News
നസീമു റഹ്മ റംസാൻ റിലീഫ് നടത്തി ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

ചെർക്കള : ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നസീമു റഹ്മ സീസൺ 3 റംസാൻ റിലീഫ് വിതരണം ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ പ്രൗഢമായ ചടങ്ങിൽ വെച്ച് നടന്നു, പഞ്ചായത്തിലെ 23 വാർഡിൽ 150 പരം കുടുംബങ്ങളിലേക്ക് ഇടക്കാല സാമ്പത്തിക സഹായം, ചികിത്സ സഹായം, ഭവന നിർമ്മാണ ധനസഹായം, വിവാഹ ധനസഹായം, പ്രയർ ഡ്രസ്സ്, ആശ്രയം സ്വയം തൊഴിൽ പദ്ധതി തയ്യൽ മെഷീൻ എന്നിവ വിതരണം ചെയ്തു..
ജീവകാരുണ്യ രംഗത്ത് ഏറെ മുന്നിലും അതിഥികളെ സ്വീകരിക്കുന്നതിലും സഹപ്രവർത്തകരെ ചേർത്തുപിടിക്കുന്നതിലും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി മാതൃകയാണ് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളട്ര മാഹിൻ ഹാജി സാഹിബ് പറഞ്ഞു, ഷാർജ കെഎംസിസി ജില്ലാ വൈസ് പ്രസിഡന്റ് ഷരീഫ് പൈക്ക സ്വാഗതം പറഞ്ഞ പരിപാടിയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെർക്കള, മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചൂരി, പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ, വൈസ് പ്രസിഡന്റ് എം കെ അബൂബക്കർ, കെഎംസിസി മണ്ഡലം പ്രസിഡന്റ് മഹമ്മൂദ് എറിയാൽ സംസാരിച്ചു..
ശിഹാബ് തങ്ങൾ ആശ്രയം സ്വയം തൊഴിൽ പദ്ധതി തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് ട്രഷറർ ബിഎംഎ കാദർ നിർവഹിച്ചു, പ്രയർ ഡ്രസ്സ് വിതരണം പഞ്ചായത്ത് കെഎംസിസി വർക്കിംഗ് കമ്മിറ്റി അംഗം ഷെഫീഖ് മാര നിർവഹിച്ചു, ഭവന നിർമ്മാണ ധനസഹായം കാദർ പാലോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നിർവഹിച്ചു, വിവാഹ ധനസഹായങ്ങൾ പഞ്ചായത്ത് സെക്രട്ടറി ഹാരിസ് തൈവളപ്പ്, ഹനീഫ പാറ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വാർഡുകളിലേക്ക് കൈമാറി, സാമ്പത്തിക സഹായം മണ്ഡലം സെക്രട്ടറി നാസർ ചയിന്റടി, നാസർ ചെർക്കളം എംഎസ്എഫ് ജില്ലാ സെക്രട്ടറി ഹാഷിം ബമ്പ്രാണി, ജലീൽ കടവത്ത്, വൈറ്റ് ഗാർഡ് ജില്ല ക്യാപ്റ്റൻ സിബി ലത്തീഫ്, പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഫൈസൽ പൈച്ചു ചെർക്കള, തുടങ്ങി പഞ്ചായത്തിലെ ഭാരവാഹികൾ വാർഡു കമ്മിറ്റിക്കളിലേക്ക് കൈമാറി, പഞ്ചായത്ത് ട്രഷറർ ബി എം എ ഖാദർ നന്ദി പറഞ്ഞു
Cricket
സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.
നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.
ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.
3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.
kerala
ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വയും ബുധനും കണ്ണൂരിലും കാസര്‍കോട്ടും യെല്ലോ അലര്‍ട്ടുണ്ട്.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്.
News
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്‌ക്
ശതകോടീശ്വരന്‍ സംരംഭകനും സാങ്കേതിക വ്യവസായിയുമായ എലോണ്‍ മസ്‌ക് യുഎസില്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശനിയാഴ്ച തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു.

ശതകോടീശ്വരന്‍ സംരംഭകനും സാങ്കേതിക വ്യവസായിയുമായ എലോണ്‍ മസ്‌ക് യുഎസില്‍ ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശനിയാഴ്ച തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു പോസ്റ്റില്‍ പ്രഖ്യാപിച്ചു.
