kerala
എം ടിയുടെ വീട്ടില്‍ കവര്‍ച്ച; രണ്ട് പേര് കസ്റ്റഡിയില്‍
ഇതില്‍ ഒരാള്‍ എം ടിയുടെ വീട്ടിലെ പാചകക്കാരിയാണെന്ന് വിവരങ്ങളുമുണ്ട്.

എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ ഒരാള്‍ എം ടിയുടെ വീട്ടിലെ പാചകക്കാരിയാണെന്ന് വിവരങ്ങളുമുണ്ട്. നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്യുകയാണ്.
എം ടിയുടെ ഭാര്യ സരസ്വതിയാണ് വീട്ടില്‍ മോഷണം നടന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന് സ്വര്‍ണം നഷ്ടപ്പെട്ടുവെന്നായിരുന്നു പരാതി. കഴിഞ്ഞയാഴ്ച മോഷണം നടന്നതായാണ് സംശയം.
ആഭരണങ്ങള്‍ ബാങ്ക് ലോക്കറിലേക്ക് മാറ്റാനായി നോക്കുമ്പോഴായിരുന്നു മോഷണം അറിഞ്ഞത്. ആഭരണം നഷ്ടപ്പെട്ട വിവരം വെള്ളിയാഴ്ച രാവിലെത്തന്നെ പൊലീസ് അറിഞ്ഞിരുന്നെങ്കിലും പരാതി രേഖാമൂലം ലഭിക്കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല. തുടര്‍ന്ന്, രാത്രി ഒമ്പതരയോടെ എം ടിയുടെ ഭാര്യ വീട്ടില്‍വെച്ച് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ധരാത്രിയോടെ കേസെടുക്കുകയായിരുന്നു.
kerala
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു മരിച്ച കെ കെ കൃഷ്ണന്.

ടി പി വധക്കേസിലെ പത്താം പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്നു. സിപിഎം ഒഞ്ചിയം ഏരിയ കമ്മിറ്റി മുന്‍ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു മരിച്ച കെ കെ കൃഷ്ണന്.
വിചാരണ കോടതി വെറുതെവിട്ട കെ കെ കൃഷ്ണനെ 2024 ഫ്രെബ്രുവരിയില്‍ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. ജയിലില്‍ അസുഖബാധിതനായതിനെ തുടര്‍ന്നു ഇക്കഴിഞ്ഞ ജൂണ്‍ 24 മുതല്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
kerala
ഭാസ്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് ജയില്‍ മോചിതയായി
ഇന്ന് വൈകീട്ടോടെയാണ് പരോളിലായിരുന്ന ഷെറിന് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.

ഭാസ്കര കാരണവര്‍ കൊലക്കേസ് പ്രതി ഷെറിന് ജയില്‍ മോചിതയായി. കഴിഞ്ഞ ദിവസം ഷെറിന് ശിക്ഷാ ഇളവ് നല്‍കിയിട്ടുള്ള ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇന്ന് വൈകീട്ടോടെയാണ് പരോളിലായിരുന്ന ഷെറിന് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.
ഷെറിന് ഉള്‍പ്പെടെയുള്ള 11പ്രതികള്‍ക്ക് ശിക്ഷായിളവ് നല്കി ജയിലില്‍ നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പതിനാല് വര്‍ഷം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് മോചനം.
2009 നവംബര്‍ ഏഴിനാണു ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്കര കാരണവരെ മരുമകള്‍ ഷെറിന് കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്കര കാരണവറുടെ ഇളയമകന് ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന് കൊലപ്പെടുത്തിയത്.
kerala
കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ റിപ്പോര്‍ട്ട്
ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂള്‍ മാനേജ്മെന്റിന് വീഴ്ച്ച സംഭവിച്ചതായി വൈദ്യുത വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ല, സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അടുത്ത മാനേജ്മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്കൂളിന്റെ മറുപടി.
അനധികൃതമായി സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചതിന് സ്കൂള്‍ അധികൃതര്‍ ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയൂ. വീഴ്ച്ച സംഭവിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന് കുട്ടി പറഞ്ഞിരുന്നു.
ഇന്ന് രാവിലെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന് (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
More3 days ago
ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന് യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