News
ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്ന സാഹചര്യത്തിലാണ് ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും 11ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 12ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
News
യുഎസില്‍ മിനി ട്രക്ക് കാറിലിടിച്ച് ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ 4 പേര് മരിച്ചു
യു.എസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം.

യുഎസില്‍ മിനി ട്രക്ക് കാറിലിടിച്ച് ഇന്ത്യന്‍ വംശജരായ കുടുംബത്തിലെ 4 പേര് മരിച്ചു. ഹൈദരാബാദ് സ്വദേശികളായ വെങ്കട് ബെജുഗം, ഭാര്യ തേജസ്വിനി ചൊല്ലേറ്റി, അവരുടെ രണ്ട് മക്കളായ സിദ്ധാര്‍ത്ഥ്, മൃദു ബെജുഗം എന്നിവരാണ് മരിച്ചത്. അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഡാളസിലാണ് അപകടമുണ്ടായത്.
യു.എസില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. ബന്ധുക്കളെ കാണാന്‍ അറ്റ്ലാന്റയിലേക്ക് കാറില്‍ പോയ കുടുംബം ഡാളസിലേക്ക് മടങ്ങുന്നതിനിടെയാണ് ഗ്രീന്‍ കൗണ്ടിയില്‍വെച്ച് അപകടമുണ്ടായത്.
മിനി ട്രക്ക് കുടുംബം സഞ്ചരിച്ച കാറില്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന് തീ പിടിക്കുകയും നാലു പേരും അകത്ത് കുടുങ്ങുകയുമായിരുന്നു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍. കാറും പൂര്‍ണമായും കത്തിനശിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.
kerala
ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഗതാഗത മന്ത്രി; നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍
ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.
രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം തുടരുകയാണ്. വിദ്യാര്‍ത്ഥി കണ്സഷന് വര്‍ധിപ്പിക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. അനുകൂല തീരുമാനം ഇല്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.
News
മിന്നല്‍ പ്രളയം; ടെക്സസില്‍ മരണസംഖ്യ 100 കടന്നു
കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

സെന്‍ട്രല്‍ ടെക്സസിലെ വിനാശകരമായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച വൈകുന്നേരം 100 കടന്നു. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
മരിച്ചവരില്‍ കുറഞ്ഞത് 27 ക്യാമ്പര്‍മാരും ഒരു വേനല്‍ക്കാല ക്യാമ്പില്‍ നിന്നുള്ള ജീവനക്കാരും ഉള്‍പ്പെടുന്നു, അവിടെ 11 പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്.
നദിക്കരയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് സൈറണുകള്‍ ഉണ്ടായിരുന്നെങ്കില്‍ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് ടെക്സസിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡാന്‍ പാട്രിക് തിങ്കളാഴ്ച സമ്മതിച്ചു.
കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍, ബാധിത പ്രദേശങ്ങളില്‍ പലതും വെള്ളപ്പൊക്ക നിരീക്ഷണത്തിലാണ്.
വെള്ളപ്പൊക്കത്തിന് മൂന്ന് ദിവസത്തിന് ശേഷം, സമീപകാല ടെക്സാസ് ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങളിലൊന്ന് വീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിലേക്ക് മാറുകയായിരുന്നു.
മരണസംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ പറയുന്നു. പല മൃതദേഹങ്ങളും ഇനിയും ഔദ്യോഗികമായി തിരിച്ചറിയാനുണ്ട്.
-
kerala3 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala3 days ago
കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം: ‘ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല; ആരോഗ്യമന്ത്രി രാജിവെക്കണം’: വി ഡി സതീശന്
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
GULF3 days ago
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്