kerala
‘ബി.ജെ.പി സഹയാത്രികനല്ല, നരേന്ദ്ര മോദിയേക്കാൾ ആത്മാർഥതയുള്ള ബി.ജെ.പിക്കാരൻ’; മുഖ്യമന്ത്രിയെ വിമർശിച്ച് യൂത്ത് ലീഗ്
സംഘ് പരിവാറിന്‍റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മലപ്പുറത്തെ സ്വർണക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി. സംഘ് പരിവാറിന്‍റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘എത്രമാത്രം രാഷ്ട്രീയ അപകടം നിറഞ്ഞ പ്രസ്താവനയാണ് അയാൾ നടത്തിയിരിക്കുന്നത്. 150 കിലോ സ്വർണ്ണവും 123 കോടിയുടെ ഹവാലയും മലപ്പുറം ജില്ലയിൽനിന്ന് പിടിച്ചതിന്റെ കെറുവാണ് അൻവറിന് എന്നാണ് തത്വത്തിലും മൊത്തത്തിലും പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന 150 കിലോ സ്വർണ്ണവും 123 കോടി രൂപയും പോലീസുകാർ തന്നെ മുൻഗണനാ ക്രമമനുസരിച്ച് വീതിച്ചു എന്നാണല്ലോ ആരോപണം. അത്രേം കോടി രൂപയും സ്വർണ്ണവും പിടിച്ചെടുത്തതിന്റെ വിശദാംശങ്ങൾ എവിടെ? അല്ലെങ്കിൽ പിന്നെ എന്താണ് അൻവർ പറഞ്ഞ ഈവക ആരോപണങ്ങളൊന്നും രാഷ്ട്രീയമായി നേരിടാൻ സി.പി.എം തയാറാവാത്തത്?’ -അഷ്റഫലി കുറിപ്പിൽ ചോദിച്ചു.
ബി.ജെ.പി സഹയാത്രികനെന്ന് പിണറായിയെ ആലങ്കാരികമായി വിളിക്കുന്നത് ഇനിയെങ്കിലും നിർത്തുക. അയാളിപ്പോൾ ബി.ജെ.പി സഹയാത്രികനല്ല, സാക്ഷാൽ നരേന്ദ്രമോദിയേക്കാൾ ആത്മാർഥതയുള്ള ബി.ജെ.പിക്കാരൻ തന്നെയാണ്. മലപ്പുറത്തെ ആക്ഷേപിച്ച പിണറായി വിജയൻ മറുപടി പറഞ്ഞേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്ത് സ്വർണക്കടത്തും ഹവാല ഇടപാടും വഴി ലഭിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. മുസ്‍ലിം തീവ്രവാദ സംഘങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോഴാണ് സർക്കാറിനെ മുസ്‍ലിം വിരുദ്ധമായി ചിത്രീകരിക്കുന്നത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ സ്വർണകടത്ത് നടക്കുന്നത്. സ്വർണക്കടത്തു വഴിയും ഹവാല ഇടപാടിലൂടെയും ലഭിക്കുന്ന പണം രാജ്യ, സംസ്ഥാന വിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യന്ത്രി അഭിമുഖത്തിൽ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം;
പി.വി അൻവറിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത പിണറായി വിജയൻ മലപ്പുറത്തെ ആക്ഷേപിച്ച് രക്ഷപ്പെടേണ്ട. സംഘ് പരിവാറിൻ്റെ പുറംപണി കരാർ ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ.
എത്രമാത്രം രാഷ്ട്രീയ അപകടം നിറഞ്ഞ പ്രസ്താവനയാണ് അയാൾ നടത്തിയിരിക്കുന്നത്. 150 കിലോ സ്വർണ്ണവും 123 കോടിയുടെ ഹവാലയും മലപ്പുറം ജില്ലയിൽ നിന്ന് പിടിച്ചതിന്റെ കെറുവാണ് അൻവറിന് എന്നാണ് തത്വത്തിലും മൊത്തത്തിലും പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന 150 കിലോ സ്വർണ്ണവും 123 കോടി രൂപയും പോലീസുകാർ തന്നെ മുൻഗണനാ ക്രമമനുസരിച്ച് വീതിച്ചു വിഴുങ്ങി എന്നാണല്ലോ ആരോപണം. അത്രേം കോടി രൂപയും സ്വർണ്ണവും പിടിച്ചെടുത്തതിന്റെ വിശദാംശങ്ങൾ എവിടെ? അല്ലെങ്കിൽ പിന്നെ എന്താണ് അൻവർ പറഞ്ഞ ഈവക ആരോപണങ്ങളൊന്നും രാഷ്ട്രീയമായി നേരിടാൻ സിപിഎം തയ്യാറാവാത്തത്?
