india
‘മദ്‌റസ വിദ്യാർഥികൾക്ക് അവാർഡില്ല, വേണ്ടവർ സഊദിയിലേക്ക് പോകൂ’; യു.പി ബി.ജെ.പി നേതാവ്
മദ്‌റസ വിദ്യാർഥികളെ അവഗണിച്ചതിൽ ആദിത്യനാഥ് സർക്കാരിനെതിരെ രംഗത്തെത്തിയ സമാജ്വാദി പാർട്ടിയും കോൺഗ്രസും എല്ലാ മതങ്ങൾക്കും തുല്യ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മദ്‌റസ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡില്ലെന്നും അങ്ങനെ വേണ്ടവര്‍ സഊദി അറേബ്യയിലേക്ക് പോകൂ എന്നും യു.പിയിലെ ബി.ജെ.പി നേതാവ്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ മൊഹ്സിന്‍ റാസയാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. സംസ്‌കൃതം, സ്റ്റേറ്റ് ബോര്‍ഡ് സ്‌കൂളുകളില്‍ ഉന്നതവിജയം നേടിയവരെപ്പോലെ മദ്‌റസ ബോര്‍ഡ് പരീക്ഷകളില്‍ മികവ് പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ആദരിച്ചില്ലെന്ന പ്രതിപക്ഷ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു നേതാവിന്റെ പ്രതികരണം.
മദ്‌റസ വിദ്യാര്‍ഥികളെ അവഗണിച്ചതില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രംഗത്തെത്തിയ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും എല്ലാ മതങ്ങള്‍ക്കും തുല്യ സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
‘സംസ്‌കൃത സ്‌കൂളുകളിലെയും യു.പി ബോര്‍ഡ് സ്‌കൂളുകളിലെയും മികച്ച കുട്ടികള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ആദരിക്കുകയും ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാവും. സബ്കാ സാത്ത് സബ്കാ വികാസ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയ സര്‍ക്കാര്‍ എന്തുകൊണ്ട് മദ്രസാ ബോര്‍ഡിലെ കുട്ടികളെ ആദരിക്കുന്നില്ല? അവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കിയില്ല?’- സേലംപൂര്‍ എം.പിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ രമാശങ്കര്‍ രാജ്ഭര്‍ ചോദിച്ചു.
ഭരണഘടന എല്ലാ മതങ്ങളെയും ഭാഷകളേയും സംരക്ഷിക്കുന്നുവെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ സംരക്ഷണം ലഭിക്കണമെന്നും കോണ്‍ഗ്രസ് രാജ്യസഭാ എം.പി പ്രമോദ് തിവാരി പറഞ്ഞു. പ്രതിപക്ഷ വിമര്‍ശനത്തിനെതിരെ രംഗത്തെത്തിയ ബി.ജെ.പി നേതാവ് മൊഹ്സിന്‍ റാസ, മതവിദ്യാഭ്യാസത്തിലെ പുരോഗതിക്ക് അവാര്‍ഡുകളൊന്നും നല്‍കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ‘അങ്ങനെ അവാര്‍ഡുകള്‍ വല്ലതും വേണമെങ്കില്‍ സഊദി അറേബ്യയിലേക്ക് പോയ്‌ക്കൊള്ളൂ. അവാര്‍ഡ് അവിടെ കിട്ടും’- മുന്‍ ന്യൂനപക്ഷക്ഷേമ മന്ത്രിയായ റാസ പറഞ്ഞു. ഇതാണ് വിവാദമായിരിക്കുന്നത്.
യു.പി ബോര്‍ഡിന്റെ 10-ാം ക്ലാസ്, 12-ാം ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കുമെന്ന് അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. യു.പി ബോര്‍ഡ് ഓഫ് സെക്കന്‍ഡറി സംസ്‌കൃത വിദ്യാഭ്യാസ കൗണ്‍സില്‍, സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെയും ആദരിക്കും. 4.73 കോടി രൂപയാണ് അവാര്‍ഡുകള്‍ക്കായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
അംഗീകാരമില്ലാത്ത മദ്‌റസകളിലെ എല്ലാ വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ എയ്ഡഡ് മദ്രസകളില്‍ പഠിക്കുന്ന മുസ്ലിമേതര വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
india
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്.

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. 42 വീടുകള്‍ കത്തി നശിച്ചു. എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. വാടകയ്ക്ക് നല്‍കിയിരുന്ന സാറാ ദേവിയുടേതാണ് വീടുകള്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യം ഒരു വീട്ടിലെ പാചക വാതക സിലിണ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ അടുത്തുള്ള വീടുകളിലേക്ക് പടരുകയുമായിരുന്നു. ഇതോടെ ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിന്‍ ഷെഡുകള്‍ ഉപയോഗിച്ച് 42 ചെറിയ വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.
india
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് ആര്‍ എം ജോഷി, അസാധാരണമായ കേസുകളില്‍ മാത്രമേ ഇത്തരമൊരു ജനിതക പരിശോധന നടത്താന്‍ ഉത്തരവിടൂവെന്ന് പറഞ്ഞു.
അവിഹിതത്തിന്റെ പേരില്‍ തനിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് ഒരു പുരുഷന്‍ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടുന്നത് മഹത്തായ കേസായി മാറില്ലെന്ന് ജസ്റ്റിസ് ജോഷി തന്റെ ജൂലൈ 1-ലെ ഉത്തരവില്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ഹര്‍ജിയെ അടിസ്ഥാനമാക്കി ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.
ഡിഎന്‍എ ടെസ്റ്റ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സാധിക്കാത്തതിനാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരസ്പരം പോരടിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജൂലായ് ഒന്നിന് ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ ജസ്റ്റിസ് ആര്‍എം ജോഷിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.
2013 ജൂലായ് 27ന് ജനിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബ കോടതി 2020 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
‘ഭാര്യക്ക് അവിഹിതമുണ്ടെന്ന കാരണത്താല്‍ വിവാഹമോചന ഉത്തരവിന് അര്‍ഹതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഡിഎന്‍എ ടെസ്റ്റ് പാസാകാനുള്ള സുപ്രധാന കേസാണോ ഇതെന്ന് ഒരു ചോദ്യം ഉയരുന്നു. അതിനുള്ള സത്യസന്ധമായ ഉത്തരം ഇല്ല എന്നതായിരിക്കും,’ ജസ്റ്റിസ് ജോഷി പറഞ്ഞു.
india
ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു
ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.
സംസ്ഥാനത്തെ വഡോദര ജില്ലയിലെ പാലം 1985ലാണ് നിര്‍മ്മിച്ചതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഒമ്പത് മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനില്‍ ധമേലിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായത് അത്യന്തം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെക്കാലമായി നശിപ്പിക്കപ്പെട്ടു, ഇത് ചിലപ്പോള്‍ ഹൈവേകളിലും പാലങ്ങളിലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നു.
2022-ല്‍, കൊളോണിയല്‍ കാലത്തെ കേബിള്‍ തൂക്കുപാലം ഗുജറാത്തിലെ മച്ചു നദിയിലേക്ക് തകര്‍ന്നു, നൂറുകണക്കിന് ആളുകള്‍ വെള്ളത്തില്‍ മുങ്ങി 132 പേരെങ്കിലും മരിച്ചിരുന്ു.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
GULF3 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala3 days ago
ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?
-
kerala2 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