Connect with us

Cricket

രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു

Published

on

ജയ്പൂർ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെ 10 റൺസിന് കീഴടക്കി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ ഇന്നിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 209 റൺസിലവസാനിച്ചു.

53 റൺസെടുത്ത ധ്രുവ് ജുറേലും 50 റൺസെടുത്ത യശസ്വി ജയ്സ്വാളും 40 റൺസെടുത്ത വൈഭവ് സൂര്യവംശിയുമാണ് ചെറുത്തുനിന്നത്. പരിക്ക് മാറി തിരിച്ചെത്തിയ നായകൻ സഞ്ജു സാംസന് 20 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. റിയാൻ പരാഗ് 13 ഉം ഷിംറോൺ ഹെറ്റ്മെയർ 11 ഉം റൺസെടുത്ത് പുറത്തായി. പഞ്ചാബിന് വേണ്ടി ഹർപ്രീത് ബ്രാർ മൂന്നും മാർക്കോ ജാൻസൻ, അസ്മത്തുല്ല ഉമർസായി എന്നിവർ രണ്ടു വീതം വിക്കറ്റും വീഴ്ത്തി.

നേരത്തെ, 37 പന്തിൽ 70 റൺസെടുത്ത നേഹൽ വധേരയുടേയും 30 പന്തിൽ പുറത്താകാതെ 59 റൺസെടുത്ത ശഷാങ്ക് സിങ്ങിന്റെയും ഇന്നിങ്സാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. നായകൻ ശ്രേയസ് അയ്യർ ( 30), പ്രഭ്സിംറാൻ സിങ് (21), പ്രിയാൻഷ് ആര്യ (9), മിച്ചൽ ഓവൻ (0) എന്നിവരാണ് പുറത്തായത്. 21 റൺസെടുത്ത അസ്മത്തുല്ല ഉമർസായി പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു.

Published

on

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലീപ് വെംങ് സര്‍ക്കര്‍, ജസ്പ്രീത് ബുംറയുടെ വര്‍ക്ക്‌ലോഡ് മാനേജ്മെന്റിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ചു. ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കേണ്ടി വന്നിരുന്നെങ്കില്‍, 2025-ലെ ഐപിഎല്‍ സീസണില്‍ ചില മത്സരങ്ങളില്‍ താരത്തോട് വിശ്രമിക്കണമെന്ന് അറിയിക്കാമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ കാര്യം ബിസിസിഐ മുംബൈ ഇന്ത്യന്‍സിന്റെ മാനേജ്മെന്റിനോടും വ്യക്തമാക്കേണ്ടിയിരുന്നുവെന്നും വെംഗ്സര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

പുറവേദന കാരണം യുഎഇയില്‍ നടന്ന 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് പിന്മാറേണ്ടി വന്ന ബുംറ, ഐപിഎല്‍ 2025-ല്‍ മുംബൈയ്ക്കായി 12 മത്സരങ്ങളില്‍ പങ്കെടുത്തു. 47.2 ഓവര്‍ എറിഞ്ഞ് 18 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം, ടെണ്ടുല്‍ക്കര്‍-ആന്‍ഡേഴ്സണ്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ 14 വിക്കറ്റുകള്‍ നേടിയെങ്കിലും ജോലിഭാരത്തെ തുടര്‍ന്ന് നിര്‍ണായകമായ മൂന്നാം, അഞ്ചാം ടെസ്റ്റുകള്‍ നഷ്ടമായതിനാല്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയനായി.

Continue Reading

Cricket

സഞ്ജുവിന് പിന്നാലെ സാലിയെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു.

Published

on

കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജുവിന് പിന്നാലെ സഹോദരന്‍ സാലി സാംസനെയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. കെസിഎല്‍ പ്രഥമ സീസണിലും സാലി കൊച്ചി ബ്ലൂ ടൈഗേര്‍സിന്റെ ഭാഗമായിരുന്നു. അടിസ്ഥാന വിലയായ 75,000 രൂപക്ക് തന്നെയാണ് സാലിയെ കൊച്ചി സ്വന്തമാക്കിയത്.

നേരത്തെ, 26.8 ലക്ഷം രൂപയ്ക്ക് സഞ്ജു സാംസനെയും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമില്‍ എത്തിച്ചിരുന്നു. ഓള്‍ റൗണ്ടറായ സാലി കൊച്ചിയില്‍ എത്തുന്നതിന് മുന്‍പ് വയനാടിനായി മത്സരിച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ 16 വിഭാഗത്തില്‍ സൗത്ത് സോണിനുവേണ്ടി കളിച്ച സാലി കേരളത്തിന്റെ അണ്ടര്‍ 23, 25 ടീമുകളിലും അംഗമായിരുന്നു.

ഐപിഎല്‍ പോലുള്ള പ്രധാന ലീഗുകള്‍ കളിച്ച താരങ്ങള്‍ എ കാറ്റഗറിയിലും, മാറ്റ് താരങ്ങളെ ബി, സി ക്യാറ്റഗറികളിലും ആയിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എ ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 3 ലക്ഷം രൂപയും, ബി ക്യാറ്റഗയിലെ താരങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും, സി ക്യാറ്റഗറിയിലെ താരങ്ങള്‍ക്ക് 75,000 രൂപയും ആയിരുന്നു അടിസ്ഥാന വില.

3 ലക്ഷം മാത്രം അടിസ്ഥാന വിലയുള്ള സഞ്ജുവിനെ വാശിയേറിയ ലേലത്തിനൊടുവിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസില്‍ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് വാങ്ങിയത്.

Continue Reading

Cricket

കേരള ക്രിക്കറ്റ് ലീഗ്: 26.8 ലക്ഷത്തിന് സഞ്ജുവിനെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

Published

on

കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. 26.80 ലക്ഷം രൂപയ്ക്കാണ് സഞ്ജു സാംസണെ സ്വന്തമാക്കിയത്. ആകെ ചെലവഴിക്കാവുന്ന തുകയില്‍ പകുതിയില്‍ കൂടുതലും നല്‍കിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്.

ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക 50 ലക്ഷമാണ്. മൂന്ന് ലക്ഷം രൂപയായിരുന്നു സഞ്ജു സാംസണിന്റെ അടിസ്ഥാന വില. എം.എസ്. അഖിലിനെ ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ 7.4 ലക്ഷം എന്ന ഉയര്‍ന്ന റെക്കോര്‍ഡ് ഇതോടെ സഞ്ജു സാംസണ്‍ തകര്‍ത്തു.

ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്കാണ് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയത്. ഷോണ്‍ റോജറെ 4.40 ലക്ഷം രൂപയ്ക്കാണ് തൃശ്ശൂര്‍ ടൈറ്റന്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൊച്ചി ബ്ലൂ ടൈഗേഴ്‌സ് താരമായിരുന്നു ഷോണ്‍ റോജര്‍.

എം.എസ്. അഖിലിനെ 8.40 ലക്ഷം രൂപയ്ക്കാണ് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. കെ.എം. ആസിഫ് 3.20 ലക്ഷം രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ട്രിവാന്‍ഡ്രം റോയല്‍സ് താരമായിരുന്നു. ജലജ് സക്‌സേനയെ 12.40 ലക്ഷം രൂപയ്ക്കാണ് ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കിയത്.

Continue Reading

Trending