കൂടെക്കിടന്നവന് രാപ്പനി മാത്രമല്ല, കൂർക്കം വലിയും അറിയാൻ പറ്റും. കഴിഞ്ഞ ദിവസംവരെ സിപിഎമ്മിന്റെ സഹയാത്രികനായിരുന്ന അൻവർ തന്നെയാണല്ലോ ഈവക കാര്യങ്ങൾ ആരോപിച്ചതും.
തീവ്ര മുസ്ലിംകൾക്ക് എതിരെ നടപടിയെടുത്തതിന്റെ പേരിൽ സിപിഎം മൊത്തം മുസ്ലിംകൾക്കും എതിരാണെന്ന് ചിത്രീകരിക്കുന്നു എന്നാണു മറ്റൊരു വ്യാകുലത. മുസ്ലിംകളായ എത്ര തീവ്രവാദികളെയാണ് നിങ്ങളിതുവരെ പിടികൂടി തൂക്കിക്കൊല്ലുകയോ കേന്ദ്രത്തിനു കൈമാറുകയോ ചെയ്തിട്ടുള്ളത്. അവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണം.
തന്റേയും മകളുടേയും അഴിമതി മറക്കാനും, പിടിക്കാൻ വരുന്നവരെ കൊണ്ട് പൊറുപ്പിക്കാനുമായി ഒരു സംസ്ഥാനത്തിന്റെ മൊത്തം സമാധാനവും രാഷ്ട്രീയ പാരമ്പര്യവും തീറെഴുതി നൽകിയ മുഖ്യമന്ത്രി എന്നപേരിലായിരിക്കും ഇയാൾ അറിയപ്പെടുക. സിപിഎം പ്രതിസന്ധിയിലാവുമ്പോൾ വർഗ്ഗീയ രാഷ്ട്രീയ പ്രസ്താവനകൾ കൊണ്ട് മുഖം മറക്കാൻ എപ്പോഴുമുപയോഗിക്കുന്ന പ്രദേശമാണ് മലപ്പുറം.
മലയാളത്തിൽ പറയാറും ചെയ്യാറുമുള്ള വർഗ്ഗീയത പരിഭാഷപ്പെടുത്തി ഇംഗ്ലീഷിൽ പറഞ്ഞുവെന്നു കരുതി നുണകൾ സത്യമാവുന്നില്ല. പണ്ട് ലൗ ജിഹാദിന് ആധികാരികത നൽകാൻ യോഗി ആദിത്യനാഥ് വി.എസ് അച്യുതാനന്ദന്റെ നുണപ്രസ്താവന ഉപയോഗിച്ച പോലെ പിണറായി വിജയനെ ഉദ്ധരിച്ചുള്ള രാഷ്ട്രീയ ഉദ്ധാരണമായിരിക്കും ഇനി ബി.ജെ.പി നടത്തുക.
അതുകൊണ്ട് ബി.ജെ.പി സഹയാത്രികനെന്ന് പിണറായിയെ ആലങ്കാരികമായി വിളിക്കുന്നത് ഇനിയെങ്കിലും നിറുത്തുക, അയാളിപ്പോൾ ബി.ജെ.പി സഹയാത്രികനല്ല, സാക്ഷാൽ നരേന്ദ്രമോദിയേക്കാൾ ആത്മാർത്ഥതയുള്ള ബി.ജെ.പിക്കാരൻ തന്നെയാണ്. മലപ്പുറത്തെ ആക്ഷേപിച്ച പിണറായി വിജയൻ മറുപടി പറഞ്ഞേ തീരൂ.
kerala
പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി
മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.
ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.
എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.
kerala
മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.
ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
-
kerala1 day ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
india2 days ago
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
-
kerala3 days ago
കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്റ്റേഷന് ഓഫീസര്‍ക്ക് സസ്പെന്ഷന്
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
‘സമരത്തിന്റെ പേരിൽ നടന്നത് കോപ്രായം’; എസ്എഫ്ഐ യൂണിവേഴ്സിറ്റി സമരത്തെ വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ
-
kerala2 days ago
നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്ലിം ലീഗ്