മസ്‌കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള പരസ്യമായ വീഴ്ചയെ തുടര്‍ന്നാണ് ഈ പ്രഖ്യാപനം, അതിനുശേഷം മസ്‌ക് ഭരണകൂടത്തില്‍ നിന്നും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയില്‍ നിന്നും (DOGE) പുറത്തുകടന്നു.
‘ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങള്‍ക്ക് തിരികെ നല്‍കാനാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്,’ താന്‍ അടുത്തിടെ നടത്തിയ ഒരു വോട്ടെടുപ്പിന്റെ ഫലങ്ങളെ പരാമര്‍ശിച്ച് മസ്‌ക് കുറിച്ചു.
തന്റെ പ്രഖ്യാപനത്തില്‍, മസ്‌ക് നിലവിലെ രാഷ്ട്രീയ വ്യവസ്ഥയെ വിമര്‍ശിച്ചു, ‘നമ്മള്‍ ജീവിക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിലല്ല, ഒരു ഏകകക്ഷി സംവിധാനത്തിലാണ്.’
മറ്റൊരു പോസ്റ്റില്‍, ‘യൂണിപാര്‍ട്ടി’ സിസ്റ്റം എന്ന് വിളിക്കുന്ന യുഎസ് രാഷ്ട്രീയ സ്ഥാപനത്തെ എങ്ങനെ വെല്ലുവിളിക്കാന്‍ താന്‍ പദ്ധതിയിടുന്നു എന്നതിനെക്കുറിച്ച് മസ്‌ക് കൂടുതല്‍ പങ്കിട്ടു.
ജൂലൈ 4 ന് യുഎസ് സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍, മസ്‌ക് തന്റെ പ്ലാറ്റ്ഫോം X-ല്‍ ഒരു വോട്ടെടുപ്പ് നടത്തി, അനുയായികളോട് ചോദിച്ചു: ‘നിങ്ങള്‍ക്ക് ദ്വികക്ഷി (ചിലര്‍ യൂണിപാര്‍ട്ടി എന്ന് പറയും) സമ്പ്രദായത്തില്‍ നിന്ന് സ്വാതന്ത്ര്യം വേണോ എന്ന് ചോദിക്കാന്‍ പറ്റിയ സമയമാണ് സ്വാതന്ത്ര്യ ദിനം! ഞങ്ങള്‍ അമേരിക്ക പാര്‍ട്ടി സൃഷ്ടിക്കണോ?’
65.4 ശതമാനം ഉപയോക്താക്കള്‍ ‘അതെ’ എന്ന് വോട്ട് ചെയ്തപ്പോള്‍ 34.6 ശതമാനം പേര്‍ ‘ഇല്ല’ എന്ന് വോട്ട് ചെയ്തതിനാല്‍ പ്രതികരണം നിര്‍ണായകമായി.
മസ്‌കും ട്രംപും തമ്മിലുള്ള പിരിമുറുക്കം അടുത്ത ആഴ്ചകളില്‍ രൂക്ഷമായിട്ടുണ്ട്, ട്രംപിന്റെ പുതിയ നിയമനിര്‍മ്മാണത്തിലൂടെ വലിയ തോതില്‍ പൊട്ടിപ്പുറപ്പെട്ടു, ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’, ഇത് കോണ്‍ഗ്രസിന്റെ ഇരുസഭകളും പാസാക്കുകയും ജൂലൈ 4 ന് നിയമത്തില്‍ ഒപ്പിടുകയും ചെയ്തു, ഇത് മസ്‌കില്‍ നിന്ന് നിശിതമായി വിമര്‍ശിക്കപ്പെട്ടു.
-
More3 days ago
പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു
-
kerala3 days ago
ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്
-
kerala3 days ago
വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്മാന്, ബേബിമാത്യു സോമതീരം പ്രസിഡന്റ്
-
kerala2 days ago
വിട നല്കി നാട്; ബിന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വ്യാപക പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
-
kerala2 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്‍; കൂടുതൽ മലപ്പുറത്ത്
-
kerala2 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala2 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം