News
ഭര്‍ത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചു; ഫ്ളിപ്കാര്‍ട്ടിന്റെ പരസ്യത്തിനെതിരെ ആരോപണം
പുരുഷ അവകാശ സംഘടനകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ഫ്ളിപ്കാര്‍ട്ടിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നത്.
ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ്ബില്യണ്‍ സെയിലുമായി ബന്ധപ്പെട്ട പരസ്യത്തില്‍ ഭര്‍ത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചുവെന്ന് ആരോപണം. പുരുഷ അവകാശ സംഘടനകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ഫ്ളിപ്കാര്‍ട്ടിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നത്.
ഈ പരസ്യത്തില്‍ ഭാര്യ, ഭര്‍ത്താവ് അറിയാതെ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഹാന്‍ഡ് ബാഗുകള്‍ വാങ്ങുന്നതും സാധനങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. അതേസമയം ഭര്‍ത്താവിനെ പരസ്യത്തില്‍ കാണിക്കുന്നത് അലസനും അവിവേകിയുമായിട്ടാണ് എന്നാണ് എന്‍സിഎം ഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്സ് എന്ന പുരുഷാവകാശ സംഘടനയുടെ ആരോപണം.
വിമര്‍ശനങ്ങളെ തുടര്‍ന്ന് ഒഴിവാക്കിയ ദൃശ്യം പങ്കുവെച്ചാണ് സംഘടന രംഗത്ത് വന്നത്. പുരുഷ വിധ്വേഷമുള്ള ഉള്ളടക്കമാണ് പരസ്യത്തില്‍ ഉള്ളതെന്നും ഫ്ളിപ്കാര്‍ട്ട് ക്ഷമ ചോദിക്കണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇവര്‍ പറയുന്നു.
News
അവര്‍ ചിരിച്ചു, വേദനകള്‍ മറന്ന്
ഗസ്സ: രണ്ട് വര്‍ഷത്തിലേറെയായി ഇസ്രാഈലി വംശഹത്യയില്‍ സര്‍വവും തകര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ അകപ്പെട്ടവരാണ് ഗസ്സയിലെ കുട്ടികള്‍. കൂട്ട ബോംബാക്രമണം കുടിയൊഴിപ്പിക്കല്‍, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടം, വീടുകളും സ്കൂളുകളും തകര്‍ന്നടിഞ്ഞത് തുടങ്ങി ഗസ്സയിലെ കുട്ടികള്‍ കടന്നു പോയത് പറഞ്ഞറിയിക്കാനാവാത്ത ദുരിതങ്ങളിലൂടെയാണ്. ഇത്തരത്തില്‍ ചിരി മാഞ്ഞു പോയ ഗസ്സയിലെ കുട്ടികള്‍ക്കായി കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡുകളില്‍ സിനിമ പ്രദര്‍ശിപ്പിച്ചു. ചിരി മാഞ്ഞു പോയ മുഖങ്ങളില്‍ ചിരി പടര്‍ത്താനായൊരു ശ്രമം. ഇസ്രാഈലിന്റെ യുദ്ധവും തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളും ഉണ്ടായിരുന്നിട്ടും കുട്ടികള്‍ക്ക് ആശ്വാസവും വിനോദവും അനുഭവിക്കാനുള്ള അപൂര്‍വ ഇടം നല്‍കിക്കൊണ്ടാണ് സന്നദ്ധപ്രവര്‍ത്തകര്‍ നഗരത്തിലെ കുടിയൊഴിപ്പിക്കല്‍ ക്യാമ്പുകളിലൊന്നില്‍ ഒരു താല്‍ക്കാലിക സ്ക്രീന്‍ സ്ഥാപിച്ചത്. കുട്ടികള്‍ക്ക് പോസിറ്റീവ് വൈബില്‍ ജീവിക്കാന്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുന്നുവെന്നായിരുന്നു സംരംഭത്തിന്റെ മീഡിയ കോര്‍ഡിനേറ്റര്‍ മിനാസ് അല്‍ ജാബറിന്റെ പ്രതികരണം. ഗസ്സയിലെ യുദ്ധസമയത്ത് അവര്‍ താമസിച്ചിരുന്ന രംഗങ്ങള്‍, യുദ്ധം തുടങ്ങിയ സീനുകള്‍ക്കൊന്നും സ്ക്രീനില്‍ ഇടം നല്‍കിയില്ല.
ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 20,000 കുട്ടികള്‍ കൊല്ലപ്പെടുകയും 2023 ഒക്ടോബര്‍ 7 മുതല്‍ പതിനായിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. കുറഞ്ഞത് 55,000 കുട്ടികള്‍ക്ക് ഒന്നോ രണ്ടോ മാതാപിതാക്കളെ വംശഹത്യയില്‍ നഷ്ടപ്പെട്ടു. 92 ശതമാനം സ്കൂളുകളും ഗുരുതരമായി കേടു പാടുകള്‍ സംഭവിക്കുകയോ നശിപ്പിക്കുകയോ ചെയ്തതിനാല്‍, മിക്ക കുട്ടികള്‍ക്കും രണ്ട് വര്‍ഷമായി ഔപചാരിക വിദ്യാഭ്യാസം ലഭ്യമല്ല. വംശഹത്യ ആരംഭിച്ചതിന് ശേഷം ഗസ്സ മുനമ്പില്‍ ആദ്യമായാണ് ഒരു സിനിമ പ്രദര്‍ശിപ്പിക്കുന്നത്. ഇത് എനിക്ക് ഒരു പുതിയ കാര്യമാണ്. ഞാന്‍ യുദ്ധത്തില്‍ നിന്ന് പുറത്തുവന്നു. സിനിമ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഞങ്ങള്‍ അത് ശരിക്കും ആസ്വദിച്ചു.’ സിനിമ കാണാനെത്തിയ ക്യാമ്പില്‍ കഴിയുന്ന പെണ്‍കുട്ടി സാറ അബു ഷാര്‍ബി പറഞ്ഞു. കുട്ടികള്‍ക്കു പ്രതീക്ഷയും ഭാവനയും നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണിതെന്ന് താന്‍ വിശ്വസിക്കുന്നതായി ഫലസ്തീന് സംവിധായകന് മുസ്തഫ അല്‍ നബീഹ് പറഞ്ഞു. എല്ലാം നഷ്ടമായ ഒരു കുട്ടിക്ക് സിനിമയിലൂടെ മികച്ച യാഥാര്‍ത്ഥ്യത്തെ കാണാന്‍ കഴിയും അല്‍ നബിഹ് പറഞ്ഞു.
സിനിമ ഒരു കുട്ടിയെ ഭാവന, സ്നേഹം, സൗന്ദര്യം എന്നിവയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. ഇത് അവരുടെ മനസ്സിനെ ചലിപ്പിക്കുന്നു, അവരെ ഒരു വിദൂര ചക്രവാളത്തിലേക്ക് എത്താന്‍ അനുവദിക്കുന്നു, ഒപ്പം അവര്‍ക്ക് ചുറ്റുമുള്ള നാശത്തില്‍ നിന്ന് പുറത്തെടുക്കുന്ന നിറങ്ങളും കഥകളും നിമിഷങ്ങളും കാണിക്കുന്നു- അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ വംശഹത്യ തീര്‍ത്ത മാനസികാഘാതത്തില്‍ നിന്നും ഗസ്സയിലെ കുഞ്ഞുങ്ങളെ പടിപടിയായി പുറത്ത് കൊണ്ടു വരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനമെന്ന് സംഘാടകര്‍ പറയുന്നു. നവംബര്‍ 28നാണ് ഒരു മാസം നീണ്ടു നില്ക്കുന്ന കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവലിന് തുടക്കമായത്.
ബാബരി മസ്ജിദ് നൊമ്പരമായി ഇന്നും ഓര്‍മയിലുണ്ട്. ഹിന്ദുത്വ രാഷ്ട്രീയം ഉറഞ്ഞുതുള്ളിയ ആ കറുത്ത ദിന (1992 ഡിസംബര്‍ 6) ത്തിന്റെ സ്മരണകള്‍ക്ക് മരണമില്ല. തകര്‍ക്കപ്പെട്ട ഒരു ആരാധനാലയം എന്ന നിലയില്‍ മാത്രമല്ല, ഭരണഘടനാമൂല്യങ്ങളും നിയമവ്യവസ്ഥയും കയ്യേറ്റം ചെയ്യപ്പെട്ടതിന്റേയും സാമാന്യനീതി പോലും നിഷേധിക്കപ്പെട്ടതിന്റേയും പ്രതീകം എന്ന നിലയിലാണ് ബാബരി മസ്ജിദ് ഓര്‍മിക്കപ്പെടുന്നത്.
ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിച്ച വിഷയമായിരുന്നു ബാബരി മസ്ജിദ്. ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള അവകാശത്തര്‍ക്കം എന്ന നിലയിലല്ല, മറിച്ച് ഇന്ത്യന്‍ മതേതരത്തിന്റെ തകര്‍ച്ചയുടെ ദിനംകൂടിയായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയവും രാഷ്ട്രവും തമ്മിലുള്ള തുറന്ന യുദ്ധമായിരുന്നു ബാബരി മസ്ജിദ് വിഷയം. ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബാബരി മസ്ജിദും അനുബന്ധ വ്യവഹാരങ്ങളും മാറിയതും മറ്റൊന്നുകൊണ്ടല്ല.
മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ സേനാനായകനായിരുന്ന മീര്‍ബാഖി 1528ലാണ് ബാബരി മസ്ജിദ് നിര്‍മിച്ചത്. രാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്താണ് മസ്ജിദ് നിര്‍മിച്ചത് എന്ന വാദം ഉയര്‍ത്തി ആദ്യത്തെ അക്രമം നടന്നത് 1853 ലാണ്. പിന്നീട് 80 വര്‍ഷങ്ങള്‍ക്ക് ശേഷം 1934ല്‍ വീണ്ടും സംഘര്‍ഷം ഉണ്ടാവുകയും മസ്ജി ദിന്റെ മതിലും താഴികക്കുടവും തകര്‍ക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാരാണ് ഇവ പുനര്‍നിര്‍മിച്ചത്. 1940ല്‍ ഹിന്ദുമഹാസഭയുടെ നേതൃത്വത്തില്‍ പള്ളിയില്‍ അ തിക്രമിച്ചു കയറി രാമവിഗ്രഹം സ്ഥാപിക്കുന്നതോടെ വിഷയം കൂടുതല്‍ രൂക്ഷമായി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായതോടെ വിഷയം കോടതിയില്‍ എ ത്തുകയും തര്‍ക്കഭൂമിയായി പ്രഖ്യാപിച്ച് മസ്ജിദ് പൂട്ടുകയും ചെയ്തു. 1984ല്‍ മസ്ജിദ് ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുകയും 1986ല്‍ ജില്ലാ ജഡ്ജി ഹിന്ദുക്കള്‍ക്ക് ആരാധനകള്‍ക്കായി മസ്ജിദ് തുറന്നുകൊടുക്കുകയും ചെയ്തു. 1989ല്‍ മസ്ജിദ് ഭൂമിയില്‍ വിശ്വഹിന്ദു പരിഷത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. 1990ല്‍ ബാബരി മസ്ജിദിന്റെ മിനാരത്തില്‍ കയറി വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ കൊടി നാട്ടി. അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായംസിംഗ് യാദവിന്റെ ശക്തമായ ഇടപെടലുകള്‍ മൂലം പള്ളി തകര്‍ക്കാനുള്ള ശ്രമം വിഫലമായി. എന്നാല്‍ 1991ല്‍ ബി.ജെ.പി ഉത്തര്‍ പ്രദേശില്‍ അധികാരത്തില്‍ വന്നതോടെ 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരസിം ഹറാവു 1992 ഡിസംബര്‍ 16ന് ലിബര്‍ഹാന്‍ കമ്മീഷന് രൂപീകരിച്ചു. 17 വര്‍ഷങ്ങള്‍ക്കു ശേഷം 2009ല്‍ കമ്മിഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടല്‍ ബിഹാരി വാജ്പേയി, എല്‍. കെ അദ്വാനി, ഉമാഭാരതി, കല്യാണ്‍സിംഗ്, വിജയരാജ സിന്ധ്യ തുടങ്ങിയ 32 ബി.ജെ.പി നേതാക്കന്മാര് കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. 2019 നവംബര്‍ 9ന് ബാബരി മസ്ജിദ് നിലനിന്ന സ്ഥലം പൂര്‍ണമായും കേസില്‍ കക്ഷികളായ ഹിന്ദു സംഘടനകള്‍ക്ക് നല്കി സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. അതോടെ ബാബരി മസ്ജിദ് എന്ന യാഥാര്‍ത്ഥ്യം ചരിത്രത്തിന്റെ യവനികയ്ക്കു പിന്നിലേക്ക് മറയ്ക്കപ്പെട്ടു. മാസങ്ങളോളം നീണ്ട വാദങ്ങളേയും വസ്തുതകളേയും നിരാകരിക്കുന്ന വിധിയായിരുന്നു അത്.
1980കള്‍ക്ക് ശേഷം വിശ്വഹിന്ദു പരിഷത്തിന്റേയും മറ്റ് സംഘ്പരിവാര്‍ സംഘടനകളുടെയും കൂട്ടായ ശ്രമത്തിലും എല്‍. കെ അദ്വാനിയുടെ നേതൃത്വത്തിലും രാമ ജന്മഭൂമി പ്രക്ഷോഭം ശക്തിപ്പെട്ടുവരികയും രഥയാത്ര ഉള്‍പ്പെടെയുള്ള പ്രക്ഷോഭപരിപാടികളിലൂടെ വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുകയും അതൊരു ദേശീയ രാ ഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ്റ് ഗുലാം മഹമൂദ് ബനാത് വാല ഇനിയൊരു ബാബരി പ്രശ്നം സ്യഷ്ടിക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെ ആരാധനാലയ സംരക്ഷണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്‍ നിയമമാക്കി മാറ്റി. ദി പ്ലേസസ് ഓഫ് വര്‍ഷിപ്പ് (സ്പെഷ്യല്‍ പ്രൊവിഷന്‍സ്) ആക്ട് 1991 എന്ന നിയമം അങ്ങനെ യാഥാര് ത്ഥ്യമായി. ആ നിയമം ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
ഇന്ത്യ സ്വതന്ത്രമായ 1947 ഓഗസ്റ്റ് 15 നോ അതിന് ശേഷമോ ആരുടെ കൈവശമാണ് ഓരോ ആരാധനാലയവും അതിന്മേല് അവര്‍ക്ക് മാത്രം അവകാശമുണ്ടാ യിരിക്കുന്നതും മറ്റു യാതൊരു കാരണവശാലും അത് കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ല എന്നതുമാണ് നിയമത്തിന്് ശ്രദ്ധേയമായ വ്യവസ്ഥ. ബാബരി മസ്ജിദ് കൂടാതെ മുവ്വായിരത്തോളം പള്ളികള്‍ക്കുമേല്‍ സംഘ്പരിവാരം അവകാശവാദം ഉന്നയിക്കുകയും ഓരോ പള്ളിയും കയ്യേറി തകര്‍ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാരം ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തുവന്ന സാഹചര്യത്തില്‍ നിയമപരമായ ഇടപെടല്‍ എന്ന നിലയിലും ശക്തമാ യ പ്രതിരോധം എന്ന നിലയിലുമാണ് പ്രസ്തുത ബില്‍ ബനാത് വാല രൂപപ്പെടുത്തിയത്. സ്വാഭാവികമായും ഈ നിയമത്തെ മറികടക്കാന്‍ സംഘ്പരിവാരം നി രന്തരം ശ്രമിച്ചുവരുന്നതിനിടയിലാണ് ബാബരി മസ്ജിദ് കേസില്‍ ഹിന്ദു സംഘടനകള്‍ക്ക് അനുകൂലമായ സുപ്രീംകോടതി വിധി ഉണ്ടാകുന്നത്. ഇത്തരം വിധികള്‍ നല്കുന്ന ആത്മവിശ്വാസത്തിലാണ് സംഘ്പരിവാരം പിന്നേയും ആരാധനാലയങ്ങളുടെമേല്‍ കയ്യേറ്റം നടത്താനും അവകാശവാദമുന്നയിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
-
kerala3 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoപി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന് ജോണ്‍ ബ്രിട്ടാസ്
-
india2 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india3 days agoതന്നെക്കാള്‍ സൗന്ദര്യം കൂടുതല്‍; സ്വന്തം കുട്ടി ഉള്‍പ്പെടെ നാല് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ സ്ത്രീ അറസ്റ്റില്‍

