Connect with us

kerala

മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട്: ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം

മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല.

Published

on

അതിതീവ്രമഴ മുന്നറിയിപ്പുള്ളതിനാല്‍ മലപ്പുറം ജില്ലയില്‍ നാളെയും മറ്റന്നാളും (മെയ് 25,26) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ് നിര്‍ദേശം നല്‍കി. മണ്ണെടുക്കാന്‍ അനുമതിയുള്ള സ്ഥലങ്ങളിലും ഈ ദിവസങ്ങളില്‍ മണ്ണ് നീക്കാന്‍ പാടില്ല. 24 മണിക്കൂര്‍ മഴയില്ലാത്ത സാഹചര്യം വന്നാല്‍ മാത്രമേ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പാടുള്ളൂ. ഇക്കാര്യം ജില്ല ജിയോളജിസ്റ്റ് ഉറപ്പാക്കണം. പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, സായുധ സേന എന്നിവരുടെയെല്ലാം സമയോചിത സേവനം ഉറപ്പാക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍, കനാല്‍ പുറമ്പോക്കുകള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്‍കി. നിലമ്പൂര്‍-നാടുകാണി ചുരം വഴി അത്യാവശ്യയാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളൂ. അതിതീവ്രമഴയുടെ പശ്ചാത്തലത്തില്‍ പുഴയിലിറങ്ങി കുളിക്കുന്നതിനും മലയോരമേഖലയിലൂടെയുള്ള രാത്രിയാത്രയ്ക്കും വിലക്കുണ്ട്. ആഢ്യന്‍പാറ, കേരളാംകുണ്ട്, വനം വകുപ്പിന് കീഴിലെ കൊടികുത്തിമല എന്നീ ഡെസ്റ്റിനേഷനുകളുള്‍പ്പെടെ മലയോരമേഖലയിലെ എല്ലാ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലും പ്രവേശനം വിലക്കിയിട്ടുണ്ട്. ക്രെയിന്‍, മണ്ണിമാന്തിയന്ത്രങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താന്‍ ആര്‍ടിഒ ക്ക് നിര്‍ദേശം നല്‍കി.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക നിര്‍ദേശം നല്‍കി. ജൂണ്‍ ഒന്നുമുതല്‍ എന്‍ഡിആര്‍എഫ് സംഘം ജില്ലയില്‍ ക്യാംപ് ചെയ്യും. എല്ലാ താലൂക്കുകളിലും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഐആര്‍എസ് യോഗം വിളിച്ചു ചേര്‍ക്കാന്‍ അതത് താലൂക്കുകളുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി. വഴിയോരങ്ങളിലും സ്‌കൂള്‍ പരിസരങ്ങളിലുമുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ പൊതുമരാമത്ത്, വിദ്യാഭ്യാസ വകുപ്പുകളെ ചുമതലപ്പെടുത്തി.

റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് (മെയ് 24) രാവിലെ 10.30ന് ഓണ്‍ലൈനായി അടിയന്തിര യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്ടര്‍മാര്‍, താലൂക്കുതല ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍

Published

on

ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.

തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.

Continue Reading

kerala

ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്

പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

Published

on

ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്‍ഡന്‍, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.

പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

Continue Reading

kerala

പാഴ്‌സല്‍ ഗതാഗതത്തിന് പുതിയ പാതയൊരുക്കി ഇന്ത്യന്‍ റെയില്‍വേ: ‘ കോസ്റ്റ്-ടു-കോസ്റ്റ് ‘ പാഴ്‌സല്‍ എക്‌സ്പ്രസ് കേരളത്തിലേക്ക്

രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്‌സല്‍ എക്‌സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്.

Published

on

തിരൂര്‍: ദക്ഷിണ റെയില്‍വേ ഇന്ത്യയിലെ പാഴ്‌സല്‍ ഗതാഗത രംഗത്ത് ഒരു പുതുമയ്ക്കാണ് തുടക്കമിടുന്നത്. രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്ന ഇന്‍ട്രാസോണല്‍ കോസ്റ്റ്-ടു-കോസ്റ്റ് പാഴ്‌സല്‍ എക്‌സ്പ്രസ് എന്ന പുതിയ ട്രെയിന്‍ സേവനം തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിച്ചു ഒരു പുതിയ വാണിജ്യപാത തുറക്കുകയാണ്. വര്‍ഷങ്ങളായി റോഡ്മാര്‍ഗം ചെലവേറെയായി സാധനങ്ങള്‍ അയയ്‌ക്കേണ്ടി വന്ന വ്യാപാരികള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഈ പുതിയ സംരംഭം ആശ്വാസമാകുമെന്ന് റെയില്‍വേ വകുപ്പ് ഉറപ്പുനല്‍കുന്നു.

