Connect with us

News

കിഴക്കന്‍ സ്പെയിനില്‍ മിന്നല്‍ പ്രളയം; 64 ലേറെ മരണം

കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് തെക്ക്-കിഴക്കന്‍ സ്‌പെയിനിന്റെ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്.

Published

on

കിഴക്കന്‍ സ്പെയിനിലെ വലന്‍സിയയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ 64 ലേറെ പേര്‍ മരിച്ചു. നിരവധി കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു. വാഹനങ്ങള്‍ ഒഴുകിപോകുകയും ചെയ്തു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് തെക്ക്-കിഴക്കന്‍ സ്‌പെയിനിന്റെ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായത്.

ഇത്തുടര്‍ന്ന് കനത്ത മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായി. നിരവധി ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി.

മലാഗക്ക് സമീപം 300 ഓളം പേരുമായി വന്ന ട്രെയിന്‍ പാളം തെറ്റി. ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വലന്‍സിയ നഗരത്തിനും മാഡ്രിഡിനും ഇടയിലുള്ള അതിവേഗ ട്രെയിന്‍ സര്‍വീസ് തടസപ്പെട്ടു. സ്പെയിനിലെ എമര്‍ജന്‍സി റെസ്പോണ്‍സ് യൂനിറ്റുകളില്‍ നിന്ന് ആയിരത്തിലധികം സൈനികരെ പ്രദേശങ്ങളിലേക്ക് വിന്യസിച്ചു.

സ്‌പെയിനിലെ സ്വയം ഭരണ പ്രദേശമായ കാസ്റ്റില്ല ലാ മഞ്ചയില്‍ ആറുപേരെ കാണാതായതായി മേയര്‍ സെര്‍ജിയോ മാരിന്‍ സാഞ്ചസ് പറഞ്ഞു. ദുരന്തത്തില്‍ അകപ്പെട്ടവരെ സഹായിക്കാന്‍ യൂറോപ്പ് സന്നദ്ധമാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോള പറഞ്ഞു. ദുരന്തബാധിതര്‍ക്ക് എല്ലാ സഹായവുമെത്തിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി.

Published

on

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499 പേര്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

മക്കരപ്പറമ്പ് കൂട്ടിലങ്ങാടി മങ്കട കുറുവ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. മലപ്പുറത്ത് 23 പേരും പാലക്കാട് 178 പേരും എറണാകുളം രണ്ടുപേരും കോഴിക്കോട് 116 പേരും സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. മലപ്പുറത്ത് 11 പേര്‍ ചികിത്സയില്‍. രണ്ടുപേര്‍ ഐസിയുവിലാണ് . ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് 29 പേര്‍ ഹൈസറ്റ് റിസ്‌കിലും 117 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തില്‍ തുടരുന്നു.

Continue Reading

kerala

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍

76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.

Published

on

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയില്‍ കേരള സിലബസുകാര്‍ പിന്നില്‍. 76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. ആദ്യ 100 റാങ്കില്‍ 21 പേര്‍ കേരള സിലസില്‍ നിന്നുള്ളവരാണ്. മുന്‍ ലിസ്റ്റില്‍ 43 പേരായിരുന്നു ഉണ്ടായിരുന്നത്.

അതേസമയം, പുതുക്കിയ റാങ്ക് പട്ടികയില്‍ വലിയ മാറ്റമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നാം റാങ്കുകാരനടക്കം പുതുക്കിയ പട്ടികയില്‍ മാറിയിട്ടുണ്ട്. ഒന്നാം റാങ്കുകാരന്‍ പുതുക്കിയ പട്ടികയില്‍ ഏഴാം റാങ്കുകാരനായി. രണ്ടാം റാങ്കുകാരന് മാറ്റമില്ല. മൂന്നാം റാങ്കുകാരന്‍ എട്ടാം സ്ഥാനത്തെത്തി. നാലാം റാങ്കുകാരന് മാറ്റമില്ല. എന്നാല്‍, അഞ്ചാം റാങ്കുകാരന്‍ ഒന്നാം റാങ്കുകാരനായി മാറി.

തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ജോഷ്വ ജേക്കബിനാണ് ഒന്നാം റാങ്ക്. പഴയ ലിസ്റ്റില്‍ ജോണ്‍ ഷിനോജിനായിരുന്നു ഒന്നാം റാങ്ക്. പഴയ പട്ടികയില്‍ അഞ്ചാം റാങ്കായിരുന്നു ജോഷ്വായ്ക്ക്. ചെറായി സ്വദേശി ഹരികൃഷ്ണന്‍ ബൈജുവിനാണ് രണ്ടാം റാങ്ക്.

കീമുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അംഗീകരിക്കുന്നുവെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കില്ല. കോടതി ഉത്തരവ് പാലിക്കും. പഴയ ഫോര്‍മുല തുടരും. പഴയ ഫോര്‍മുല അനുസരിച്ചുള്ള റാങ്ക് ലിസ്റ്റ് ഇന്നുതന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് സിംഗിള്‍ ബെഞ്ചിന് പുറമേ ഡിവിഷന്‍ ബെഞ്ചിലും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. റാങ്ക് ലിസ്റ്റ് റദ്ദാക്കിയ നടപടിയില്‍ ഇടപെടാനില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.

കീം പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് വാങ്ങിയാലും സ്റ്റേറ്റ് സിലബസിലെ കുട്ടികള്‍ക്ക് 35 മാര്‍ക്ക് കുറയുന്ന സ്ഥിതിയുണ്ടായിരുന്നു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് സര്‍ക്കാര്‍ ശ്രമിച്ചത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മാറ്റം സാധ്യമായില്ല. അടുത്ത വര്‍ഷം പുതിയ ഫോര്‍മുല നടപ്പാക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

വിവിധ ബോര്‍ഡുകളില്‍ നിന്ന് മാര്‍ക്ക് ശേഖരിച്ച് മാര്‍ക്കിലെ അന്തരം അടിസ്ഥാനപ്പെടുത്തി ഗ്ലോബല്‍ മീന്‍, സ്റ്റാന്റേര്‍ഡ് ഡീവിയേഷന്‍ എന്നീ മാനകങ്ങള്‍ നിശ്ചയിച്ച് പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കുന്നത് ഒഴിവാക്കി. പരീക്ഷ ബോര്‍ഡുകളില്‍നിന്ന് മൂന്ന് വിഷയങ്ങളിലെയും ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ശേഖരിച്ച് അത് അടിസ്ഥാനപ്പെടുത്തി പ്ലസ് ടു മാര്‍ക്ക് ഏകീകരിക്കുന്ന തമിഴ്‌നാട്ടിലെ രീതി നടപ്പാക്കാന്‍ തീരുമാനിച്ചു.

ഉദാഹരണത്തിന് ഒരു ബോര്‍ഡില്‍ വിഷയത്തിലെ ഉയര്‍ന്ന മാര്‍ക്ക് 100ഉം മറ്റൊരു ബോര്‍ഡില്‍ അതേ വിഷയത്തില്‍ ഉയര്‍ന്ന മാര്‍ക്ക് 95ഉം ആണെങ്കില്‍ ഇവ ഏകീകരണത്തില്‍ തുല്യമായി പരിഗണിക്കും. 95 മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ള ബോര്‍ഡിലെ കുട്ടികളുടെ മാര്‍ക്ക് ഇതിനനുസൃതമായി നൂറിലേക്ക് മാറ്റും.

ഇതുവഴി 95 മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കുള്ള ബോര്‍ഡിന് കീഴില്‍ പരീക്ഷയെഴുതിയ ഒരു കുട്ടിക്ക് 70 മാര്‍ക്കാണ് ബന്ധപ്പെട്ട വിഷയത്തില്‍ ലഭിച്ചതെങ്കില്‍ ഇത് സമീകരണ പ്രക്രിയ വഴി ഇത് 73.68 ആയി (70/95×100=73.68) വര്‍ധിക്കും.

മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് ഉയര്‍ന്ന മാര്‍ക്കിനെ അടിസ്ഥാനപ്പെടുത്തി ഇതേ രീതിയില്‍ ഏകീകരിക്കുന്നതാണ് പുതിയ രീതി.

മൂന്ന് വിഷയങ്ങളുടെയും മാര്‍ക്ക് തുല്യഅനുപാതത്തില്‍ (1:1:1) പരിഗണിക്കുന്നത് 5:3:2 എന്ന അനുപാതത്തിലേക്ക് മാറ്റി. ഇതുവഴി 300ലുള്ള മാര്‍ക്കില്‍ മാത്സിന്റെ മാര്‍ക്ക് 150ലും ഫിസിക്‌സിന്റേത് 90ലും കെമിസ്ട്രിയുടേത് 60ലും പരിഗണിക്കുന്ന രീതിയിലേക്കാണ് മാറ്റിയത്. മാത്സിന് അധികവെയ്‌റ്റേജ് നല്‍കിയുള്ള അനുപാത മാറ്റമാണ് കോടതി റദ്ദാക്കിയത്.

Continue Reading

india

ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

Published

on

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.

ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.

Continue Reading

Trending