kerala
ലൈംഗികാതിക്രമ കേസില്‍ നടന് സിദ്ദിഖിന് ജാമ്യം
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ ജാമ്യം നല്കാതിരിക്കുന്നതിന് കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ച നടന് സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
ലൈംഗികാതിക്രമ കേസില്‍ നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. പരാതി നല്കിയ നടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും എതിര്‍പ്പ് തള്ളിയാണ് ജസ്റ്റിസ് ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.
സംഭവം നടന്നതായി ആരോപിക്കുന്നത് എട്ടു വര്‍ഷം മുന്പാണെന്ന് സിദ്ദിഖിനായി ഹാജരായി മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ റോത്തഗി പറഞ്ഞു. പരാതി നല്‍കാനുണ്ടായ കാലതാമസം എന്തുകൊണ്ടാണ് എന്ന് കോടതി ചോദിച്ചു. പരാതി ഉന്നയിച്ച നടിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവാണ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു.
പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ ജാമ്യം നല്കാതിരിക്കുന്നതിന് കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്നങ്ങള്‍ ഉന്നയിച്ച നടന് സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ലൈംഗികാതിക്രമ കേസില്‍ തന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്നാണ് ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചിനുമുന്‍പാകെ സിദ്ദിഖ് ഉന്നയിച്ചത്.
നടിയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.
kerala
ഫോര്‍ട്ട് കൊച്ചിയില്‍ ചീനവലത്തട്ട് തകര്‍ന്നു വീണ് അപകടം; വിദേശ സഞ്ചാരികള്‍ക്ക് പരിക്ക്
വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ ചീനവലത്തട്ട് തകര്‍ന്ന് കായലിലേക്ക് പതിച്ച് ഏഴ് വിദേശ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. വലത്തട്ട് അപ്രതീക്ഷിതമായി ഇടിഞ്ഞുവീണതോടെ സഞ്ചാരികള്‍ നേരിട്ട് വെള്ളത്തിലേക്ക് തെന്നിവീഴുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി സഞ്ചാരികളെ കരയ്ക്കെത്തിച്ചു. ഭാഗ്യവശാല്‍, പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് പ്രാഥമിക വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും, വലത്തട്ടിന്റെ പഴക്കം മൂലമായിരിക്കാമെന്ന സംശയം പ്രദേശവാസികള്‍ ഉയര്‍ത്തുന്നു. സംഭവം കൂടുതല്‍ പരിശോധനയ്ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
യുവതിക്ക് ലിവ്-ഇന്‍ പങ്കാളിയുടെ ക്രൂരമര്‍ദനം; പ്രതി യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി
കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്.
കൊച്ചി: മരടില്‍ ലിവ്-ഇന്‍ ബന്ധത്തിലിരുന്ന യുവതിക്ക് പങ്കാളിയുടെ അതിക്രൂരമര്‍ദനം. അഞ്ച് വര്‍ഷത്തിലേറെയായി ഒപ്പം താമസിക്കുന്ന സുഹൃത്തും യുവമോര്‍ച്ച എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗോപു ആണ് യുവതിയെ മര്‍ദിച്ചതെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് യുവതിക്ക് മര്‍ദനമേറ്റത്. പുറംഭാഗം, തുടകള്‍ തുടങ്ങി ശരീരമാസകലം മര്‍ദനത്തിന്റെ പാടുകള്‍ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മര്‍ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഒരു ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ചില ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ യുവതിയുമായി ബന്ധപ്പെടാന്‍ പോലീസിന് സാധിക്കുകയും, താന്‍ ബന്ധുവിന്റെ വീട്ടിലാണെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നുമായിരുന്നു യുവതിയുടെ മറുപടി. എന്നാല്‍ ഇന്ന് യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി തനിക്കെതിരായ മര്‍ദനത്തെക്കുറിച്ച് വിശദമായി മൊഴി നല്കി. ഇതിനെ തുടര്‍ന്ന് മരട് പോലീസ് വധശ്രമം ഉള്‍പ്പെടെ ഗുരുതര വകുപ്പുകളില്‍ ഗോപുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kerala
അഷ്ടമുടി കായലില്‍ ബോട്ടുകള്‍ക്ക് തീപിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു
കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം.
കൊല്ലം: അഷ്ടമുടി കായലില്‍ മുക്കാട് പള്ളിക്ക് സമീപം രണ്ട് ബോട്ടുകള്‍ക്ക് തീപിടിച്ച സംഭവത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കുരിപ്പുഴ പാലത്തിന് സമീപമുള്ള സെന്റ് ജോര്‍ജ് ദ്വീപ് പ്രദേശത്തായിരുന്നു അപകടം. ആന്ധ്രപ്രദേശ് സ്വദേശികളായ രാജുവിനും അശോകിനുമാണ് പൊള്ളലേറ്റത്. അട്രോപ്പിലെ ഐസ് പ്ലാന്റിന് മുന്നില്‍ നങ്കൂരമിട്ടിരുന്ന രണ്ട്് ബോട്ടുകളിലാണ് തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്നതോടെ നങ്കൂരമഴിച്ചുമാറ്റിയതിനാല്‍ മറ്റു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ അറിയിച്ചുഅഴിച്ചു വിട്ട ബോട്ടുകളില്‍ ഒന്ന് കായലിലെ മണ്‍ചെളിയില്‍ കുടുങ്ങിയ നിലയിലാണ്. പാചക ആവശ്യത്തിനായി ഓരോ ബോട്ടിലും രണ്ടോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരിക്കാമെന്നാണ് സംശയം. കൂടാതെ ഏകദേശം 8000 ലിറ്റര്‍ വരെ ഡീസല്‍ ബോട്ടുകളില്‍ ഉണ്ടായിരുന്നേക്കാം. ഇതു തന്നെയാണ് മണിക്കൂറുകളോളം തീ കത്തിയതിനു കാരണം എന്നു കരുതുന്നു. അഗ്നിശമനസേനയും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
-
india3 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala22 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala18 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala20 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രന് കുരുക്കായി പത്മകുമാറിന്റെ മൊഴി
-
kerala19 hours agoഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലത്ത് വന്‍ തീപിടിത്തം
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