മംഗളൂരുവില്‍ നിന്നാരംഭിച്ച് റോയാപുരം വരെ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ കേരളത്തിലെ ഏഴ് പ്രധാന സ്‌റ്റേഷനുകളില്‍ നിര്‍ത്തും. തിരൂര്‍, ഷോരണൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ ശൃംഖല പാഴ്‌സല്‍ ഗതാഗതത്തിന് സ്ഥിരതയും വേഗതയും നല്‍കുന്നു. കേരളത്തിനുള്ളില്‍ പ്രത്യേകിച്ച് തിരൂര്‍ വെറ്റില കയറ്റുമതിയ്ക്ക് ഈ സര്‍വീസ് വലിയ മാറ്റമുണ്ടാക്കും. ഇതുവരെ വെറ്റിലയും മറ്റു പല സാധനങ്ങളും യാത്രാ ട്രെയിനുകളിലെ ഭാഗങ്ങളില്‍ ആശ്രയിച്ചാണ് അയച്ചിരുന്നത്. പുതിയ പാഴ്‌സല്‍ എക്‌സ്പ്രസ് ആരംഭിക്കുന്നത് സമയത്തും ചെലവിലും കാര്യമായ ലാഭം നല്‍കും. കൂടാതെ വ്യാവസായിക വസ്തുക്കള്‍, വൈറ്റ് ഗുഡ്‌സ്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, പെട്ടെന്ന് കേടാകുന്ന സാധനങ്ങള്‍ തുടങ്ങി പലതും ഈ ട്രെയിനിലൂടെ സുരക്ഷിതമായി എത്തിക്കാനാകും. ഇതിനെ സഹായിക്കുന്ന വിധത്തില്‍ 10 ഹൈ കപ്പാസിറ്റി വാനുകളും 2 ലഗേജ് കം ബ്രേക്ക് വാനുകളും ഉള്‍പ്പെടുത്തി റെയില്‍വേ പ്രത്യേക സംവിധാനങ്ങളും ഒരുക്കി.

സര്‍വീസ് സമയക്രമവും വ്യാപാരികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാത്രി കോഴിക്കോട്, തിരൂര്‍ തുടങ്ങിയ സ്‌റ്റേഷനുകളിലൂടെ യാത്ര തുടരുന്ന ട്രെയിന്‍ അടുത്ത ദിവസം ഉച്ചയോടെ റോയാപുരത്തെത്തും. തിരിച്ചുള്ള സര്‍വീസ് ചൊവ്വാഴ്ചകളിലാണ്. ഇതിലൂടെ കേരളവും തമിഴ്‌നാടും തമ്മിലുള്ള ലജിസ്റ്റിക് ശൃംഖല കൂടുതല്‍ ക്രമബദ്ധവും വിശ്വസനീയവുമായിരിക്കും. സ്‌റ്റേഷനുകളില്‍ പാഴ്‌സല്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങളും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.

പുതിയ പാഴ്‌സല്‍ എക്‌സ്പ്രസ് ഇന്ത്യയിലെ ചരക്ക് ഗതാഗതരംഗത്ത് ഒരു നിലപാടുമാറ്റമാണ്. ചെലവു കുറഞ്ഞതും സമയം കൃത്യമായതുമായ സേവനം ലഭ്യമാകുന്നതോടെ വ്യാപാരികളും കയറ്റുമതി മേഖലയും കൂടുതല്‍ കരുത്താര്‍ജിക്കും. ലജിസ്റ്റിക് രംഗത്തെ നിലവിലുള്ള തടസ്സങ്ങളും വൈകല്യങ്ങളും പരിഹരിക്കുന്നതില്‍ ഈ സര്‍വീസിന് വലിയ പങ്ക് വഹിക്കാനാകും. കേരളത്തിന്റെ വാണിജ്യ രംഗത്ത് പുതിയ സാധ്യതകള്‍ തുറന്നുകൊടുക്കുന്ന ഈ സംരംഭം, റെയില്‍വേയുടെ മുന്നേറ്റ ചിന്തകളുടെ തെളിവായും മാറുന്നു.

Continue Reading

Trending