Connect with us

kerala

ക്ലിഫ് ഹൗസില്‍ വീണ്ടും സുരക്ഷ വര്‍ധിപ്പിക്കുന്നു; സാമ്പത്തിക പ്രതിസന്ധിയിലും സിസിടിവി കാമറകള്‍ സ്ഥാപിക്കാനായി 4.32 ലക്ഷം അനുവദിച്ചു

ക്ലിഫ് ഹൗസ് പരിസരത്തിനു പുറമെ ഇങ്ങോട്ടുള്ള രണ്ടു റോഡുകളിലും കാമറകൾ സ്ഥാപിക്കും.

Published

on

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വീണ്ടും സുരക്ഷ വർധിപ്പിക്കുന്നു. വസതിയിലും പരിസരത്തും കൂടുതൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ തീരുമാനം. ഇതിനായി പൊതുമരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചു. 4.32 ലക്ഷം രൂപ ധനവകുപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ക്ലിഫ് ഹൗസ് പരിസരത്തിനു പുറമെ ഇങ്ങോട്ടുള്ള രണ്ടു റോഡുകളിലും കാമറകൾ സ്ഥാപിക്കും. സെപ്റ്റംബർ 20നകം ടെൻഡർ നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്തിടെയാണ് ലക്ഷങ്ങൾ ചെലവിട്ട് ക്ലിഫ് ഹൗസിലെ സിസിസിടിവി കാമറകൾ നവീകരിച്ചത്. വസതിയിൽ പൊലീസ് സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി.

Published

on

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499 പേര്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

മക്കരപ്പറമ്പ് കൂട്ടിലങ്ങാടി മങ്കട കുറുവ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. മലപ്പുറത്ത് 23 പേരും പാലക്കാട് 178 പേരും എറണാകുളം രണ്ടുപേരും കോഴിക്കോട് 116 പേരും സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. മലപ്പുറത്ത് 11 പേര്‍ ചികിത്സയില്‍. രണ്ടുപേര്‍ ഐസിയുവിലാണ് . ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് 29 പേര്‍ ഹൈസറ്റ് റിസ്‌കിലും 117 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തില്‍ തുടരുന്നു.

Continue Reading

kerala

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍

76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.

Published

on

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ കേരള സിലബസുകാര്‍ പിന്നില്‍. 76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലസില്‍ നിന്നുള്ളവരാണ്. മുന്‍ ലിസ്റ്റില്‍ 43 പേരായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, പുതുക്കിയ റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാം റാങ്കുകാരനടക്കം പുതുക്കിയ പട്ടികയില്‍ മാറിയിട്ടുണ്ട്. ഒന്നാം റാങ്കുകാരന്‍ പുതുക്കിയ പട്ടികയില്‍ ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരന് മാറ്റമില്ല. മൂന്നാം റാങ്കുകാരന്‍ എട്ടാം സ്ഥാനത്തെത്തി. നാലാം റാങ്കുകാരന് മാറ്റമില്ല. എന്നാല്‍, അഞ്ചാം റാങ്കുകാരന്‍ ഒന്നാം റാങ്കുകാരനായി മാറി.

തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റില്‍ ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്.

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്‍മുല തുടരും. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കീം പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മാറ്റം സാധ്യമായില്ല. അടുത്ത വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

വിവിധ ബോര്‍ഡുകളില്‍ നിന്ന് മാര്‍ക്ക് ശേഖരിച്ച് മാര്‍ക്കിലെ അന്തരം അടിസ്ഥാനപ്പെടുത്തി ഗ്ലോബല്‍ മീന്‍, സ്റ്റാന്റേര്‍ഡ് ഡീവിയേഷന്‍ എന്നീ മാനകങ്ങള്‍ നിശ്ചയിച്ച് പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കുന്നത് ഒഴിവാക്കി. പരീക്ഷ ബോര്‍ഡുകളില്‍നിന്ന് മൂന്ന് വിഷയങ്ങളിലെയും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ശേഖരിച്ച് അത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കുന്ന തമിഴ്‌നാട്ടിലെ രീതി നടപ്പാക്കാന്‍ തീരുമാനിച്ചു.

ഉദാഹരണത്തിന് ഒരു ബോര്‍ഡില്‍ വിഷയത്തിലെ ഉയര്‍ന്ന മാര്‍ക്ക് 100ഉം മറ്റൊരു ബോര്‍ഡില്‍ അതേ വിഷയത്തില്‍ ഉയര്‍ന്ന മാര്‍ക്ക് 95ഉം ആണെങ്കില്‍ ഇവ ഏകീകരണത്തില്‍ തുല്യമായി പരിഗണിക്കും. 95 മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ള ബോര്‍ഡിലെ കുട്ടികളുടെ മാര്‍ക്ക് ഇതിനനുസൃതമായി നൂറിലേക്ക് മാറ്റും.

ഇതുവഴി 95 മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ള ബോര്‍ഡിന് കീഴില്‍ പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് 70 മാര്‍ക്കാണ് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചതെങ്കില്‍ ഇത് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95×100=73.68) വര്‍ധിക്കും.

മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയില്‍ ഏകീകരിക്കുന്നതാണ് പുതിയ രീതി.

മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് തുല്യഅനുപാതത്തില്‍ (1:1:1) പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇതുവഴി 300ലുള്ള മാര്‍ക്കില്‍ മാത്സിന്റെ മാര്‍ക്ക് 150ലും ഫിസിക്‌സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കുന്ന രീതിയിലേക്കാണ് മാറ്റിയത്. മാത്സിന് അധികവെയ്‌റ്റേജ് നല്‍കിയുള്ള അനുപാത മാറ്റമാണ് കോടതി റദ്ദാക്കിയത്.

Continue Reading

kerala

കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം

രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി.

Published

on

കേരള സര്‍വകലാശാലയില്‍ വി സി മോഹനന്‍ കുന്നുമ്മലിനെ തള്ളി ഫയലുകള്‍ തീര്‍പ്പാക്കി രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി. വിലക്ക് ലംഘിച്ച് ഓഫീസില്‍ പ്രവേശിച്ചതില്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ സുരക്ഷ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ മറികടന്നാണ് കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഡിജിറ്റല്‍ സിഗ്നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകള്‍ തീര്‍പ്പാക്കിയത്.

ഇതോടെ മോഹന്‍ കുന്നുമ്മേല്‍ തുടര്‍ നടപടി തുടങ്ങി. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവെക്കണമെന്നും കെ എസ് അനില്‍കുമാര്‍ നോക്കുന്ന ഫയലുകള്‍ തനിക്ക് അയക്കരുതെന്നും മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചു. അടിയന്തര ഫയലുകള്‍ ഉണ്ടെങ്കില്‍ ജോയിന്റ് രജിസ്റ്റര്‍മാര്‍ നേരിട്ട് തനിക്ക് അയക്കണമെന്നും അദ്ദേഹം അറിയിച്ചു.

രജിസ്ട്രാരുടെ ചേമ്പറിലേക്ക് പോകരുതെന്ന വിസിയുടെ നിര്‍ദേശം അനില്‍കുമാറിനെ അറിയിച്ചെങ്കിലും അത് അനുസരിക്കാതെയാണ് ചേമ്പറിലേക്ക് പോയതൊന്നും റിപ്പോര്‍ട്ട് നല്‍കി. സെക്യൂരിറ്റി ഓഫീസറാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Continue Reading

Trending