Connect with us

india

കനത്ത തിരിച്ചടിക്ക് കാരണം അമിത ആത്മവിശ്വാസമെന്ന് യോഗി; അണികള്‍ അതൃപ്തരെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി നേതാക്കള്‍

എസ്.പിയും കോണ്‍ഗ്രസും ചതിയിലൂടെയാണ് വിജയം നേടിയതെന്ന് കേശവ പ്രസാദ് മൗര്യ ആരോപിച്ചു.

Published

on

പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് തുറന്നുപറഞ്ഞ് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാക്കള്‍. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പാര്‍ട്ടി നേതാക്കള്‍ അതൃപ്തി പരസ്യമാക്കിയത്. പ്രവര്‍ത്തകരുടെ വേദന തന്റെയും വേദനയാണെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ പറഞ്ഞു. സര്‍ക്കാറിനെക്കാളും മന്ത്രിമാരെക്കാളും വലുത് പാര്‍ട്ടിയാണ്. നേതാക്കളും ജനപ്രതിനിധികളും പ്രവര്‍ത്തകരെ ബഹുമാനിക്കുകയും അവരുടെ അന്തസിനെ മാനിക്കുകയും വേണമെന്നും മൗര്യ പറഞ്ഞു.

എസ്.പിയും കോണ്‍ഗ്രസും ചതിയിലൂടെയാണ് വിജയം നേടിയതെന്ന് കേശവ പ്രസാദ് മൗര്യ ആരോപിച്ചു. 2027ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 300ല്‍ കൂടുതല്‍ സീറ്റ് നേടി ബി.ജെ.പി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടെന്നും അത് തങ്ങള്‍ അംഗീകരിക്കുന്നുവെന്നും മൗര്യ യോഗത്തില്‍ തുറന്നുപറഞ്ഞു. വലിയ കയ്യടിയോടെയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ സ്വീകരിച്ചത്.

അമിത ആത്മവിശ്വാസമാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടില്ല. സര്‍ക്കാറിന്റെ പ്രവര്‍ത്തനരീതി മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ 33 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. 2019ല്‍ ബി.ജെ.പി 62 സീറ്റുകളില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസ് ആറ് സീറ്റും എസ്.പി 37 സീറ്റുമാണ് നേടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

കുത്തനെയുള്ള വളവില്‍ റീല്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു

Published

on

ഹാസന്‍ ജില്ലയില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. അരക്കല്‍ഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ ബേട്ടക്ക് സമീപമാണ് അപകടം നടന്നത്. വി.ജി കൊപ്പല്‍ സ്വദേശി കിരണ്‍ (19) ആണ് മരിച്ചത്.

കിരണ്‍ കബ്ബാലിഗെരെക്ക് സമീപമുള്ള വയലില്‍ ഉഴുതുമറിക്കാന്‍ പോയിരുന്നതായും പിന്നീട് ജോലി പൂര്‍ത്തിയാക്കിയ ശേഷം മിനി ട്രാക്ടര്‍ കബ്ബാലിഗെരെ ബെട്ടയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തിരികെ വരുമ്പോള്‍ കുത്തനെയുള്ള വളവില്‍ റീല്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കിരണ്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

india

യുവാക്കള്‍ക്കളുടെ പെട്ടെന്നുള്ള മരണം: ശാസ്ത്രീയ പഠനത്തില്‍ ജീവിതശൈലീ രോഗങ്ങള്‍ പ്രധാന കാരണമായതായി പഠനം

വാക്‌സിന്‍ സ്വീകരിച്ചതാണ് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും പഠനം വ്യക്തമാക്കുന്നു.

Published

on

ന്യൂഡല്‍ഹി: 18നും 45 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വ്യാപകമാകുന്നതിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എപ്പിഡിമിയോളജിയും ചേര്‍ന്ന് സമഗ്ര ശാസ്ത്രീയ പഠനം നടത്തിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നദ്ദ ഡോ. എം.പി അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

2023 മെയ് മുതല്‍ ആഗസ്റ്റ് വരെ 19 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 47 ലക്ഷ്വറി ലെവല്‍ ആശുപത്രികളില്‍ നടത്തിയ പഠനത്തില്‍, കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതാണ് മരണനിരക്ക് കുറയാന്‍ സഹായിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, വാക്‌സിന്‍ സ്വീകരിച്ചതാണ് പെട്ടെന്നുള്ള മരണങ്ങള്‍ക്ക് കാരണമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ ഡിസംബര്‍ 17ന് പാര്‍ലമെന്റ് 377വകുപ്പ് അനുസരിച്ച് ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ ഉന്നയിച്ച ഉപക്ഷേപത്തിന് മറുപടിയായാണ് മന്ത്രി ഈ വിശദീകരണം നല്‍കിയത്.

