kerala
ഓണത്തിന് സപ്ലൈകോ വക ഇരുട്ടടി; അരിക്കും പരിപ്പിനും വില കൂട്ടി
സംസ്ഥാനത്ത് ഓണച്ചന്തകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോയ്ക്ക് 30 രൂപയില്‍നിന്നു 33 രൂപയാക്കി. കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30ല്‍നിന്നു 33 രൂപയാക്കിയിരുന്നു. പച്ചരി വില കിലോഗ്രാമിന് 26ല്‍നിന്ന് 29 രൂപ ആക്കേണ്ടി വരുമെന്നു മന്ത്രി പ്രഖ്യാപിച്ചിരുന്നു.
13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയില്‍ ‘ജയ’യ്ക്കു മാത്രമാണു വില വര്‍ധിപ്പിക്കാത്തത്. തുവരപ്പരിപ്പിന്റെ വില കിലോഗ്രാമിന് 111 രൂപയില്‍നിന്ന് 115 ആക്കി. പഞ്ചസാരയുടെ വില കിലോയ്ക്ക് 27 രൂപയില്‍നിന്ന് 33 ആക്കിയിരുന്നു.
kerala
സിപിഐക്ക് സീറ്റ് നല്‍കി; കൊല്ലത്ത് സിപിഐഎം ലോക്കല്‍ സെക്രട്ടറി രാജിവച്ചു
സ്ഥാനാർഥി നിർണയ തർക്കത്തെ തുടർന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജിവച്ചു. ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ആർ അജിത്താണ് ഏരിയ നേതൃത്വത്തിന് രാജിനൽകിയത്.
ഭരണിക്കാവ് ബ്ലോക്ക് ഡിവിഷനിൽ പ്രാദേശിക നേതൃത്വത്തോട് ചർച്ച ചെയ്യാതെ മുൻ എസ്എഫ്‌ഐ നേതാവിന് സീറ്റ് നൽകിയതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് വിവരം. മുതിർന്ന നേതാക്കൾ ഇടപെട്ട് അജിത്തിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നിലവിൽ അജിത്തിന് പകരം ചുമതല ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയായ സനിൽകുമാറിന് നൽകിയിരിക്കുകയാണ്.
kerala
സ്വര്‍ണ വില ; പവന് 120 രൂപ കുറഞ്ഞു
കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 97,360 രൂപ ഒക്ടോബര്‍ 17ന് ആണ് ലഭിച്ചത്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞതോടെ പുതിയ നിരക്ക് ഗ്രാമിന് 11,430 രൂപയും പവന് 91,440 രൂപയുമായി. 18 കാരറ്റിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞതോടെ 9,400 രൂപയും പവന് 120 രൂപ കുറഞ്ഞ് 75,200 രൂപയുമായി. 14 കാരറ്റിലെ ഗ്രാമിന് 10 രൂപയുടെ ഇടിവ് ഉണ്ടായി, വില 7,325 രൂപയായി.
പവന് 58,600 രൂപയാണ് നിലവിലെ നിരക്ക്. കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്ക് 97,360 രൂപ ഒക്ടോബര്‍ 17ന് ആണ് ലഭിച്ചത്. അന്ന് ഗ്രാമിന് 12,170 രൂപയായിരുന്നു. ഇന്നലെയാണ് വിലയില്‍ പതിന്മടങ്ങ് ചലനം നടന്നത് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വര്‍ധിച്ചത് വഴി യഥാക്രമം 11,445 രൂപയും 91,560 രൂപയുമായാണ് വില ഉയര്‍ന്നത്. ഇതിനിടെ, അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.31 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ നിരക്ക് 4,078.38 ഡോളറായപ്പോള്‍, ഇന്നലെ 4,059 ഡോളറായിരുന്നു വില.
kerala
എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും വന്‍ അഴിമതിയെന്ന് വിജിലന്‍സിന്റെ കണ്ടെത്തല്‍
റെയ്ഡില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, നിയമനങ്ങളും സ്ഥലംമാറ്റ അപേക്ഷകളും ഭിന്നശേഷി സംവരണ നിയമനങ്ങളും സംബന്ധിച്ച് കൈക്കൂലി സ്വീകരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു.
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങളും സ്ഥലംമാറ്റ നടപടികളും വ്യാപകമായ അഴിമതിയുണ്ടെന്ന് വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ്’ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തി. റെയ്ഡില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം, നിയമനങ്ങളും സ്ഥലംമാറ്റ അപേക്ഷകളും ഭിന്നശേഷി സംവരണ നിയമനങ്ങളും സംബന്ധിച്ച് കൈക്കൂലി സ്വീകരിക്കുന്നതായി തെളിവുകള്‍ ലഭിച്ചു.
ഫയലുകളില്‍ അനാവശ്യമായി താമസം സൃഷ്ടിച്ച് കൈക്കൂലി വാങ്ങാനുള്ള സംവിധാനം ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. ഭിന്നശേഷി സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അധ്യാപക നിയമനങ്ങള്‍ നടത്തിയതായി പരിശോധനയില്‍ വ്യക്തമായി. അധ്യാപക തസ്തിക നിലനിര്‍ത്തുന്നതിന് മറ്റ് സ്‌കൂളുകളിലെ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നതുള്‍പ്പെടെ നിയമവിരുദ്ധ നടപടികളും കണ്ടെത്തി. വിരമിച്ച ഉദ്യോഗസ്ഥരും അഴിമതി ചെയിനില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രധാന വിവരവും റെയ്ഡില്‍ പുറത്തുവന്നു. വിദ്യാഭ്യാസ വകുപ്പിനകത്ത് വ്യാപകമായ ക്രമക്കേടുകള്‍ തുറന്ന് കാട്ടിയ ഈ പരിശോധനയെ തുടര്‍ന്ന് കൂടുതല്‍ നടപടികള്‍ക്ക് സാധ്യത ഉയര്‍ന്നിരിക്കുകയാണ്.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala17 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala16 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala13 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala20 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala18 hours agoശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

