kerala
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി നിലച്ച സംഭവം; ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സര്‍ക്കാര്‍
ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടും പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥനെ സംരക്ഷിച്ച് സര്‍ക്കാര്‍. ചീഫ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിട്ടും പിഡബ്ല്യൂഡി ഇലക്ട്രിക്കല്‍ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല.
അതേസമയം അസിസ്റ്റന്റ് എന്‍ജിനീയര്‍ കനകലത.എ, ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ ബാലചന്ദ്രന് എന്നിവരെ വകുപ്പുതല നടപടിയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ശ്യാംകുമാറിന്റെ അനാസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞദിവസം എസ്എടി ആശുപത്രി മൂന്നു മണിക്കൂറാണ് വൈദ്യുതി നിലച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ അസാന്നിധ്യത്തില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ് സംഭവ ദിവസം മേല്‍നോട്ട ചുമതലയുണ്ടായിരുന്നത്. എന്നാല്‍ സംഭവം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സ്ഥലത്തെത്തിയത്. എന്നാല്‍ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനെ സംരക്ഷിച്ചുകൊണ്ട് ബാക്കി രണ്ടുപേര്‍ക്കെതിരെ നടപടിയെടുക്കുകയാണ് പൊതുമരാമത്ത് വകുപ്പ് ചെയ്തത്.
kerala
ടെക്സസിലെ വെള്ളപ്പൊക്കം; കാണാതായവരുടെ എണ്ണം 160 കടന്നു
കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ടെക്സസിലെ ഗ്വാഡലൂപ്പ് നദിക്കരയില്‍ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കാണാതായവരുട എണ്ണം 160 കടന്നു. ജൂലൈ 4 ലെ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 110 പേരുടെ ജീവന് അപഹരിച്ചു.
കെര്‍ കൗണ്ടിയില്‍ മാത്രം 161 പേരെ കാണാതായിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സെന്‍ട്രല്‍ ടെക്സസിലെ ‘ഫ്ലാഷ് ഫ്ലഡ് അല്ലെ’യില്‍ സ്ഥിതി ചെയ്യുന്ന കെര്‍ കൗണ്ടിയില്‍ ഏറ്റവും വലിയ ദുരന്തമുണ്ടായി, കുറഞ്ഞത് 94 മരണങ്ങള് സ്ഥിരീകരിച്ചു.
ജൂലൈ നാലിലെ അവധി ആരംഭിച്ചതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കവിഞ്ഞൊഴുകിയപ്പോള്‍ ഗ്വാഡലൂപ്പ് നദിക്കരയിലുള്ള ഒരു യൂത്ത് സമ്മര്‍ ക്യാമ്പില്‍ താമസിച്ചിരുന്ന കുറഞ്ഞത് 27 പെണ്‍കുട്ടികളും കൗണ്‍സിലര്‍മാരും ഈ ടോളില്‍ ഉള്‍പ്പെടുന്നു.
നൂറുകണക്കിനാളുകള്‍ ഉറങ്ങിയപ്പോള്‍ ക്യാബിനുകള്‍ തകര്‍ത്തുകൊണ്ട് ശക്തമായ വെള്ളപ്പൊക്കം ക്യാമ്പിലൂടെ ഒഴുകി.
സംസ്ഥാനത്തുടനീളം കുറഞ്ഞത് 15 മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, നായ്ക്കള്‍ എന്നിവ ഉപയോഗിച്ചുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ വെള്ളവും ചെളിയും കാരണം വലിയ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്ന് ടെക്സസ് ഗെയിം വാര്ഡന്മാരുമായി ബെന്‍ ബേക്കര്‍ വിശദീകരിച്ചു.
film
ജാനകി ഇനി ‘ജാനകി വി’; പേര് മാറ്റാമെന്ന് നിര്‍മാതാകള്‍ ഹൈക്കോടതിയില്‍
. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു.

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്റെ പേര് ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാക്കും. വിചാരണ രംഗങ്ങളില്‍ ജാനകിയെന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിര്‍മാതാക്കള്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേയ്ക്ക് മാറ്റി.
അതേസമയം സിനിമയില്‍ ജാനകി എന്ന് ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങളിലെല്ലാം മാറ്റമില്ല. കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യും.
സെന്‍സര്‍ ബോര്‍ഡ് രാവിലെയാണ് ഇതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ മുന്നോട്ടുവെച്ചതെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന് പറഞ്ഞു. ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതെന്നും ഹാരിസ് ബീരാന് പറഞ്ഞു. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. ജാനകി എന്ന് പേര് ഉപയോഗിക്കുന്ന 96ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ ടൈറ്റിലില്‍ വി എന്ന് ചേര്‍ത്താല്‍ മതിയാകുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കുകയായിരുന്നു. കോടതി രംഗങ്ങളില്‍ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താല്‍ മതിയാകുമെന്നും സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതായും ഹാരിസ് ബീരാന് വ്യക്തമാക്കി.
പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തി. എന്നാല്‍ പേര് മാറ്റാന്‍ കഴിയില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ ആദ്യം കോടതിയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചു. ഇതോടെ ചിത്രം കാണാനുള്ള തീരുമാനത്തിലേക്ക് ഹൈക്കോടതി ജഡ്ജി എന്‍ നഗരേഷും എത്തിയിരുന്നു.
രാമായണത്തിലെ സീതയുടെ പര്യായമാണ് ജാനകി എന്ന പേര്. ആ പേര് ഉപയോഗിക്കുന്നത് ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തും . ക്രോസ് എക്സാമിനേഷന് സീനില്‍ പ്രതിഭാഗം അഭിഭാഷകനായ നായകന് ജാനകി എന്ന കഥാപാത്രത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ ഈ മതവിഭാഗത്തില്‍ പെട്ടവരെ വ്രണപ്പെടുത്തും, ജാനകി എന്ന കഥാപാത്രം മയക്കുമരുന്ന് ഉപയോഗിക്കുമോ എന്നൊക്കെ അഭിഭാഷകന് ചോദിക്കുന്നത് ശരിയല്ലെന്നും സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.
kerala
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.

കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്. മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്പര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ച് കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു.
ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്ക്ക് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണിവര്‍ മരിച്ചത്. മരിച്ച സ്ത്രീയുടെ സ്രവം പരിശോധിക്കും. അതേ സമയം പരിശോധന ഫലം വരുന്നത് വരെ മൃതദേഹം സംസ്കരിക്കുന്നത് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി.
മൃതദേഹം സംസ്കരിക്കാനുള്ള ബന്ധുക്കളുടെ നീക്കം ആരോഗ്യ വകുപ്പ് അധികൃതര്‍ തടഞ്ഞു. നിപ പരിശോധനാ ഫലം വരുന്നതുവരെ മൃതതദേഹം സംസ്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി.
അതേസമയം, മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേരാണുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ അഞ്ചു പേരെ ഐ.സി.യുവിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് നിലവില്‍ ആകെ 383 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 241 പേരും പാലക്കാട് നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 142 പേരും നിരീക്ഷണത്തിലാണ്.
ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര് കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. പാലക്കാട് നാലു പേര് ഐസൊലേഷനില്‍ ചികിത്സയിലാണ്.
-
kerala22 hours ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health2 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
GULF2 days ago
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ
-
kerala2 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി