Connect with us

Cricket

മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്

ആറ് വേദികളിലായി മത്സരങ്ങള്‍ നടക്കും

Published

on

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) തിങ്കളാഴ്ച ടാറ്റ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 സീസണ്‍ പുനരാരംഭിക്കുന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചു. താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന്, ടൂര്‍ണമെന്റ് ഇപ്പോള്‍ 2025 മെയ് 17-ന് പുനരാരംഭിക്കുകയും 2025 ജൂണ്‍ 3-ന് ഫൈനലോടെ അവസാനിക്കുകയും ചെയ്യും.

സര്‍ക്കാര്‍ അധികാരികള്‍, സുരക്ഷാ ഏജന്‍സികള്‍, ടൂര്‍ണമെന്റില്‍ ഉള്‍പ്പെട്ട എല്ലാ പ്രധാന പങ്കാളികള്‍ എന്നിവരുമായും വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ബിസിസിഐ അറിയിച്ചു.

സീസണിന്റെ പുനരാരംഭിക്കുന്ന ഘട്ടത്തില്‍ ആറ് വേദികളിലായി മൊത്തം 17 മത്സരങ്ങള്‍ കളിക്കും: ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്നൗ, അഹമ്മദാബാദ്, മുംബൈ.

പുതുക്കിയ കലണ്ടറിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ രണ്ട് ഡബിള്‍ ഹെഡ്ഡറുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മാച്ച് വൈസ് ഫിക്ചര്‍ ലിസ്റ്റ് ഉടന്‍ ലഭ്യമാക്കുമെന്ന് ബിസിസിഐ അറിയിച്ചു.

ഇന്ത്യ-പാകിസ്ഥാന്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന്, ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്പിസിഎ) സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം കഴിഞ്ഞയാഴ്ച ആദ്യ ഇന്നിംഗ്സ് പാതിവഴിയില്‍ നിര്‍ത്തിവച്ചു. പിന്നീട്, കാഷ് റിച്ച് ലീഗ് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.

മെയ് 25ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ചായിരുന്നു ഫൈനല്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മഴയുടെ പ്രവചനം കാരണം, ട്രോഫി നിര്‍ണ്ണയിക്കുന്ന മത്സരത്തിനുള്ള വേദി മാറ്റാന്‍ തീരുമാനമെടുത്തേക്കാം.

കൊല്‍ക്കത്തയില്‍ പിന്നീട് നടക്കുന്ന മത്സരങ്ങളെ മഴ ബാധിക്കുമെന്നതിനാല്‍ അവസാന വേദി മാറ്റാമെന്നും ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Cricket

ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്; 110 റണ്‍സിന്റെ ജയം

ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു.

Published

on

കേരള ക്രിക്കറ്റ് ലീഗില്‍ അവസാന സ്ഥാനം ലഭിച്ചവര്‍ തമ്മിലുള്ള മത്സരത്തില്‍ ആലപ്പിയെ വീഴ്ത്തി ട്രിവാണ്‍ഡ്രം റോയല്‍സ്. 110 റണ്‍സിനാണ് ആലപ്പിയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് ഓപണര്‍മാരായ കൃഷ്ണപ്രസാദിന്റെയും (90) വിഷ്ണുരാജിന്റെയും (60) ബാറ്റിങ് മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ റിപ്പിള്‍സിന് 17 ഓവറില്‍ 98 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

നാലോവറില്‍ 18 റണ്‍സ് വഴങ്ങി നാലുവിക്കറ്റെടുത്ത അഭിജിത്ത് പ്രവീണിന്റെ ബൗളിങ്ങാണ് ആലപ്പിയുടെ പ്രതീക്ഷ തകര്‍ത്തത്. റോയല്‍സിനോട് ആലപ്പി തോറ്റതോടെ 10 പോയന്റുള്ള കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും കൊച്ചിക്കൊപ്പം സെമിയില്‍ കയറി.

ലീഗിലെ അവസാന മത്സരത്തില്‍ ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് കൃഷ്ണപ്രസാദ്-വിഷ്ണുരാജ് സഖ്യം നല്ല തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 154 റണ്‍സെടുത്തു. 16 ാം ഓവറില്‍ സെഞ്ച്വറിക്ക് 10 റണ്‍സ് അകലെ കൃഷ്ണപ്രസാദിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ശ്രീഹരി എസ് നായരാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറില്‍ വിഷ്ണുരാജിനെ രാഹുല്‍ ചന്ദ്രനും മടക്കിയതോടെ രണ്ടിന് 155 എന്ന നിലയിലായി റോയല്‍സ്.

ആലപ്പിക്കായി ശ്രീരൂപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അഭിജിത്ത് പ്രവീണാണ് കളിയിലെ താരം.

