Connect with us

kerala

കരിപ്പൂർ എയർപോർട്ടിലെ വാഹന പാർക്കിങ് നിരക്ക് കുത്തനെ കൂട്ടി; സൗജന്യ സമയം ഇനി 11 മിനിറ്റ്

വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയർത്തി.

Published

on

കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിങ് നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചു. നാളെ മുതൽ പുതിയ നിരക്ക് ബാധകമാകും. വിമാനത്താവള പ്രവേശനകവാടം മുതൽ പുറത്തു കടക്കുന്നതുവരെ വാഹനങ്ങൾക്കുള്ള 6 മിനിറ്റ് സൗജന്യ സമയം 11 മിനിറ്റ് ആയി ഉയർത്തി. ഇത് വാഹനം പാർക്ക് ചെയ്യാതെ പുറത്തുപോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആശ്വാസമാകും.

എന്നാൽ, പാർക്കിങ് നിരക്കിൽ വർധനയുണ്ട്. മാത്രമല്ല, എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തി.ആദ്യത്തെ അര മണിക്കൂറിനും പിന്നീട് രണ്ട് മണിക്കൂർ വരെയുള്ള പാർക്കിങ്ങിനുമുള്ള നിരക്ക് ഇങ്ങനെ: കാറുകൾക്ക് (7 സീറ്റ് വരെ) 40 രൂപ. നേരത്തേ 20 രൂപ ആയിരുന്നു. അര മണിക്കൂർ കഴിഞ്ഞാൽ 65 രൂപ (നേരത്തേ 55 രൂപ). മിനി ബസ്, എസ്‌യുവി (7 സീറ്റ് വാഹനങ്ങൾക്കു മുകളിൽ) 80 രൂപ.

(എസ്‌യുവി, മിനി ബസ് തുടങ്ങിയവ നേരത്തേ 20 രൂപ നിരക്കിൽ ഉൾപ്പെട്ടിരുന്നു) അര മണിക്കൂർ കഴിഞ്ഞാൽ 130 രൂപ.ടാക്സി വാഹനങ്ങൾ (അതോറിറ്റിയുടെ അംഗീകാരമുള്ളത്) 20 രൂപ. നേരത്തേ നിരക്ക് ഉണ്ടായിരുന്നില്ല. അംഗീകാരമില്ലാത്ത വാഹനങ്ങൾക്ക് 226 രൂപ. അര മണിക്കൂറിനു ശേഷം 276. പാർക്കിങ് ഇല്ലാതെ അകത്തു കയറി പുറത്തിറങ്ങിയാൽ 283 രൂപ.ഇരുചക വാഹനങ്ങൾക്ക് 10 രൂപയും അര മണിക്കൂർ കഴിഞ്ഞാൽ 15 രൂപയും.

പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു പുറത്തു കടക്കാൻ സമയം നിശ്ചയിച്ചിട്ടുണ്ട്. രാജ്യാന്തര ടെർമിനലിനു സമീപത്തും ടെർമിനലിനു മുൻവശത്ത് താഴ്ന്ന ഭാഗത്തും ഉളള പാർക്കിങ് സ്ഥലങ്ങളിൽനിന്നും പുറത്തു കടക്കാനുള്ള സമയപരിധി 9 മിനിറ്റ് ആണ്. ആഭ്യന്തര ടെർമിനലിനു സമീപത്തെ പാർക്കിങ് സ്‌ഥലത്തെ കവാടത്തിൽനിന്ന് പുറത്തുകടക്കാനുള്ള സമയം 7 മിനിറ്റും. നേരത്തേ ഇത്തരത്തിൽ സമയ പരിധി ഉണ്ടായിരുന്നില്ല. പാർക്കിങ് സ്‌ഥലത്തുനിന്ന് പുറത്തിറങ്ങിയാൽ വാഹനങ്ങൾ വഴിയിൽ നിർത്തിയിടുന്നത് ഒഴിവാക്കുകയും ഗതാഗതക്കുരുക്ക് കുറയ്ക്കുകയുമാണ് ഉദ്ദേശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു

കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

Published

on

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍ ജിമ്മി (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഫയര്‍ഫോഴ്‌സ്, എമര്‍ജന്‍സി ടീം, റെസ്‌ക്യൂ ഫോഴ്‌സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്‍, പ്ലസ്ടു വിദ്യാഥിനിയായ മെറിന്‍ എന്നിവര്‍ സഹോദരങ്ങള്‍.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന്‍ സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന്‍ സൗബിന്‍ ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.

സൗബിന്‍ ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്‍കാന്‍ താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന്‍ പ്രതികരിച്ചിരുന്നു.

പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന്‍ പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന്‍ കേസ് കൊടുത്തതെന്നും നടന്‍ പറഞ്ഞു.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.

അതേസമയം ഇയാള്‍ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

Continue Reading

kerala

പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

Published

on

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

Continue Reading

Trending