും ആഴ്ചയിൽ ശരാശരി 1,700 പേർ മരണപ്പെടുന്നതായി ലോകാരോഗ്യ സംഘടന. ആരോഗ്യ പ്രവർത്തകരും 60 വയസ്സിനു മുകളിലുള്ളവരുമാണ് ഏറ്റവും അപകടസാധ്യത നിറഞ്ഞ വിഭാഗം.

ഏഴ് ദശലക്ഷത്തിലധികം കൊവിഡ് മരണങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ യഥാർഥ മരണനിരക്ക് ഇപ്പോഴും അവ്യക്തമാണ്. ലോകത്തെ സമ്പദ് വ്യവസ്ഥയെയും ആരോഗ്യ സംവിധാനങ്ങളെയും തളർത്തിയ മഹാമാരിയായിരുന്നു കൊവിഡ്-19.

വൈറസ് നിരീക്ഷണം നിലനിർത്താൻ ലോകാരോഗ്യ സംഘടന ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങൾക്ക് താങ്ങാനാവുന്നതും വിശ്വസനീയവുമായ ചികിത്സയും വാക്സിനുകളും ഉറപ്പാക്കാനും സംഘടന ആവശ്യപ്പെടുന്നു.

kerala

സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം; മുസ്‌ലിം സംഘടനാ നേതാക്കള്‍

പരമത വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ നടപടിയെടുത്തത് വിവേചനമാണെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

സൂംബ പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈസേഷന്‍ നേതാവ് ടി.കെ അഷ്റഫിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍. പരമത വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതിന്റെ പേരില്‍ നടപടിയെടുത്തത് വിവേചനമാണെന്നും നേതാക്കള്‍ പറഞ്ഞു. ഈ വിഷയത്തില്‍ ചര്‍ച്ചായാവാമെന്നും അടിച്ചേല്‍പ്പിക്കില്ലെന്നും ആവര്‍ത്തിച്ചു പറയുന്ന വിദ്യാഭ്യാസ മന്ത്രി വിമര്‍ശിച്ചവര്‍ക്കെതിരെ നടപടിയെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

അഷ്റഫിന്റെ സസ്പന്‍ഷന്‍ പിന്‍വലിണക്കണമെന്ന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. ബാഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, നാസര്‍ ഫൈസി കൂടത്തായി, ഡോ.ഹുസൈന്‍ മടവൂര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എന്‍ അബ്ദുല്ലത്വീഫ് മദനി, ടി.കെ ഫാറൂഖ്, ശിഹാബ് പൂക്കോട്ടൂര്‍, ഹാഫിള് പി.പി ഇസ്ഹാഖ് അല്‍ ഖാസിമി, ഹാഫിള് അബ്ദുശ്ശുകൂര്‍ ഖാസിമി, അഡ്വ. മുഹമ്മദ് ഹനീഫ, ഇ.പി അഷ്റഫ് ബാഖവി, ഡോ. ഫസല്‍ഗഫൂര്‍, എഞ്ചിനീയര്‍ മമ്മദ്കോയ, മുസമ്മില്‍ കൗസരി, ഡോ.മുഹമ്മദ് യൂസുഫ് നദ്വി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

‘വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണം’; സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് പണിമുടക്ക് ജൂലൈ എട്ടിന്

ബസുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.

Published

on

വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകള്‍ സൂചന പണിമുടക്ക് നടത്തുമെന്ന് ബസുടമ സംയുക്ത സമിതി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ബസുടമകളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.

പ്രവര്‍ത്തന ചെലവിലെ വര്‍ധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും സ്വകാര്യ ബസ് മേഖലയെ വളരെയേറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്വകാര്യ ബസുകള്‍ക്ക് ഒരുവിധ ആനുകൂല്യങ്ങളും നല്‍കാതെ കെ.എസ്.ആര്‍.ടി.സിയെ മാത്രം സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാണ് ആരോപണം. കൂടാതെ, ഗതാഗത മന്ത്രി ചര്‍ച്ചക്ക് തയാറാകുന്നില്ലെന്നും ഏകപക്ഷീയമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ബസുടമകള്‍ ആരോപിച്ചു. അശാസ്ത്രീയ നിബന്ധനകളാണ് സ്വകാര്യ ബസുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നതെന്നും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതുമൂലം തൊഴിലാളികളെ കിട്ടാത്ത അവസ്ഥയാണെന്നും സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ തീരുമാനം പിന്‍വലിക്കണമെനനും ബസുടമകള്‍ ആവശ്യപ്പെട്ടു.

14 വര്‍ഷമായി തുടരുന്ന വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപ എന്നത് മാറ്റി രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 50 ശതമാനമായി നിശ്ചയിക്കണമെന്നും കണ്‍സഷന്‍ കൊടുക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

അതേസമയം ബസുടമകളില്‍നിന്ന് അന്യായമായി അമിതമായ പിഴ ഇ-ചലാന്‍ വഴി ഈടാക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം, ഉടമകള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന ജി.പി.എസ്, സ്പീഡ് ഗവേണര്‍, സെന്‍സര്‍ കാമറ തുടങ്ങിയ അശാസ്ത്രീയ തീരുമാനങ്ങള്‍ ഒഴിവാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികളായ ടി. ഗോപിനാഥന്‍, എ.എസ്. ബേബി, ഫെഡറേഷന്‍ ഭാരവാഹികളായ കെ. സത്യന്‍, സുധാകരന്‍, കെ.ബി.ടി.എ ഭാരവാഹികളായ ഗോകുലം ഗോകുല്‍ദാസ്, ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെന്റിലേറ്ററിലാണ്.

Published

on

പാലക്കാട് തച്ചനാട്ടുകരയില്‍ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി നിലവില്‍ വെന്റിലേറ്ററിലാണ്. അടുത്ത ദിവസം യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ആരോഗ്യവകുപ്പിന്റെ നടപടി.

ഒരു ഡോസ് ഇഞ്ചക്ഷന്‍ കൂടി നല്‍കി ആരോഗ്യനില പരിശോധിച്ചശേഷമായിരിക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുക. ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളടത് 91 പേരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. ഇവര്‍ നിരീക്ഷണത്തിലാണ്.

അതേസമയം തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ നാലു വാര്‍ഡുകളിലും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും കര്‍ശന സുരക്ഷ തുടരുകയാണ്. കണ്ടൈന്‍മെന്റ് സോണായ ഇവിടെ പൂര്‍ണമായും പൊലീസ് നിരീക്ഷണത്തിലാണ്.

Continue Reading

Trending