gulf
കെ.എം.സി.സി സലാല 40ാo വാർഷികാഘോഷ സമാപനം ഇന്ന്
‘ബിൽ ഫഖർ’ എന്ന സമ്മേളനത്തിൽ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ രണ്ടത്താണി,യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവർ ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് സലാല എയർപോർട്ടിൽ എത്തുക.

കെ.എം.സി.സി സലാലയുടെ 40ാം വാർഷികാഘോഷത്തിൽ സംബന്ധിക്കാനായി ലീഗ് നേതാക്കൾ ഞായറാഴ്ച സലാലയിൽ എത്തും. ‘ബിൽ ഫഖർ’ എന്ന സമ്മേളനത്തിൽ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ രണ്ടത്താണി,യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ എന്നിവർ ഞായറാഴ്ച രാവിലെ പത്ത് മണിക്കാണ് സലാല എയർപോർട്ടിൽ എത്തുക. ഇവർക്ക് എയർപോർട്ടിൽ സ്വീകരണം നൽകും.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉച്ചയോടെ എത്തിച്ചേരാനാണ് സാധ്യത. വൈകീട്ട് 6.30 ന് സാദയിലെ റോയൽ ബാൾ റൂമിലാണ് പരിപാടികൾ നടക്കുക. മൊയ്തു താഴത്ത് ഒരുക്കുന്ന ഗാനമേളയിൽ സംബന്ധിക്കുന്നതിനായി പ്രമുഖ ഗായകരായ സജ്ലി സലീം,ആബിദ് കണ്ണൂർ, ആദിൽ അത്തു, ഇസ് ഹാഖ് എന്നിവർ സലാലയിൽ എത്തിക്കഴിഞ്ഞു.
ഒരു വർഷമായി നടന്നുവരുന്ന നാൽപതാം വാർഷികാഘോഷങ്ങളുടെ സമാപനമാണ് ഇന്ന് നടക്കുക. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അറിയിച്ചു. യോഗത്തിൽ ഭാരവാഹികളായ ഷബീർ കാലടി ,റഷീദ് കൽപറ്റ, വി.പി.അബ്ദുസലാം ഹാജി, അർ.കെ. അഹമ്മദ്, ഹാഷിം കോട്ടക്കൽ, എ. സൈഫുദ്ദീൻ എന്നിവർ സംബന്ധിച്ചു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

gulf
ഫുജൈറ-കണ്ണൂര്‍ സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മെയ് 15 മുതല്‍
യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.

ഫുജൈറയില്‍നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പ്രതിദിന സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ. യുഎഇയില്‍ ഇന്‍ഡിഗോയുടെ അഞ്ചാമത്തെ ഡസ്റ്റിനേഷനാണ് ഫുജൈറ. യാത്രക്കാര്‍ക്ക് അടുത്ത എമിറേറ്റുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.
ഇന്‍ഡിഗോയുടെ കണ്ണൂരിലേക്കുള്ള പ്രതിദിന വിമാന സര്‍വീസ് മെയ് 15 മുതല്‍ ആരംഭിക്കും. തൊട്ടടുത്ത ദിവസം മുംബൈയിലേക്കുള്ള സര്‍വീസിനും തുടക്കമാകും. 8899 രൂപ മുതലാണ് നിരക്ക്. അതേസമയം ദുബൈ, ഷാര്‍ജ, അജ്മാന് എമിറേറ്റുകളില്‍ നിന്ന് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഫുജൈറയിലേക്ക് സൗജന്യ ബസ് സര്‍വീസ് സേവനവും എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു.
പുതിയ സര്‍വീസ്, പ്രകൃതി മനോഹരമായ ഫുജൈറയിലേക്ക് കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ഇന്‍ഡിഗോ ഗ്ലോബല്‍ സെയില്‍സ് മേധാവി വിനയ് മല്‍ഹോത്ര പറഞ്ഞു.
-
News3 days ago
ഗസ്സയിലെ വംശഹത്യ; ഇസ്രാഈല്‍ കൊല്ലപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 220 കടന്നു
-
gulf3 days ago
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala2 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
kerala3 days ago
മാനന്തവാടിയില്‍ യുവതിയെ ആണ് സുഹൃത്ത് കുത്തിക്കൊന്നു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala2 days ago
തമിഴ്നാട്ടില്‍ ലഡുവിന് ടൊമാറ്റോ സോസ് നല്‍കാത്തതില്‍ മലയാളി ഹോട്ടല്‍ ജീവനക്കാര്‍ക്ക് മര്‍ദനം