മുഹമ്മദ് അസറുദ്ദീന്റെ അഭാവത്തില്‍ എ കെ ആകര്‍ഷായിരുന്നു ജലജ് സക്‌സേനയ്‌ക്കൊപ്പം ആലപ്പിയ്ക്കായി ഇന്നിങ്‌സ് തുറന്നത്. എന്നാല്‍ തുടക്കത്തില്‍ തന്നെ ജലജ് സക്‌സേന റണ്ണൌട്ടായത് ടീമിന് തിരിച്ചടിയായി.

Continue Reading

Cricket

കേരള ക്രിക്കറ്റ് ലീഗ്; ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്

ആലപ്പി റിപ്പിള്‍സിനെതിരെ നാല് വിക്കറ്റിന്റെ വിജയവുമായാണ് തൃശൂര്‍ ടൈറ്റന്‍സ് മുന്നേറിയത്.

Published

on

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തി തൃശൂര്‍ ടൈറ്റന്‍സ്. ആലപ്പി റിപ്പിള്‍സിനെതിരെ നാല് വിക്കറ്റിന്റെ വിജയവുമായാണ് തൃശൂര്‍ ടൈറ്റന്‍സ് മുന്നേറിയത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സ് 20 ഓവറുകളില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂര്‍ അവസാന ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. തൃശൂരിന് വേണ്ടി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സിബിന്‍ ഗിരീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. വിജയത്തോടെ പത്ത് പോയിന്റുമായി ടൈറ്റന്‍സ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

അഭിഷേക് പി നായര്‍ പ്രതീക്ഷ നല്കിയിരുന്നെങ്കിലും നാലാം ഓവറില്‍ അഭിഷേകിനെയും ജലജ് സക്സേനയെയും വിനോദ് കുമാര്‍ പുറത്താക്കുകയായിരുന്നു. അഭിഷേക് 22ഉം ജലജ് സക്സേന ഒരു റണ്ണും മുഹമ്മദ് കൈഫ് നാല് റണ്‍സുമാണ് നേടിയത്. ശ്രീരൂപ് 24 റണ്‍സും അക്ഷയ് 38 പന്തുകളില്‍ നിന്ന് 49 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് വേണ്ടി അഹമ്മദ് ഇമ്രാനൊപ്പം ഇന്നിങ്സ് തുറന്നത് ടൂര്‍ണ്ണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത്താണ്. തുടര്‍ന്നെത്തിയ അക്ഷയ് മനോഹറും ഷോണ്‍ റോജറും ചേര്‍ന്നുള്ള കൂട്ടുകെട്ടില്‍ 43 റണ്‍സ് ഉയര്‍ന്നു. കളി അവസാനത്തോടടുക്കെ തുടരെ വിക്കറ്റുകള്‍ വീണെങ്കിലും നാല് പന്തുകള്‍ ബാക്കി നില്‍ക്കെ തൃശൂര്‍ ലക്ഷ്യത്തിലെത്തി.

Continue Reading

Cricket

വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി

കൊച്ചിക്കായി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെറിന്‍ പി.എസ് രണ്ട് വിക്കറ്റ് നേടി.

Published

on

ആല്പിയെ മൂന്ന് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് കൊച്ചി. സഞ്ജു സാംസണിന്റെ 83 റണ്‍സ് ബലത്തില്‍ നേടിയ ജയത്തോടെ പ്ലേയോഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി കൊച്ചി മാറി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആലപ്പി 177 റണ്‍സ് നേടി. ഇത് 18.2 ഓവറില്‍ കൊച്ചി മറികടന്നു.

ജലജ് സക്‌സേനയുടെയും 71 (42) നായകന്‍ അസറുദീന്റെയും 64 (43) അര്‍ദ്ധ സെഞ്ച്വറികളുടെ കരുത്തില്‍ നേടിയ മികച്ച തുടക്കം മധ്യനിര തുടരാതെ വന്നതോടെ ആലപ്പി 176 റണ്‍സില്‍ ഒതുങ്ങി. അതേസമയം, കൊച്ചിക്കായി കെ.എം ആസിഫ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജെറിന്‍ പി.എസ് രണ്ട് വിക്കറ്റ് നേടി.

ആലപ്പിക്കെതിരായ മറുപടി ബാറ്റിങ്ങില്‍ സഞ്ജു സാംസണും വിനൂപ് മനോഹറും ചേര്‍ന്ന് കൊച്ചി ഇന്നിംഗ്‌സ് മുന്നോട്ട് നീക്കവേ രാഹുല്‍ ചന്ദ്രന്‍ ആദ്യ വിക്കറ്റ് വീഴ്ത്തി. എന്നാല്‍ വാലറ്റത്തെ കൂട്ട് പിടിച്ച് സഞ്ജു നടത്തിയ ചെറുത്തുനില്‍പ്പാണ് കൊച്ചിയെ ജയത്തിലേക്ക് നടത്തിയത്. കൊച്ചി നായകന്‍ സാലി സാംസണ്‍ ഒരു റണ്‍സിന് പുറത്തായി.

Continue Reading

Trending