Connect with us

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശമുണ്ട്.

വരും മണിക്കൂറില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

 

kerala

കേരളത്തിലെ ആരോഗ്യമേഖല ഗുരുതര പ്രതിസന്ധിയില്‍; പി.കെ കുഞ്ഞാലിക്കുട്ടി

സര്‍ക്കാര്‍ ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാള്‍ പ്രയാസം

Published

on

കേരളത്തിലെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിലാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ആരോഗ്യരംഗത്തെ പ്രശ്‌നങ്ങൾ പ്രതിപക്ഷം നേരത്തെയും ഉന്നയിച്ചതാണ്. നിയമസഭക്ക് അകത്തും പുറത്തും നിരന്തരം ഉന്നയിക്കുന്ന വിഷയമാണ്. മെഡിക്കൽ കോളേജുകളിൽ യാതൊരു സൗകര്യവുമില്ല. ശോചനീയമായ അവസ്ഥയാണ് നിലനിൽക്കുന്നത്. ഒന്നിനും ഫണ്ട് കൊടുക്കാത്തത് തന്നെയാണ് പ്രശ്‌നം. ഫണ്ട് അനുവദിക്കാത്തത് കൊണ്ട് എല്ലാ മേഖലകളും നിശ്ചലാവസ്ഥിലാണ്. അടിയന്തര ശസ്ത്രക്രിയ വേണ്ട ഘട്ടങ്ങളിൽ പോലും അത് ചെയ്യാൻ സാധിക്കാത്തത് കൊണ്ടാണ് ഡോ. ഹാരിസ് ഇത് പുറത്ത് പറഞ്ഞത്. സർക്കാറിന്റെ കണ്ണ് തുറപ്പിക്കാനാണ് സഹികെട്ട് അദ്ദേഹം പ്രതികരിച്ചത്. ഫയലുകളുടെ വേഗത ഉപഗ്രഹങ്ങളിലേക്ക് വിക്ഷേപിച്ച് തിരിച്ചുവരുന്നതിനേക്കാൾ പ്രയാസമാണ്. സിസ്റ്റം മര്യാദക്ക് പ്രവർത്തിക്കുന്നില്ല. ഫയലുകളിൽ ആരും തീരുമാനമെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

വ്യായാമത്തിന് ആരും എതിരല്ല, സംശയം ഉന്നയിക്കുന്നവരെ തീവ്രവാദികളാക്കരുത്; പി.കെ കുഞ്ഞാലിക്കുട്ടി

സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്.

Published

on

വ്യായാമത്തിനും വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും ആരും എതിരല്ലെന്നും എന്നാൽ സംശയങ്ങൾ ഉന്നയിക്കുന്നവരെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ
സൂംബ ഡാൻസ് നിർബന്ധമാക്കുന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോടും ചർച്ച ചെയ്തിട്ടല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. വിദ്യാഭ്യാസ മന്ത്രിയുമായി സംസാരിച്ചപ്പോൾ സംശയങ്ങൾ ദൂരീകരിച്ച് മുന്നോട്ട് പോകും എന്നാണ് പറഞ്ഞത്. സംശയം തീർത്താൽ മതി. സംശയം ഉന്നയിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് കാര്യമില്ല. പെട്ടെന്ന് ഒരു പരിഷ്‌ക്കാരം വരുമ്പോൾ സംശയങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അതിന്റെ പേരിൽ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന സംഘടനകളെ തീവ്രവാദികളാക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

കോഴിക്കോട് മണ്ണിടിഞ്ഞുവീണുണ്ടായ അപകടം; കുടുങ്ങിക്കിടന്ന തൊഴിലാളി മരിച്ചു

രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല.

Published

on

കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരുമരണം. മണ്ണിടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രണ്ട് തൊഴിലാളികളെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ രക്ഷപ്പെടുത്താനായില്ല. പശ്ചിമ ബംഗാള്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മണ്ണിനടിയില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണിരുന്നു. സ്ഥലത്ത് നിര്‍മാണത്തിന് സ്‌റ്റേ ഓര്‍ഡര്‍ ഉള്ളതായും, സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Continue Reading

Trending