crime
കുഴല്‍ക്കിണര്‍ തര്‍ക്കത്തെ തുടര്‍ന്ന് മധ്യപ്രദേശില്‍ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ദളിത് യുവാവിനെ അടിച്ചുകൊന്നു
ഗ്രാമത്തിലെ സർപഞ്ചും കുടുംബവും ചേർന്നാണ് ആക്രമണം നടത്തിയത്.

കുഴൽക്കിണറുമായി ബന്ധപ്പെട്ട തർക്കവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിൽ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും ദളിത് യുവാവിനെ അടിച്ച് കൊന്നതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് 30 കാരനെ വടിയും ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയത്. ഇരയായ നാരദ് ജാതവ് ചൊവ്വാഴ്ച വൈകുന്നേരം ഇൻദർഗഢ് ഗ്രാമത്തിലെ മാതൃസഹോദരൻ്റെ വീട് സന്ദർശിക്കാൻ എത്തിയതായിരുന്നു.
ഗ്രാമത്തിലെ സർപഞ്ചും കുടുംബവും ചേർന്നാണ് ആക്രമണം നടത്തിയത്. കുഴൽക്കിണറിന്റെയും വീട്ടിലേക്കുള്ള വഴിയുടെയും പേരിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
വൈകുന്നേരം 4 മണിയോടെ കുഴൽക്കിണർ പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് വഴക്കുണ്ടാവുകയായിരുന്നു. പൈപ്പ് നാരദ് നീക്കം ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കം പ്രതികളുമായി വാക്കേറ്റത്തിലേക്ക് നയിച്ചു. തുടർന്ന് സർപഞ്ച് പദം ധക്കാട്, സഹോദരൻ മോഹർ പാൽ ധക്കാട്, മകൻ അങ്കേഷ് ധക്കാട്, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ നാരദിനെ വളഞ്ഞിട്ട് ആക്രമിക്കാൻ ആക്രമിക്കുകയായിരുന്നു. നാരദ് മരണത്തിന് കീഴടങ്ങുന്നത് വരെ അക്രമികൾ മർദിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ജാതവിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കുടുംബം ആരോപിച്ചു. വർഷങ്ങളായി ഇരു കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടെന്നും ഇതിന് പിന്നാലെയാണ് ജാതവിന്റെ കൊലപാതകമെന്നും കുടുംബം പറഞ്ഞു. സംഭവത്തിൻ്റെ ഒരു വീഡിയോ ബുധനാഴ്ച വൈറലായിരുന്നു. ഒന്നിലധികം ആളുകൾ ജാതവിനെ ആവർത്തിച്ച് ആക്രമിക്കുന്നത് വീഡിയോയിൽ കാണാം. ജാതവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കൊലപാതകം പുറത്തുവന്നതിന് പിന്നാലെ, ബി.ജെ.പി സംസ്ഥാനത്തെ നിയമലംഘനത്തിലേക്ക് തള്ളിവിട്ടെന്ന് കോൺഗ്രസ് ഭരണകക്ഷിയായ ബി.ജെ.പിയെ കടന്നാക്രമിച്ചു. ‘ഒരു വശത്ത് രാജ്യം മുഴുവൻ ഭരണഘടനാ ദിനം ആഘോഷിക്കുന്നു, ജനങ്ങൾ ബാബാ സാഹിബ് അംബേദ്കറുടെ ആശയങ്ങളെക്കുറിച്ച് സംസാരിക്കുന്നു, മറുവശത്ത്, ബിജെപി ഭരണത്തിന് കീഴിൽ ഒരു ദളിത് സഹോദരനെ തല്ലിക്കൊന്നു,’ കോൺഗ്രസ് പറഞ്ഞു.
crime
ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: കൊല്ലം സ്വദേശിനി പിടിയിൽ
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്

ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിൽ കൊല്ലം സ്വദേശിനി പിടിയിൽ. എറണാകുളം കലൂരിൽ നിന്നാണ് ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് പിടികൂടുന്നത്. സമൂഹ മാധ്യമങ്ങൾ വഴി പരസ്യം നൽകിയായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ചിഞ്ചു അനീഷ് ഒളിവിൽ കഴിയുകയായിരുന്നു.
ന്യൂസിലാൻ്റിലെ സീ പോർട്ടിലേക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് കാണിച്ച് പരസ്യം നൽകിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. എറണാകുളം പെരുമ്പാവൂരിലെ ഫ്ലൈ വില്ലാ ട്രീ, ടാലൻ്റ് വിസാ കൺസൽട്ടൻസി എന്നീ സ്ഥാപനങ്ങളുടെ മറവിലാണ് ചിഞ്ചു അനീഷും സംഘവും പണം തട്ടിയത്. വ്യാജ ഓഫർ ലെറ്റർ ചമച്ച് പലരെയും കബളിപ്പിച്ചുവെന്നും പരാതി ഉണ്ട്.
പെരുമ്പാവൂരിലെ ഫ്ലെ വില്ലാ ട്രീ ഉടമകളിൽ ഒരാളായ ബിനിൽ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം സ്വദേശിയായ നിഷാദിൻ്റെ പരാതിയിലാണ് നടപടിയെടുത്തത്. നിഷാദിൽ നിന്ന് മാത്രം 11 ലക്ഷം ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. കിടപ്പാടം പോലും നഷ്ടമാകുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളതെന്നും നിഷാദ് വെളിപ്പെടുത്തി.
തട്ടിപ്പിനിരയായവരിൽ കൂടുതൽ പേർക്കും ക്രൂയിസ് ഷിപ്പ് ക്രൂ ജോയിനിങ് വിസിറ്റ് വിസയാണ് നൽകിയത്. 12,000 രൂപ മാത്രം ഫീസ് ഉള്ള വിസക്ക് പോലും പത്തും,പന്ത്രണ്ടും ലക്ഷമാണ് വാങ്ങിയത്. തട്ടിപ്പ് നടത്തിയ കേസിൽ എറണാകുളം നോർത്ത് പൊലീസ് നേരത്തെ ചിഞ്ചുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ള ചിഞ്ചുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
crime
ഇടുക്കിയിൽ സ്ത്രീ മരിച്ചത് കാട്ടാന ആക്രമണത്തിൽ അല്ല, കൊലപാതകമെന്ന് റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ
ഇവരെ ശക്തമായി അടിക്കുകയും തല രണ്ടു തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്

crime
കാന്‍സര്‍ രോഗിയെ കെട്ടിയിട്ട് പണം കവര്‍ന്നു; അന്വേഷിക്കാന്‍ പ്രത്യേക സംഘം
ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക

ഇടുക്കി: ഇടുക്കി അടിമാലിയിൽ ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. ഇടുക്കി ഡിവൈഎസ്പിയുടെ കീഴിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുക. വീട്ടിൽ നിന്ന് കിട്ടിയ വിരലടയാളത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അടിമാലി സ്വദേശി ഉഷ സന്തോഷിനെയാണ് കെട്ടിയിട്ട ശേഷം പണം കവർന്നത്.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെയിരുന്നു കേസിനാസ്പദമായ സംഭവം. കാന്‍സര്‍ രോഗിയായ അടിമാലി വിവേകാനന്ദ നഗര്‍ സ്വദേശി കളരിക്കല്‍ ഉഷാ സന്തോഷിനെയാണ് കെട്ടിയിട്ട് ചികിത്സയ്ക്ക് കരുതിയിരുന്ന പണം അപഹരിച്ചത്. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഉഷ. കഴിഞ്ഞ ദിവസം കീമോ തെറാപ്പി കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് മോഷണം. കട്ടിലില്‍ കെട്ടിയിട്ട ശേഷം ഇവരുടെ വായില്‍ തുണി തിരുകിയാണ് പേഴ്‌സിലുണ്ടായിരുന്ന 16500 രൂപ കവര്‍ന്നത്. അയല്‍വാസികള്‍ ഇവരെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
-
kerala3 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
film3 days ago
‘ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍
-
kerala3 days ago
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ നാളെ അഖിലേന്ത്യാ പണിമുടക്ക്
-
india3 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി
-
india3 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
kerala3 days ago
ഹജ്ജിനായുള്ള രജിസ്ട്രേഷന് ആരംഭിച്ചു