Connect with us

kerala

റോഡ്, കുളം നിര്‍മാണങ്ങളുടെ മറവില്‍ ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകം

കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി

Published

on

ഇടുക്കിയില്‍ അനധികൃത ഖനനം വ്യാപകമായി നടക്കുന്നുണ്ടെന്ന് ജിയോളജി വകുപ്പ്. റോഡ്കളുടെയും കുളങ്ങളുടേയും നിര്‍മാണങ്ങളുടെ മറവില്‍ പാറ പൊട്ടിച്ച് കടത്തിയതായി ജിയോളജി വകുപ്പ് വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചാല്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് വ്യക്തമാക്കി.

ഇടുക്കി, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലാണ് ഏറ്റവും പ്രധാനമായി ഖനനം നടന്നിരിക്കുന്നത്. 2022 മുതല്‍ വ്യാപകമായ രീതിയില്‍ അനധികൃത ഖനനവും പാറപൊട്ടിക്കലും മണ്ണെടുപ്പും നടന്നിട്ടുണ്ട്. കുളം നിര്‍മ്മാണത്തിന്റെ മറവിലാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പാറ പൊട്ടിച്ചു കടത്തിയിട്ടുള്ളത്.

ജില്ലയില്‍ പാറ പൊട്ടിച്ച് കുളം നിര്‍മിക്കാന്‍ അനുമതി നല്‍കിയത് ഒരാള്‍ക്ക് മാത്രമായിരുന്നെങ്കിലും നിരവധിപേര്‍ പാറ പൊട്ടിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് പ്രതികരിച്ചു.

അനധികൃത ഖനന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ 10 ജില്ലകളിലെ ജിയോളജിസ്റ്റുമാരെ സ്ഥലം മാറ്റി. ജോലിഭാരം പരിഹരിക്കാന്‍ എന്ന പേരിലാണ് സ്ഥലംമാറ്റം. ഇടുക്കി ജില്ലാ ജിയോളജിസ്റ്റിനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. പാറ ഖനനം അന്വേഷിച്ചിരുന്ന രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റ്മാരേയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പകരം ഇടുക്കിയില്‍ ആരേയും നിയമിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന് ഗതാഗത മന്ത്രി; നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

Published

on

ദേശീയ പണിമുടക്കില്‍ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശം തള്ളി കെഎസ്ആര്‍ടിസി യൂണിയനുകള്‍. നാളത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സിഐടിയു, ടിഡിഎഫ് യൂണിയനുകള്‍ അറിയിച്ചു.

രണ്ടാഴ്ചയ്ക്കുമുമ്പ് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് സമരം തുടരുകയാണ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ വര്‍ധിപ്പിക്കണമെന്നതടക്കം ആവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക്. അനുകൂല തീരുമാനം ഇല്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് ബസുടമകളുടെ മുന്നറിയിപ്പ്.

Continue Reading

kerala

ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു

കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്.

Published

on

ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന്‍ ജോണ്‍സണ്‍ ജോയി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ പിതാവ് ജോയിച്ചനും മര്‍ദ്ദനമേറ്റിരുന്നു.

കഴിഞ്ഞ ഞായറാഴ്ചായിരുന്നു സംഭവം. ഇന്ന് രാവിലെ ചികിത്സയിലിരിക്കെയാണ് ആനി മരിച്ചത്. പിതാവിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ജോണ്‍സണ്‍ റിമാന്‍ഡിലാണ്.

പരിക്കേറ്റ ഇരുവരും സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് ആനിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം ജോണ്‍സണ്‍ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികള്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Continue Reading

kerala

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി.

Published

on

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്‍. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന്‍ നിയോമപദേശം തേടുകയായിരുന്നു.

അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.

ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

Continue Reading

Trending