Connect with us

india

കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി

മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Published

on

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 ചരക്കു കപ്പല്‍കടലില്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

നിയമനടപടി വൈകരുതെന്ന് ടി.എന്‍. പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസെടുക്കാന്‍ അധികാരമുണ്ടെന്നും അതു പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.

കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എത്രതുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കിയിട്ടുണ്ടെന്ന് ഹൈകോടതി ചോദിച്ചു. ജനങ്ങളുടെ നികുതി പണമാണ്. മത്സ്യ, സാമ്പത്തിക മേഖലകള്‍ അടക്കം ഏതെല്ലാം തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് പ്രധാന പ്രശ്‌നമെന്നും സിവില്‍, ക്രിമിനല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഹൈകോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചു.

അതേസമയം കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹര്‍ജിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

നേരത്തെ എംഎസ്‌സി കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.

കൊച്ചി പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട കപ്പല്‍ മെയ് 25നാണ് അപകടത്തില്‍ പെട്ടത്. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതോടെ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ അടിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.

കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് സംസ്ഥാനം അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു

ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

Published

on

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

സംസ്ഥാനത്തെ വഡോദര ജില്ലയിലെ പാലം 1985ലാണ് നിര്‍മ്മിച്ചതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഒമ്പത് മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനില്‍ ധമേലിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അപകടമുണ്ടായത് അത്യന്തം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെക്കാലമായി നശിപ്പിക്കപ്പെട്ടു, ഇത് ചിലപ്പോള്‍ ഹൈവേകളിലും പാലങ്ങളിലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നു.

2022-ല്‍, കൊളോണിയല്‍ കാലത്തെ കേബിള്‍ തൂക്കുപാലം ഗുജറാത്തിലെ മച്ചു നദിയിലേക്ക് തകര്‍ന്നു, നൂറുകണക്കിന് ആളുകള്‍ വെള്ളത്തില്‍ മുങ്ങി 132 പേരെങ്കിലും മരിച്ചിരുന്ു.

Continue Reading

india

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണു; പൈലറ്റ് മരിച്ചതായി സൂചന

ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം.

Published

on

രാജസ്ഥാനില്‍ വ്യോമസേനയുടെ യുദ്ധ വിമാനം തകര്‍ന്നു വീണ് അപകടം. സംഭവത്തില്‍ പൈലറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച ചുരു ജില്ലയിലാണ് അപകടം. വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധവിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. അപകട കാരണം വ്യക്തമല്ല.

Continue Reading

india

പറന്നുയര്‍ന്നതിന് പിന്നാലെ പക്ഷിയിടിച്ചു; അടിയന്തരമായി തിരിച്ചിറക്കി ഇന്‍ഡിഗോ വിമാനം

രാവിലെ 8.42 ന് പറ്റ്‌നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Published

on

പറന്നുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. രാവിലെ 8.42 ന് പറ്റ്‌നയില്‍ നിന്ന് പറന്നുയര്‍ന്ന ഇന്‍ഡിഗോ എയര്‍ലൈന്‍ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് എഞ്ചിനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതേതുടര്‍ന്ന് പറ്റ്‌നയിലെ ജയ് പ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കുകയായിരുന്നു.

പറ്റ്‌ന വിമാനത്താവളത്തില്‍ നടത്തിയ പ്രഥമിക പരിശോധനയില്‍ റണ്‍വേയില്‍ ഒരു ചത്ത പക്ഷിയെ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.’ഒരു എഞ്ചിനിലെ വൈബ്രേഷന്‍ കാരണം വിമാനം പറ്റ്‌നയിലേക്ക് തിരികെ വരാന്‍ നിര്‍ദേശിച്ചിതായി അപ്രോച്ച് കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് സന്ദേശം ലഭിച്ചു. വിമാനം റണ്‍വേ 7 ല്‍ 0903 ഐഎസ്ടി ന് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്,’ എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാര്‍ക്ക് ബദല്‍ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.

Continue Reading

Trending