local
തൃശൂരില്‍ വച്ച് നടന്ന ആറാമത് കേരള സ്‌റ്റേറ്റ് മാസ്‌റ്റേഴ്‌സ് ഗെയിംസില്‍ ഷൂട്ടിങ് ഇനത്തില്‍ പാലക്കാടിന് കിരീടം
ഷനൂജ് എസ് ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി.

മുപ്പത് വയസ്സിന് മുകളില്‍ ഉള്ള വിവിധ എജ് ഗ്രൂപ്പില്‍ ഉള്ളവരുടെ വ്യത്യസ്ത ഇനങ്ങളില്‍ ആയി ആറു സ്വര്‍ണവും 3 വെള്ളിയും 3 വെങ്കല മെഡലുകളും നേടിയാണ് പാലക്കാട് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷന്‍ കിരീടം നേടിയത്. ഷനൂജ് എസ് ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെങ്കലവും നേടി. കെ ബി മോഹന്‍ എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും നേടി. അനീഷ് സി എയര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ രണ്ടു സ്വര്‍ണം നേടി.
പ്രമോദ് പി പത്തു മീറ്റര്‍ ഓപ്പണ്‍ സൈറ്റ് എയര്‍ റൈഫിളില്‍ സ്വര്‍ണവും എയര്‍ പിസ്റ്റളില്‍ വെള്ളിയും നേടി. ഹാഷിം തങ്ങള്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെങ്കലം നേടി. പിവി ഹംസ പീപ് സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ വെള്ളിയും പിസ്റ്റള്‍ ഇനത്തില്‍ വെങ്കലവും നേടി. മാത്യു പീപ് സൈറ്റ് എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം നേടി. പാലക്കാട് ഡിസ്ട്രിക്ട് റൈഫിള്‍ അസോസിയേഷനില്‍ ചീഫ് ഇന്‍സ്ട്രക്റ്റര്‍ ശ്രീ ലെനു കണ്ണന്റെ കീഴില്‍ പരിശീലനം നേടിയവര്‍ ആണ് മത്സാര്‍ത്ഥികള്‍
local
മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം
* ലുലു ഹാപ്പിനെസ്സ് അംഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ് ആസ്വദിക്കാം

കോഴിക്കോട്: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവിൽ ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കമാകും. മൂന്ന് മുതൽ 6 വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ലുലു ഹാപ്പിനസ് ലോയലിറ്റി അംഗങ്ങൾക്ക് ഇന്ന് മുതൽ ഓഫർ ലഭ്യമാകും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാഗമായി തുടരുന്ന കിഴിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകാണ്. ജൂൺ 20ന് തുടക്കമായ എൻഡ് ഓഫ്സീ സൺ സെയിൽ ജൂലൈ 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാകും.. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താം.
local
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്‍റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്
2024ലെ ഉരുൾപൊട്ടലിൽ കൂലിക്ക് ഓടിയിരുന്ന ജീപ്പുമായാണ് പ്രജീഷ് പരമാവധി ആളുകളെ രക്ഷപ്പെടുത്തിയത്. വീണ്ടും രക്ഷപ്പെടുത്താൻ ജീപ്പുമായി പോയപ്പോഴാണ് പ്രളയം പ്രജീഷിന്റെ ജീവനെടുത്തത്.

വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ നൂറു കണക്കിന് ആൾക്കാരെ രക്ഷിച്ച് ഒടുവിൽ ദുരന്ത മുഖത്ത് ജീവൻ നഷ്ടപെട്ട പ്രജീഷിന്റെ വീടെന്ന വലിയ സ്വപ്നം യാഥാർഥ്യമായി. മേപ്പാടി ടൗണിൽ സ്ഥലം വാങ്ങി നീതുസ് എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് വീട് വച്ചു നൽകിയത്. മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ കണ്ണീരിനടിയിലുണ്ടായ ആ സ്വപ്നം, നീതൂസ് അക്കാഡമിയും നീതൂസ് സ്റ്റഡി എബ്രോഡും ചേർന്ന് ഹൃദയസ്പർശിയായി സാക്ഷാത്കരിച്ചു. 2025ലെ ടിഎൻജി പുരസ്കാരം പ്രജീഷിന് മരണാനന്തരം സമർപ്പിച്ചിരുന്നു.
2024ലെ ഉരുൾപൊട്ടലിൽ കൂലിക്ക് ഓടിയിരുന്ന ജീപ്പുമായാണ് പ്രജീഷ് പരമാവധി ആളുകളെ രക്ഷപ്പെടുത്തിയത്. വീണ്ടും രക്ഷപ്പെടുത്താൻ ജീപ്പുമായി പോയപ്പോഴാണ് പ്രളയം പ്രജീഷിന്റെ ജീവനെടുത്തത്. മുണ്ടക്കൈ ദുരന്തശേഷം, നീതൂസ് അക്കാഡമി ചെയർമാൻ ഹാരിസ് മണലുംപാറയും, നീതു ബോബനും മാധ്യമങ്ങളിലൂടെയും പൊതു വേദികളിലൂടെയും പ്രജീഷിന്റെ കുടുംബത്തിന് പുതിയ വീട് പണിയാമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ യഥാർത്ഥത്തിൽ ഇപ്പോൾ അത് റിയലായിരിക്കുകയാണ്. പ്രജീഷിന്റെ അമ്മയ്ക്ക് താക്കോൽ കൈമാറി. കൽപ്പറ്റ എം എൽ എ ടി സിദ്ദിഖ്, സി പി എം ജില്ലാ സെക്രട്ടറി റഫീഖ്, സന്നദ്ധ പ്രവർത്തകർ അടക്കം ചടങ്ങിൽ പങ്കെടുത്തു.
2025 ജൂലൈ 29നാണ് ഈ പദ്ധതിയുടെ പ്രധാനമായ മാറ്റം വന്നത്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും, പൊതുപ്രവർത്തകരും അണിനിരന്ന സ്റ്റോൺലെയിംഗ് ചടങ്ങ് വിശ്വസത്തിന്റെ ആദ്യ പടി ആയിരുന്നു. ഇന്ന് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രജീഷിന്റെ അമ്മ കണ്ണീരോടെ പറഞ്ഞത് പോലെ: “ഇവിടെ അവന്റെ ആത്മാവാണ് വസിക്കുന്നത്… ഈ ചുമരുകളിൽ അവന്റെ സ്‌നേഹവും സന്തോഷവുമുണ്ട്…അവന്റെ മനസ്സിലുണ്ടായിരുന്ന വീട് ഇപ്പോൾ നിലനിൽക്കുന്നു – ഒരു സംരംഭം മാത്രമല്ല, ഒരുപാട് വാക്കുകൾക്ക് മറുപടി തന്ന നേട്ടം..”
ചൂരൽമലയിലെ ഒറ്റ മുറി വീട്ടിലാണ് പ്രജീഷും അമ്മയും കഴിഞ്ഞിരുന്നത്. പ്രജീഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി വീട്. ഒടുവിൽ പ്രജീഷിന്റെ സ്മരണയുമായി അമ്മ പുതിയ വീട്ടിലേക്ക് മാറി. വീട്ടിലേക്കുള്ള സാധനങ്ങളും സ്പോൺസർമാർ വാങ്ങി നൽകിയിട്ടുണ്ട്.
local
കേന്ദ്ര- വിദേശ സർവകലാശാലകളിലെ അവസരങ്ങൾ: എം എസ് എഫ് ഓറിയന്റേഷൻ നാളെ
നാളെ (ഞായർ )രാവിലെ 9 മണി മുതൽ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിൽ വെച്ച് നടക്കും.

കോഴിക്കോട്: വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്ര സർവകാലാശകളിലും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ പ്രക്രിയ, പഠനാന്തരീക്ഷം, ലഭ്യമായ കോഴ്സുകൾ, സ്കോളർഷിപ്പ് സാധ്യതകൾ എന്നിവയെ കുറിച്ചുള്ള ഓറിയന്റേഷൽ പ്രോഗ്രാം നാളെ (ഞായർ )രാവിലെ 9 മണി മുതൽ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററിൽ വെച്ച് നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുമായി കുട്ടികൾക്ക് സംവദിക്കാം
msf ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂറോപ്യൻ യൂണിയൻ കെഎംസിസി അക്കാദമിക് വിങ്ങുമായി സഹകരിച്ചു
സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾ പങ്കടുക്കുമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച് മുഹമ്മദ് അർഷാദ് എന്നിവർ പറഞ്ഞു.
മുൻകൂട്ടി രജിസ്റ്റർ ചെയുന്ന പ്രതിനിധികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം,രജിസ്ട്രേഷന് ബന്ധപ്പെടുക്ക : 9846106011, 7034707814, 6238328477
-
india3 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
Film3 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്‌റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