Continue Reading

india

പഞ്ചാബില്‍ ശിഹാബ് തങ്ങള്‍ സ്മാരകം നാളെ സമര്‍പ്പിക്കും

ആയിരത്തോളം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യത്തിലുള്ള പള്ളി, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നാമദേയത്തിലുള്ള ലൈബ്രററി, സയ്യിദ് ഉമറലി തങ്ങള്‍ സ്മരണയിലൊരുക്കിയ കോണ്‍ഫ്രന്‍സ് ഹാള്‍, ഹോസ്റ്റല്‍, ഗസ്റ്റ് റൂം, മെസ്സ് തുടങ്ങിയ വിപുലമായ സൗകര്യത്തോടെയാണ് സാംസ്‌കാരിക കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

Published

on

ജലന്തര്‍: പഞ്ചാബ് ലൗലി പ്രൊഫഷനല്‍ യൂനിവേഴ്‌സിറ്റിയുടെ സമീപത്തായി നിര്‍മിച്ച ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ നാളെ (വെള്ളി) രാവിലെ ഒമ്പതിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാനം ചെയ്യും. സ്‌നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും കാവലാളായിരുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദേയത്തില്‍ ഒരുക്കിയ സാംസ്‌കാരിക കേന്ദ്രം നാല് നില കെട്ടിടത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ആയിരത്തോളം ആളുകള്‍ക്ക് നിസ്‌കരിക്കാന്‍ സൗകര്യത്തിലുള്ള പള്ളി, സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നാമദേയത്തിലുള്ള ലൈബ്രററി, സയ്യിദ് ഉമറലി തങ്ങള്‍ സ്മരണയിലൊരുക്കിയ കോണ്‍ഫ്രന്‍സ് ഹാള്‍, ഹോസ്റ്റല്‍, ഗസ്റ്റ് റൂം, മെസ്സ് തുടങ്ങിയ വിപുലമായ സൗകര്യത്തോടെയാണ് സാംസ്‌കാരിക കേന്ദ്രം ഒരുക്കിയിരിക്കുന്നത്. സയ്യിദ് മുഹമ്മദലി ശിഹാബ് ഹ്യൂമാനിറ്റേറിയന്‍ (സ്മാഷ്) ഫൗണ്ടഷന്‍ എന്ന പേരിലുള്ള ട്രസ്റ്റിന് കീഴീലാണ് ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുത്.

ഉത്തരന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയായിരിക്കും ശിഹാബ് തങ്ങള്‍ കള്‍ചറല്‍ സെന്റര്‍. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമായി നാല്പതിനായിരത്തിലധികം വിദ്യാര്‍ഥകള്‍ക്ക് ശിഹാബ് തങ്ങളുടെ ജീവിതവും സന്ദേഷവും പകരുന്ന രീതിയിലുള്ള വ്യത്യസത പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സെന്ററിന് കീഴില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഉദ്ഘാടന ചങ്ങില്‍ ലൗലി പ്രഫഷണല്‍ യൂനിവേഴ്‌സിറ്റി ചാന്‍സ്‌ലര്‍ ഡോ. അശോക് കുമാര്‍ മിത്തല്‍ എം പി മുഖ്യാതിഥിയാകും. ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് നഈം അലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, പി.വി അബ്ദുല്‍ വഹാബ് എംപി, അഡ്വ.ഹാരിസ് ബീരാന്‍ എം.പി, അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, ടിവി ഇബ്‌റാഹീം എംഎല്‍എ, ആബിദ് ഹുസൈന്‍ എംഎല്‍എ, സി.കെ സുബൈര്‍, അഡ്വ.ഫൈസല്‍ ബാബു, പി.കെ ഫിറോസ്, പികെ നവാസ്, ടിപി അഷ്‌റഫലി, ഷാക്കിര്‍, നവാസ്, അഷറഫ് പെരുമുക്ക് തുടങ്ങിയവര്‍ പങ്കെടുക്കും.

രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന പരിപാടി ഉച്ചക്ക് 12 മണിയോടെ അവസാനിക്കുന്ന പരിപാടിയില്‍ തുടങ്ങിയ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരും സംബന്ധിക്കുമെന്ന് സമാഷ് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, വര്‍ക്കിംഗ് സെക്രട്ടറി എം.ടി മുഹമ്മദ് അസ്‌ലം, ട്രസ്റ്റ് മെമ്പര്‍മാരായ അഡ്വ.കെപി നാസര്‍, പി.വി അഹമദ് സാജു, ജാസിം, നാസ് തുറക്കല്‍ എന്നിവര്‍ അറിയിച്ചു.

Continue Reading

Trending